തണ്ണീർതടങ്ങളിൽ പക്ഷികളുടെ വരവ് കുറഞ്ഞു ; പശ്ചിമഘട്ടത്തിലെ മത്സ്യങ്ങളും !


First Published : 2025-01-14, 10:23:18pm - 1 മിനിറ്റ് വായന


തണ്ണീർ തടങ്ങളും കായലുകളും നാടിൻ്റെ നിലനിൽപ്പിന് അത്യന്താ പേക്ഷിതമാണ് എന്ന് നെൽവയൽ നീർത്തട സംരക്ഷണ നിയമം മുതൽ റംസാർ സമ്മേളനങ്ങൾ വരെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ബംഗാളിൻ്റെ ചതുപ്പുനിലങ്ങൾ മുങ്ങുന്നതും കേരളത്തിലെ കാഞ്ഞിരം കുളം മുതൽ വടക്കെ അറ്റത്തുള്ള ഉപ്പളയും കണ്ണൂരിലെ കുമ്പള,കൽ നാട്,ബേക്കൽ,ചിത്താരി,കവ്വായി തുടങ്ങി 27കായലുകൾ നികത്ത പ്പെടുന്നതും ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു.ദേശീയ തലത്തിലും സമാനമാണ് അവസ്ഥ.

ഉപ്പുവെള്ളത്തിൻ്റെ കടന്നുകയറ്റം മുതൽ കായൽ മത്സ്യങ്ങളും പുഴ മത്സ്യങ്ങളും അന്യമാകുന്നു.നദികൾ അസ്വാഭാവികമായി പ്രതികരി ക്കുന്നതൊക്കെ തണ്ണീർതടങ്ങളുടെ ശോഷണവുമായി ബന്ധപ്പെട്ടി രിക്കുന്നു.


തെക്കെ ഇന്ത്യയിലെ തീരദേശ-ഉൾനാടൻ നീർതടങ്ങൾ ചുരുങ്ങുന്ന തിനെക്കാൾ വേഗത്തിൽ മത്സ്യ സമ്പത്തും പക്ഷികളും കുറയുന്നു എന്ന് വിധക്തരുടെ 2010-19 കാലത്തെ പഠനം വ്യക്തമാക്കുന്നുണ്ട്. 27 കേന്ദ്രങ്ങളിലായി അവർ നടത്തിയ പഠനത്തിൽ വളരെ ഗൗരവതരമായ തിരിച്ചടികള പറ്റിയാണ് പറയുന്നത്.

അഴിക്കൽ,ആയിക്കര,ഇരിങ്ങൽ,കൊല്ലവി,തിക്കൊടി,കാപ്പാട്, കോരപ്പുഴ,ഏലത്തൂർ,കല്ലായി,ഗോതെശ്വരം,ചേറ്റുവ,പുറക്കാട്, തോട്ടപ്പള്ളി, കായംകുളം തുടങ്ങിയ തീരദേശങ്ങളെ പറ്റി പഠിച്ചതിൽ നിന്നും 6 തരം പക്ഷികൾ കുറഞ്ഞു.മത്സ്യങ്ങളുടെ കാര്യത്തിൽ പ്രശ്നം ഇതിലും രൂക്ഷമാണ്.


മഴയുടെ വ്യത്യാസം,ഉപ്പുരസത്തിലെ മാറ്റങ്ങൾ,കാർബൺ,നൈട്രജൻ, ഫോസ്ഫറസ്,ക്ലോറോഫിൽ കുറവ് ഒക്കെ പ്രതിസന്ധികളാണ്.


പശ്ചിമഘട്ടത്തിൻ്റെ കാര്യത്തിലും ശുദ്ധജല മത്സ്യങ്ങളിൽ ബഹുഭൂരി പക്ഷവും വംശനാശ ഭീഷണിയിലാണ്.നാലിൽ ഒന്ന് വിഭാഗവും(300) പ്രതിസന്ധിയുടെ വക്കിലെത്തി.1500 AD യ്ക്ക് ശേഷമുള്ള കണക്കിൽ 89 എണ്ണം വിരലിലെണ്ണാവുന്ന(എണ്ണം)അവസ്ഥയിൽ,187 ഇനം ചുവന്ന കടുത്ത പട്ടികയിലും.ഇന്ത്യയിൽ വംശനാശ ഭീഷണിയിലെത്തിയ ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കേരളത്തിൽ നിന്നാണ് . Humpbacked mahseer എന്ന 60kg ഭാരം വരെ വളരുന്ന മത്സ്യത്തിൻ്റെ എണ്ണം ഏറെ കുറഞ്ഞു.

മലിനീകരണം, ഡാം നിർമാണം,വെള്ളത്തിൻ്റെ അളവിലെ കുറവ്, കൃഷിയുടെ സ്വഭാവത്തിലെ മാറ്റം,അന്യസ്ഥലങ്ങിൽ നിന്നുള്ള മത്സ്യ ങ്ങൾ ഒക്കെ ഭീഷണികളാണ്.54% പ്രശ്നവും മലിനീകരണം കൊണ്ട്. 39% ഡാമുകൾ വഴി.37% കൃഷിയുടെ മാറ്റത്തിലൂടെ,28% അധിനിവേശ ജീവികളിലൂടെ . ഇങ്ങനെ പോകുന്നു പ്രതിസന്ധിയുടെ കാരണങ്ങൾ.


കേരളത്തിലെയും തെക്കേ ഇന്ത്യയിലെ മൊത്തത്തിലുള്ള ചതുപ്പു പ്രദേശങ്ങളുടെ വിസ്തൃതി വലിയ തോന്നിൽ കുറയുന്നതും അവശേ ഷിക്കുന്നവ മാലിന്യ കൂമ്പാരമാകുന്നതും പക്ഷികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment