കോപ്പ് 29 സമ്മേളനവും കുടിവെള്ളവും !


First Published : 2024-11-20, 03:09:23pm - 1 മിനിറ്റ് വായന


കുടിവെള്ള ലഭ്യത കുറയുകയും രാജ്യങ്ങൾ തമ്മിൽ തർക്ക ങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ലോക കാലാവസ്ഥാ സമ്മേളന വേദിയിൽ(CO29) പ്രസ്തുത വിഷയ ത്തിന് വേണ്ട പരിഗണന ലഭിക്കാതെ പോയിരുന്നു.


മാറിയ ലോക സാഹചര്യത്തിൽ കുടിവെള്ളത്തെ മുഖ്യവിഷ യമാക്കണമെന്ന് COP-29-Water for Climate Pavilion ആവശ്യ പ്പെട്ടിരുന്നു.കുടിവെള്ളത്തെ മുഖ്യവിഷയമാക്കണമെന്ന് COP- 29-Water for Climate Pavilion നിർദ്ദേശിച്ചു.


കാലാവസ്ഥ വിഷയത്തിലെ ദേശീയ തീരുമാനങ്ങളിൽ (National Determined Contribution(NDC)National Adaptation) 85%വും(2019-22)ജലവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.പക്ഷെ ജലശ്രോതസ്സുകളുടെ സംരക്ഷണ വിഷയത്തിന് പരിഗണന ലഭിക്കാതെ പോകുകയാണ്.വിതരണത്തിനാണ് മുൻഗണന, മലിനീകരണ പ്രശ്നവും അവഗണിക്കപ്പെടുന്നു.


മെയ് 2024 വരെ പാരീസ് ഉടമ്പടിയുടെ ഭാഗമായി എത്തിയ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ(198 എണ്ണത്തിൽ)10 എണ്ണം പോലും വരില്ല.


മഴ വെള്ളത്തിൻ്റെ പകുതിയും കരയിൽ നിന്ന് ബാഷ്പീകരിച്ചു യരുന്നതാണ്.മണ്ണിലും സസ്യങ്ങൾ വലിച്ചെടു ക്കുന്നതുമായ വെള്ളം(Green water)വളരെ പ്രധാനമാണ്.ഭൗമ മണ്ഡലത്തി ലെ ഘടനാമാറ്റം ജല സാന്നിധ്യത്തെ മാറ്റി എടുക്കും. കാർഷിക മേഖലയുടെ പേരിലാണ് 14% വനം വെട്ടി വെളിപ്പി ക്കലും നടക്കുന്നത്.


ലോകത്തെ 55% ഭക്ഷ്യ വിഭവവും ജലസാന്നിധ്യം കുറഞ്ഞു വരുന്ന ഇടങ്ങളിൽ കൃഷി ചെയ്യുന്നു.23% ധാന്യ കൃഷിയും ജല സേചന സൗകര്യങ്ങളുടെ സഹായത്താലാണ് നടന്നു വരുന്നത്


ഓരോ ഡിഗ്രി ചൂട് വർധനയും 7% ബാഷ്പീകരണം ഉണ്ടാക്കും. കൂടിയ ചൂട് ഉഷ്ണ കാറ്റിനും മണ്ണ് ഉണങ്ങാനും അവസരം വരുത്തും,മണ്ണിൻ്റെ കാർബൺ വലിച്ചെടുക്കൽ കഴിവ് കുറയ് ക്കും.ജല ലഭ്യത 30% കൊണ്ട് കുറഞ്ഞ പ്രദേശങ്ങളുടെ എണ്ണം വർധിയ്ക്കുകയാണ്.


2050കൊണ്ട് ജല ലഭ്യതയിലെ ഇടിവ് വരുമാനത്തിൽ(GDP) 2-10% കുറവുണ്ടാക്കും.(കേരളത്തിൻ്റെ കണക്കിൽ അത് 22000 കോടി -1.1 ലക്ഷം കോടി വരാം)

ലോകത്താകെ കാലാവസ്ഥ ദുരന്തങ്ങൾ 2022 ൽ മാത്രം 27500 കോടി ഡോളർ നഷ്ടം ഉണ്ടാക്കിയിരുന്നു.സുസ്ഥിര വികസനത്തിന് ജലലഭ്യത ഉറപ്പുവരുത്തണം.അതുകൊണ്ട് മാറിയ കാലാവസ്ഥയിൽ,ഒരു ലക്ഷം കോടി ഡോളർ എങ്കിലും പ്രതി വർഷം മാറ്റിവെയ്ക്കേണ്ടതുണ്ട്.വെള്ളത്തിനായി മുടക്കുന്ന ഓരോ രൂപയും7-30 രൂപയുടെ സാമ്പത്തിക ഗുണം നാടിനുണ്ടാക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.


രാജ്യാതൃത്തികളിലെ ജല ശ്രോതസ്സുകളുടെ വിഷയത്തിൽ പരിസ്ഥിതി സമ്മേളനം വേണ്ടത്ര പരിഗണന നൽകാത്ത അവസ്ഥ തുടരുകയാണ്.നദികളിലും കുളങ്ങളിലും ഭൂഗർഭ അറകളിലുമുള്ള(Blue water)വെള്ളം സംരക്ഷിക്കാൻ രാജ്യാ ന്തര ധാരണകൾ അനിവാര്യമാണ്.310 നദികളും 592 ഭൂഗർഭ അറകളും രാജ്യാന്തരമാണ് .


ജലശ്രോതസ്സുകൾ സംരക്ഷിക്കാൻ ആവശ്യമായ പണം ലഭ്യ മാകാത്ത സാഹചര്യത്തിൽ കുടിവെള്ള ലഭ്യത കുറവിനെയും മലിനജല സംരക്ഷണത്തെയും മുൻനിർത്തി ജല കോർപ്പറേ റ്റുകൾ അവരുടെ കച്ചവടം കൊഴിപ്പിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment