ഡൽഹി ശ്വാസം മുട്ടുകയാണ് !


First Published : 2024-11-18, 03:54:45pm - 1 മിനിറ്റ് വായന


രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരു ന്നു.ഇതിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാ ണ് സർക്കാർ.മലിനീകരണ നിയന്ത്രണങ്ങൾക്കായി Graded Responses Action Plan 4 അനുസരിച്ചുള്ള നടപടികളാണ്  നടപ്പിലാക്കുന്നത്.


ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിലാണ് ഇപ്പോൾ ഡൽഹി.ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനു കളിലും വായു ഗുണനിലവാര സൂചിക 450 നു മുകളിലേക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്ച പരിധി150 മീറ്റർ മാത്രമായിരുന്നു.


PM 2.5 പൊടി പടലങ്ങൾ 867വരെ എത്തി.ശരാശരി 50 യൂണി റ്റുകൾക്കു മുകളിൽ വരാൻ പാടില്ലാത്ത അവസ്ഥയിൽ നിന്ന് എത്ര മോശമായിട്ടുണ്ട് അന്തരീക്ഷ ഘടന ?

PM 10 ൻ്റെ സാന്നിധ്യമാകട്ടെ 999 കാണിയ്ക്കുന്നു.
ഓസോൺ കണികകൾ 32 മുതൽ 54 വരെയാണ് അന്തരീക്ഷ ത്തിൽ.നൈട്രസ് ഓക്സൈഡ് 17മുതൽ 56 വരെയും സൾഫർഡയോക് സൈഡ് 13 -18 അളവിലും കാർബൺ മോണോക്സൈഡ് 30 -53 നിലവാരത്തിലുമാണ്.
എല്ലാ ഹരിത വാതകസാന്നിധ്യവും അതീവ അപകടകരമായ തോതിൽ എത്തിയിട്ടുണ്ട്.


കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുക യാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി,ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് മാത്രമാണ് അനുമതി യുള്ളത്.

പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് ഡൽഹിയിലെ AQI 103 യൂണിറ്റ് വർധനവിന് കാരണമായ തായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.വൈക്കോൽ കത്തി ക്കാതിരുന്നാൽ സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാന ങ്ങൾ വേണ്ടത്ര ഫലം കാണിയ്ക്കുന്നില്ല.

 


പാരിസ്ഥിതിക നിയമങ്ങൾ പല്ലില്ലാത്തതാക്കിയതിന് മോദി സർക്കാരിനെ സുപ്രീം കോടതി ഒക്ടോബർ 23-ന് രൂക്ഷമായി വിമർശിച്ചു.കുറ്റിക്കാടുകൾ കത്തിക്കുന്നതിനുള്ള ശിക്ഷയു മായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കിയി ട്ടില്ലെന്ന് പറഞ്ഞു.വൈക്കോൽ കത്തിച്ചതിന് ജനങ്ങൾക്കെ തിരെ നടപടിയെടുക്കാത്ത പഞ്ചാബ്, ഹരിയാന സർക്കാരുക ളേയും സുപ്രീം കോടതി വിമർശിച്ചിരുന്നു.

വൈക്കോൽ കത്തിക്കുന്നതിനെതിരെ നടപടിയെടുക്കാൻ പഞ്ചാബ്, ഹരിയാന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് ഒക്ടോബർ 16ന് സുപ്രീം കോടതി നിരീക്ഷിച്ചു .

വിദ്യാലയങ്ങൾ അടയ്ക്കുന്ന സ്ഥിതിയിലെയ്ക്ക് ഡൽഹി വീണ്ടും എത്തിയിരിക്കുന്നു.

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട അന്തരീക്ഷമുള്ള നഗരം എന്ന ദുഷ്പേരിന് വിധേയമാക്കുന്ന ഡൽഹിയിലെ ജനങ്ങളുടെയും ജീവജാലങ്ങളുടെയും ആയുസ്സിനെ തന്നെ ബാധിയ്ക്കും വിധമായി തലസ്ഥാനത്തിൻ്റെ പരിസ്ഥിതി !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment