കാശ്മീർ : സോണമാർഗ് - നാറനാഗ് ട്രക്കിംഗ് ! ഭാഗം : 1
First Published : 2024-10-20, 01:55:05pm -
1 മിനിറ്റ് വായന

Kashmir Great Lake Trekking: The Crowning Glory of our Country എന്ന് കാശ്മീരിനെ വിശേഷിപ്പിക്കുന്നതിൻ്റെ യുക്തി ബോധ്യപ്പെടുവാൻ ജമ്മു മുതൽ ലഡാക്കുവരെ യുള്ള യാത്രകൾ ധാരാളമാണ്.Land desiccated from water,വെള്ളം ഒഴിവായി കിട്ടിയ നാട്(Kashmiria)എന്ന പ്രയോഗത്തിൽ നിന്ന് ലഭിച്ച "കാഷ്മീർ" ൻ്റെ ജലധാരകൾ ഡാൽ തടകാത്തിൽ അവസാനിക്കുന്നില്ല എന്ന് അടിവരയിടുന്നതാണ് Kashmir Great Lake Trekking (GLT).
7 ദിവസം കൊണ്ട് 4200 മീറ്റർ ഉയരം വരുന്ന രണ്ട് മല ഇടുക്കുകൾ കടന്ന്(Pass) നീലയും പച്ചയും നിറത്തിൽ തണുത്തുറഞ്ഞ,നിശബ്ദ മലനിരകളുടെ താഴത്തു വിശ്ര മിക്കുന്ന,അരഡസനിലധികം തടാകങ്ങൾ കണ്ടുള്ള,നടത്തത്തിൻ്റെ അനുഭവം ഏറെ വ്യത്യസ്ഥമാണ്.
കഴിഞ്ഞ 10 വർഷമായി ഞങ്ങൾ നടത്തിവരുന്ന വിവിധ ഹിമാലയൻ മല കയറ്റത്തി ൽ നിന്ന് ഏറെ വ്യത്യസ്ഥമാകുന്നുണ്ട് സോണമാർഗ് - നാറനാഗ് യാത്ര.Alphane മല കളും(No tree forest)അവയെ പറ്റി നിൽക്കുന്ന പുല്ലുകളും മഞ്ഞയും നീലയും ചുമപ്പും വെള്ളയും പർപ്പിൾ നിറത്തിലുമൊക്കെയുള്ള പൂക്കളും ഹേമകുണ്ട് സാഹിബ് -ഔലി (Auli)നടത്തത്തിൽ കാണാൻ കഴിയില്ല.

ഗംഗയുടെ ഉത്ഭവസ്ഥലമായ ഗോമുഖിലെയ്ക്കുള്ള 19 Km നടത്തയിൽ ഭോജ്ബാസ യിൽ മാത്രമെ ഇത്തിരി പച്ചപ്പ് കിട്ടു(ഭോജ് മരങ്ങളുടെ പോളകൾ പേപ്പറിനു പകരം ഉപയോഗിച്ചിരുന്നു).കിഴക്കൻ ഹിമാലയത്തിൻ്റെ ഭാഗമായ "സാന്താക്കഫൂ"ലെ നിറഞ്ഞു നിൽക്കുന്ന മരങ്ങളും മുളം കാടുകളും യാത്രയെ മനോഹരമാക്കുന്നതാണ്, എന്നാൽ കൊടും തണുപ്പ് അവിടെ ഇല്ല.
കുളു മലനിരകളിലൂടെയുള്ള സർപാസ് യാത്രയിൽ പൈൻ കാടുകളിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും ദിനം ഒഴിച്ചാൽ ബാക്കി ഇടങ്ങളിൽ പച്ചപ്പുകൾ വിരളമാണ്,ജലസാന്നിധ്യവും.
കാശ്മീരിൻ്റെ അഭിമാനമായ GLT താഴ്വാരത്തെ കിലോമീറ്ററുകൾ നിറഞ്ഞ ലവൻഡർ പുഷ്പങ്ങളും മുക്കുത്തിയും Valley of flowers നെ ഓർമ്മിപ്പിക്കുന്നു.

