ദുരന്തങ്ങൾ അവിചാരിതമായിരുന്നുവൊ !


First Published : 2024-08-01, 11:45:04pm - 1 മിനിറ്റ് വായന


കാലാവസ്ഥാ ദുരന്തത്താൽ ബുദ്ധിമുട്ടുന്ന നാടിനെ രക്ഷിക്കാനായി(നവ കേരള നിർമിതി)സംസ്ഥാന സർക്കാർ നിയമിച്ച Rebuild Kerala Initiative,2018 വെള്ളപ്പൊക്ക ത്തിനു ശേഷം,കേരളം എത്തിച്ചേർന്ന പ്രതിസന്ധികളും കൈകൊള്ളേണ്ട സമീപന വും വ്യക്തമാക്കി.എന്നാൽ പ്രസ്തുത നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ളതായിരുന്നില്ല എന്ന് കഴിഞ്ഞ 6 വർഷത്തെ സർക്കാർ അനുഭവങ്ങൾ പഠിപ്പിക്കുകയാണ്,  മഹാദുരന്തങ്ങളിലൂടെ !


കേരളത്തിലെ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ദുരന്തങ്ങളുടെ കാരണവും പരിഹാര മാർഗ്ഗങ്ങളും(ഭാഗിക മായി)വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ പ്രധാന മായി 3 തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു എന്നാണ് വിവരിച്ചത്.

ഏറ്റവും പ്രധാനമായത് ഉരുൾ പൊട്ടലുകൾ/മണ്ണിടിച്ചിൽ.50 താലൂക്കുകളിലായി 5620 ച.Km ഉരുൾപൊട്ടൽ മേഖലയാണ്. 28 ലക്ഷം ആളുകളെ ബാധിക്കും.
വെള്ളപ്പൊക്കം 75 താലൂക്കുകളിലെ 7.80 ലക്ഷം ജനങ്ങളെ പ്രതികൂലമാക്കും.
കടലാക്രമണം 24 താലൂക്കുകളെ ബുദ്ധിമുട്ടിക്കും.ഇതിൽ നിന്ന് സംസ്ഥാനത്തിൻ്റെ ദുരന്തങ്ങളെ പറ്റി സർക്കാർ സംവി ധാനങ്ങൾക്ക് ധാരണയുണ്ട് എന്ന് വ്യക്തമാണ്.
38.93 ലക്ഷം ജനങ്ങൾ 12 മാസത്തിൽ ഒരിക്കലെങ്കിലും ദുരന്തമുഖത്ത് എത്തിച്ചേരാം എന്ന് അർത്ഥമാക്കുന്നു. പ്രശ്നത്തോട് കേരള സർക്കാർ മുതൽ ഗ്രാമപഞ്ചായത്തു കൾ വരെ നിഷേധാത്മക നിലപാട് കൈ കൊണ്ടു.

ശേഷം 2019 ൽ വൻ ഉരുൾപൊട്ടലുകൾ സംഭവിച്ചു. കോഴിക്കോട്,വയനാട്,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ അതിരൂക്ഷമാകുന്നു എന്ന് വ്യക്തമാണ്.

1961 മുതൽ 2009 വരെ 257 മരണങ്ങൾക്കു കാരണമായ 65 അപകടകരമായ 65 ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു.
2018 ൽ മഴക്കാലത്ത് 5000 ഉരുൾപൊട്ടലുകൾ സംഭവിച്ചു. രാജ്യത്തെ ഉരുൾപൊട്ടലുക ളുടെ കേന്ദ്രമായി കൊച്ചു കേരളം മാറി.2015 മുതൽ 2022 വരെ ദേശീയ തലത്തിൽ 3782 ഉരുൾ പൊട്ടലിൽ 2239 എണ്ണവും പശ്ചിമഘട്ടതിന് പടിഞ്ഞാറെ നാട്ടിൽ സംഭവിച്ചു.

20 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങൾ സംസ്ഥാനത്ത് 50% വരും.ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെ ങ്കിലും വേണ്ട കരുതലുകൾ സ്വീകരിക്കാൻ തയ്യാറായാൽ പ്രശ്നങ്ങളുടെ രൂക്ഷത കുറയ്ക്കാം.

പ്രകൃതി ദുരന്തങ്ങൾ 39 തരം ഉണ്ട് എന്ന് ദുരന്ത നിവാരണ സമീപനത്തിൽ പറയുന്നു. അവയെ രണ്ടു പട്ടികയിലാക്കാം. പ്രകൃതി തന്നെ വരുത്തുന്നത്(Naturaly Triggered Hazardous disaster),മനുഷ്യ നിർമിതമായവ(Anthropogenic).ഇവ രണ്ടും ചേരുമ്പോൾ ദുരന്തങ്ങൾ കൂട്ട കുരുതിയാകും ഹെയ്ത്തി പോലെയുള്ള നാടുകൾ അത് അനുഭ വിക്കുന്നു.

 
സംസ്ഥാനത്തെ ആദ്യമായി റിപ്പോർട്ട് ചെയ്ത ഉരുൾപൊട്ടൽ 1882 ൽ ആയിരുന്നു. 1949 ൽ തൊടുപുഴയിലെ കൊടിയത്തൂ രിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി.അവയുടെ തീവൃതയും എണ്ണവും പിടിപാടിയായി വർധിച്ചു.1961 മുതൽ 2009 വരെ 257 മരണങ്ങ ൾക്കു കാരണമായ 65 അപകടകരമായ ഉരുൾ പൊട്ടലുകൾ ഉണ്ടായി.2018 ൽ മഴക്കാ ലത്ത് മാത്രം 5000 ഉരുൾപൊട്ടലുകൾ സംഭവിച്ചു.

നൂറ്റാണ്ടുകൾക്ക് മുമ്പ് പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഉരുൾപൊട്ടൽ/മണ്ണിടി ച്ചിൽ അപകടകരമായ തരത്തിൽ ഉണ്ടായതായി കാണുന്നില്ല.സംഘകാല രചനക ളിലും ഇബിൻ ബത്തൂത്ത,ഫ്രാൻസിസ് ബെക്കൻ എന്നിവരും മലയാള നാട്ടിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചതായി പരാമർശിച്ചി ട്ടില്ല മലബാർ മാന്യുവലിലും ഉരുൾപൊട്ടൽ പ്രധാന വിഷയ മായി വന്നിട്ടില്ല,ഇവയിൽ നിന്നും ആധുനിക കേരളത്തിൻ്റെ ഗതികേട് അന്നുണ്ടായിരുന്നില്ല എന്ന് ഊഹിക്കാം.

മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ,Rainfall threshold വർധന, ഉരുൾപൊട്ടൽ/മണ്ണിടി ച്ചിൽ ഉണ്ടാക്കും.20 ഡിഗ്രിയിൽ അധികം ചരിവുള്ളതാണ് കേരളത്തിൻ്റെ 50% ഭൂഘടനയും. അത്തരം പ്രതലത്തിൽ മണ്ണിളക്കിയുള്ള കൃഷി മണ്ണിടിച്ചിൽ കൂട്ടാൻ സഹായി ക്കും.ഖനനനവും സ്ഫോടനവും ഗൗരവ തരമാണ്.റോഡു നിർമാണത്തിലെ അശാസ്ത്രീയത ചരിഞ്ഞ പ്രദേശത്തെ കെട്ടിട നിർമാണം എന്നിവ ഉരുൾപൊട്ടലിൻ്റെ ആക്കം വർധിപ്പിക്കും.

കേരളത്തിൻ്റെ മലനിരകൾ Cambrian സ്വഭാവത്തിലുള്ളവ യാണ്.ഇടുക്കി 20 ലക്ഷം വർഷങ്ങൾക്കു മുമ്പ് കടലിൽ നിന്ന് ഉയർന്നുവന്നതാണ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.ഉറപ്പുള്ള പാറയും ഉരുളൻ കല്ലുകളും പിണ്ണാക്ക് കല്ല് എന്നിവയും മണ്ണു മായി ചേർന്ന് നിൽക്കുന്നത് മരങ്ങളുടെ വേരുകളുടെ ചുറ്റി പിടിക്കലിലൂടെയാണ്. മരങ്ങൾ ഇല്ലാതായി,മുറിച്ച മരങ്ങളുടെ വേരുകൾ ചീഞ്ഞ് Soil Piping ഉണ്ടാക്കുന്നത്, 1.5 മുതൽ 3 മീറ്റർ വരെ ഖനമുള്ള മേൽമണ്ണ് ഇളകാൻ കാരണമാകും. ചരിവ് കൂടുന്നതും(20ഡിഗ്രിയിലധികം)മഴയുടെ തീവൃത വർധി ക്കുന്നതും മുറിവേറ്റ ഭൂതലത്തെ ഇളക്കാൻ പര്യാപ്തമാണ്.


ഖനനവും സ്ഫോടനവും അടിക്കാടുകളും മരങ്ങളും വെട്ടി മാറ്റലും വിവിധ നിർമാണങ്ങളും റോഡു വീതികൂട്ടലും ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത വർധിപ്പിക്കും.
 
1984 ജൂലൈ 1-ന് ഉണ്ടായ മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ 14 ജീവനുകൾ നഷ്ട പ്പെട്ടു.വയനാട്,കോഴിക്കോട് അതൃത്തി കളിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതൽ എന്നാണ് NCESS അഭിപ്രായപ്പെട്ടത്.മുണ്ടെക്കൈ ,കാപ്പിക്കാലം,വലംതോട് എന്നിവിട ങ്ങൾ അപകടമേഖലകളാണ്.ഇവിടെ എല്ലാം ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്.

2019 ആഗസ്റ്റ് 8 ന് 240 mm മഴമുണ്ടക്കൈയിൽ കിട്ടി.2 ദിവസവും മഴ തുടർന്നു.34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച തിനാൽ(177പേർ)(Community based rain fall monitoring Station നിർദ്ദേശം)4 വീടുകൾ പൂർണ്ണമായും തകർന്നിട്ടും മരണങ്ങൾ സംഭവിച്ചില്ല.

കാപ്പിക്കാലം ഉരുൾപൊട്ടൽ(1992) 11 ജീവനെടുത്തു.

ദുരന്തങ്ങളുടെ ഇടവേളകൾ കുറയുമ്പോഴും,മരിക്കുന്ന വയനാട്ടിൻ്റെ ഹൃദയം പിളർ ക്കാൻ തുരങ്ക പാതയുടെ നിർമാണ സ്വപ്നത്തിലാണ് കേരള സർക്കാർ !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment