കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങൾ : ഭാഗം 1
First Published : 2025-07-04, 11:18:02pm -
1 മിനിറ്റ് വായന

കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങള്‍
കരിമണൽ പരപ്പ് കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ലയിലുമായി തീരദേശങ്ങളിൽ അടിഞ്ഞുകൂടി കിടക്കുന്ന പ്രദേശമാണ്.പശ്ചിമഘട്ട പ്രദേശമായ തേവർമല,ട്രൈ ജംഗ്ഷ ൻ എന്നിവിടങ്ങളിൽ നിന്ന് പമ്പ,അച്ഛൻകോവിൽ,മണിമല യാർ എന്നീ നദികള്‍ ഉത്ഭവിക്കുന്നു.
പത്തു കോടി വർഷങ്ങൾക്കു മുമ്പ് മെഡഗാസ്കര്‍ ദ്വീപ് സമൂഹത്തിൽപ്പെട്ട പാറ അടർന്ന് ഏഷ്യൻ ഭൂഖണ്ഡത്തിൽ ശക്തിയായി ഇടിച്ചിറങ്ങി രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. അവിടെയുള്ള ഗ്രാനൈറ്റ് ശക്തിയായ അന്തരീക്ഷമർദ്ദവും കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരുന്ന രൂപമാറ്റവും നിമിത്തം പാറപൊടിഞ്ഞ് മണ്ണാവുകയും അവ നദികളിലൂടെ ഒലിച്ചിറങ്ങി കാന്തിക പ്രതിഭാസം കൂടുതലുള്ള പ്രദേശമായ കൊല്ലം,ആലപ്പുഴ ജില്ലകളുടെ തീരദേശങ്ങളിൽ അടിഞ്ഞു കൂടി.പ്രദേശത്തുകാർ അതിനെ കരിമണ്ണ് എന്ന് നാമകരണം ചെയ്തു.കാലാന്തരത്തില്‍ കരിമണൽ പരപ്പായും കുന്നു കളായും കരിമണലിന്‍റെ വൻ മലകളായും രൂപപ്പെട്ടു.
ദിവസങ്ങൾ,വർഷങ്ങൾ,സഹസ്രാബ്ദങ്ങൾ കടന്നുപോയി, മണൽ കൂനകളും മണൽ മലകളും ചോലവനങ്ങളായി. താഴ്വാരം താമര പൊയ്കകളും മണൽ തിട്ടകളുമായി. ഫലവൃക്ഷങ്ങൾ ഇടതൂര്‍ന്നു വളർന്നു.നിരവധി പക്ഷികൾ, ദേശാടനപ്പക്ഷികൾ എന്നിവ സന്തത സഹചാരികളായി.
ഔഷധവീര്യമുള്ള നിരവധി ചെടികൾ വളർന്നു .കടൽ വഴി നിരവധി വൃക്ഷങ്ങളുടെ വിത്തുകൾ കരയിൽ അടിഞ്ഞുകൂടി. അവ വളർന്ന് വൃക്ഷങ്ങളായി. അതിൽ ഉൾപ്പെടുന്ന പ്രധാന ഇനമാണ് തെങ്ങ്.പ്രശസ്ത കവി അഴീക്കൽ കൃഷ്ണൻകുട്ടി ഇങ്ങനെ എഴുതി
"മുത്തു തരാം വരൂ രാജകുമാരി,മുക്കുവ രാജകുമാരി,
ഏഴാംകടലിന്നക്കരയുണ്ടൊരു ഏഴുനിലമാളിക ഇന്നുതരും.
പൂർണ്ണചന്ദ്രൻ തൂകും പൂങ്കാവനം ഉണ്ടിവിടെ
അമരകുമാരികൾ നീരാടാൻ വരും ആമ്പൽ കുളമുണ്ടിവിടെ"
ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് കാവേരി പട്ടണം വെള്ള - പ്പൊക്കത്തിൽ ആണ്ടു പോയി.പട്ടണവാസികളും ഗ്രാമവാസി കളും മരണപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാം.ഈ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചിലർ കേരളത്തിൻ്റെ തീരദേശത്ത് വാസമുറപ്പിച്ചു(അന്ന് കേരളം ഇല്ല).തുടർന്ന് മത്സ്യബന്ധനം,കൃഷി എന്നിവയിൽ ഏർപ്പെട്ടു. നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചു.പരിസ്ഥിതിക്ക് കോട്ടം വരാതെ കൃഷിയും കയറു വ്യവസായവും തുടങ്ങി തീരദേശ ത്തെ ക്ഷേത്രങ്ങൾ അയ്യായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ട്.പലായനം ചെയ്തു വന്നവർ ഹോമോസാപ്പി യൻസ് ആണെന്ന് കാവേരി ഭൂപട്ടണത്തിലെ ചില ശാസന ങ്ങളെ സാക്ഷിയാക്കി അവർ വാമൊഴിയിലൂടെ ഇപ്പോഴും ആവിഷ്കരിക്കാറുണ്ട് .
ഹോമോ എന്നതിന്റെ അർത്ഥം ജ്ഞാനി എന്നും സാപ്പിൻസ് എന്നതിന് ആധുനിക മനുഷ്യൻ എന്നും അർത്ഥങ്ങളുണ്ട്. ആധുനിക ജീവശാസ്ത്രത്തിന്റെ വർഗ്ഗീകരണത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് പരാമർശിക്കപ്പെടുന്നുണ്ട്.
കൊല്ലം,ആലപ്പുഴ തീരദേശങ്ങൾ സ്വയംപര്യാപ്ത സ്ഥലങ്ങ ളായി രൂപാന്തരപ്പെട്ട് തുടങ്ങി .തൊഴിലുമായി ബന്ധപ്പെടുത്തി പലവിധ നിർമ്മാണ രീതികളും ഉടലെടുത്തു.മത്സ്യം പിടിക്കുന്ന വലകൾ സ്വയം നെയ്തെടുത്തു.മത്സ്യങ്ങൾക്ക് വംശനാശം വരാതെ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ടുള്ള രീതിയിലായിരുന്നു അത്.അവർ ഉത്പാദിപ്പിച്ച കയർ/കയര്‍ ഉൽപ്പന്നങ്ങൾ അടുത്തുള്ളതും കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന തുറമുഖമായ ആലപ്പുഴ വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്യാറുണ്ടായിരുന്നു.അക്കാലത്ത് ഡച്ചുകാർ പോർച്ചുഗീസു കാർ എന്നിവര്‍ ഇവിടം സന്ദർശിച്ചു പള്ളികൾ സ്ഥാപിച്ചു. അതോടൊപ്പം വായനശാലകളും പഠനശാലകളും നിർമ്മി ക്കപ്പെട്ടു.ആയുർവേദ പഠനം ആരംഭിച്ചു.പണ്ഡിറ്റ് ഏ.പി കറുപ്പനെ ആദ്യാക്ഷരം എഴുതി പഠിപ്പിച്ച അഴീക്കല്‍ വേലു വൈദ്യന്‍ തുടങ്ങിയ സംസ്കൃത പണ്ഡിതന്മാർ ഈ നാടിൻ്റെ ആധുനിക മുഖമാണ് .
കരിമണലിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കിയ വിദേശി കൾ 1932ൽ പെരേര ആന്‍ സണ്‍സ് പ്രൈവറ്റ് ലിമിറ്റ‍് എന്ന് പേരിൽ കരിമണല്‍ കമ്പനി ആരംഭിച്ചു.തുമ്പയിലുള്ള റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഈ കമ്പനിയുടെ സമീപം ചവറ യിലും വെള്ളനാത്തുരുത്തുമായി സ്ഥാപിക്കാൻ ആയിരുന്നു തീരുമാനിച്ചത് .ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ശ്രീ എപിജെ അബ്ദുൽ കലാം ചർച്ചകളും തുടർ പ്രവർത്തനങ്ങളും നടത്തിയെങ്കിലും അത് ഫലം കണ്ടില്ല.ഇന്ത്യയിലെ കുട്ടിക ളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി അമേരിക്കയിൽ നിന്നും ചോളവും പാൽപ്പൊടിയും സൗജന്യ മായി നൽകാനുള്ള കരാർ അമേരിക്കയുമായി ഇന്ത്യ ഒപ്പു വെച്ചു.അത് കൊച്ചിയിലെ ഇറക്കിതരൂ എന്ന വ്യവസ്ഥ അമേരിക്കക്ക് ഉണ്ടായിരുന്നു.1950 മുതല്‍ 70വരെയുള്ള കാലയളവിലായിരുന്നു ഈ വ്യവസ്ഥ ഉണ്ടാക്കിയത്.കരാർ പാലിച്ചുകൊണ്ട് അമേരിക്കയിൽ നിന്നും പാൽപ്പൊടിയും ചോളപ്പൊടിയും കൊച്ചിയിൽ എത്തിത്തുടങ്ങി.ശക്തമായ തിരകൾ ഉള്ള അറബിക്കടലിൽ കൂടി കാലിയായ കപ്പല്‍ തിരികെ പോകുന്നത് അപകടമാണ്.ഇതിന് അവർ ആവശ്യ പ്പെട്ടത് കരിമണൽ ആയിരുന്നു.ഈ മണലിന് ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ലോഡുകൾ ഇറക്കി കപ്പലുകൾക്ക് അപകട രഹിതമായി തിരിച്ചു പോകാം.ഈ വ്യവസ്ഥ അന്നത്തെ പ്രധാനമന്ത്രി ശ്രീ.ജവഹർലാൽ നെഹ്റു അംഗീകരിച്ചു. ഈ ചതി തിരിച്ചറിയാൻ ഇന്ത്യ വൈകിപ്പോയി.അപ്പോഴേക്കും ആലപ്പുഴ ജില്ലയിൽ ഉണ്ടായിരുന്ന കരിമണൽ മലകൾ പൂർണ മായും ഇല്ലാതായിരുന്നു.വ്യവസായ വികസനം എന്ന പേരിൽ ഇന്ത്യയെ സ്വയംപര്യാപതമാക്കാനുള്ള ആശയം പൊള്ളയാ ണെന്ന് ബോധ്യപ്പെട്ടു.
ക്രമവും അച്ചടക്കവും ഇല്ലാതെ,ധാർമിക മര്യാദകളെ കാറ്റിൽ പറത്തിയും ഊതിക്കെടുതിയും ആവാസ വ്യവസ്ഥകളെ എന്നെന്നേക്കുമായി നശിപ്പിച്ചു കൊണ്ടുള്ള ഖനനം,പൊന്മുട്ട യിടുന്ന താറാവിനെ കൊന്ന് മുട്ടകൾ ശേഖരിക്കുന്ന രസതന്ത്ര ത്തിലേക്ക് കടന്നു.ഇതിന്‍റെ ഫലമായി ആലപ്പാട് പഞ്ചായത്ത് 7.38 ച.കിലോമീറ്റർ ഏരിയ ഉണ്ടായിരുന്നപ്രദേശം,ഇപ്പോൾ 3.2 ച.കിലോമീറ്റർ ആയി ചുരുങ്ങി.പ്രകൃതി ലക്ഷക്കണക്കിന് വര്‍ഷങ്ങലായി പടുത്തുയർത്തിയ ആവാസ വ്യവസ്ഥ ഓർമ്മയായി.
2004 ഡിസംബർ 26 രാവിലെ 7.59 ന് ഇന്തോനേഷ്യ ഇന്ത്യ ശ്രീലങ്ക,മാലിദ്വീപ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ലോക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ദുരന്തം ഉണ്ടായി.മൂന്ന് ലക്ഷത്തിലധികം മനുഷ്യരും ഇതര ജീവജാലങ്ങളും കൊല്ല പ്പെട്ടു.ആലപ്പാട് 142 പേർ മരണപ്പെട്ടു,ആലപ്പാട് പ്രദേശത്തു നിന്നും ഭൂരിപക്ഷം പേരും വിട്ടൊഴിഞ്ഞു പോയി.
തുടരും
മധു.പി സാന്ത്വനം*
മൊബൈല്‍ 94 46 0 32 932
Green Reporter
Madhu Santhwanam
Visit our Facebook page...
Responses
0 Comments
Leave your comment