ശ്രീനഗറിനും ലഡാക്കിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഗാൻഡർ ബാൽ ജില്ലയിൽ 100 ഓളം*Alpine തടാകങ്ങളുണ്ട്.Alpine Meadow Tundra സ്വഭാവുള്ള പുൽമേടുകളിലൂടെ യുള്ള യാത്ര,മണ്ണും കല്ലും പാറകെട്ടുകളും നിറഞ്ഞ വഴികൾ,കടുത്ത തണുപ്പ്, വിശാലമായ പുഷ്പങ്ങൾ നിറഞ്ഞ പുൽമേടുകൾ കൊണ്ട് ശ്രദ്ധേയമാണ്.
Alpane മലനിരകളുടെ ഉയരം 3000 മുതൽ 4500 മീറ്റർ വരും.മഞ്ഞുമലകൾ അവസാ നിക്കുന്ന,മരങ്ങൾ ഇല്ലാത്ത,പച്ച പുതച്ച തറയും മഞ്ഞുരുകി വീണുരൂപപ്പെട്ട തടാക ങ്ങളും Alpane നിരകളെ അതി മനോഹരങ്ങളാക്കുന്നു എന്ന് 7 ദിവസത്തെ മല കയറ്റ ത്തിലൂടെ യാത്രികർക്കെല്ലാം ബോധ്യപ്പെടും.
ഹിമാലയൻ യാത്രകൾ പൊതുവെ മെയ് മുതൽ സെപ്റ്റംബർ വരെയാണ് നടക്കാറു ള്ളത്.നാളുകളായി വർഷത്തിലൊരിക്കൽ ഹിമാലയത്തിലൂടെയുള്ള നടത്തം 2020 ൽ മാത്രമാണ് നടക്കാതെ പോയത്.
Kashmir Great Lake ട്രക്കിംഗിന് സൗകര്യങ്ങൾ ഒരുക്കിയത് Wild flock എന്ന ടൂറിസം ഗ്രൂപ്പ്.കേരളത്തിൽ നിന്ന് ഞങ്ങൾ 4 പേർ.31വയസ്സു മുതൽ 6Iവയസ്സുവരെയുള്ള വർ,അതിൽ ഏറ്റവും പ്രായം കുറഞ്ഞ സുഹൃത്തിൻ്റെ ആദ്യ ഹിമാലയൻ നടത്ത മായിരുന്നു.പലരും യാത്രക്കൊപ്പം ഉണ്ടാകുമെന്ന് പറയുകയും പിന്നീട് പല കാരണ ങ്ങളാൽ വരാതിരിക്കുകയും ചെയ്യുക സ്വാഭാവികമായതിനാൽ 10 ൽ നിന്ന് 4 പേരായി യാത്രികർ ചുരുങ്ങി.4 പേരും ടിക്കറ്റുകൾ ഒന്നര മാസം മുമ്പ് ഉറപ്പാക്കി യിരുന്നു.
തീവണ്ടിയിൽ തന്നെ ശ്രീനഗറിൽ എത്തിച്ചേരണമെന്ന ആഗ്രഹം ഇപ്രാവശ്യമെങ്കിലും നടക്കണമെതിനാൽ ഡൽഹിയിൽ നിന്ന് ഉദ്ദംപൂരിലെയ്ക്ക് തീവണ്ടിയിലാണ് പുറപ്പെട്ടത്.രാവിലെ ഉദ്ദംപൂരിലെത്തി,ടാക്സിയിൽ ബെൻഹലിലെയ്ക്ക്.3 മണിക്കൂറു കൊണ്ട് ബെൻഹൽ റെയിൽവെ സ്റ്റേഷനിൽ.അവിടെ നിന്നും ബാരമുള്ള വരെയുള്ള തീവണ്ടിയിൽ യാത്ര.3 മണിക്കൂർ എടുത്ത് 77 km , 20 രൂപ ചെലവിൽ ഗ്രീനഗറിൽ ഇറങ്ങി.
ബെൻഹൽ സ്റ്റേഷനിൽ നിന്ന് തീവണ്ടി ആദ്യം കടക്കുക10 മിനിറ്റ് ദൈർഘ്യമുള്ള തുരങ്കത്തിലാണ്.Banihal-Qazigund തുരങ്കത്തിന്(Pir Panjal railway tunnel)11.2 Km നീളമുണ്ട്.തുരങ്കം കഴിഞ്ഞാൽ എത്തുക Hiller Shahabad.എല്ലാം ചെറു ഗ്രാമങ്ങൾ, അവരുടെ കൃഷിയിടങ്ങൾക്കിടയിലൂടെയാണ് ഒട്ടു മിക്കപ്പോഴും യാത്ര.പാലങ്ങളും വയഡക്റ്റുകളും ഏറെയുണ്ട്.പാംപൂർ സ്റ്റേഷൻ കഴിഞ്ഞാൽ ഗ്രീനഗർ സ്റ്റേഷൻ.ഈ യാത്രയിൽ മലയാളികൾക്ക് പരിചിതമായ സ്ഥലം ആനന്ദ് നാഗ് ആണ്.ആനന്ദ് നാഗിന് ഇസ്ലാമാബാദ് എന്നും പേരുണ്ട്.പ്രാദേശികമായി ഇസ്ലാമാബാദ് എന്ന പേരാണ് ഉപയാഗിക്കുക.
ജമ്മുവിനും ബനിഹലിനുമിടയിലാണ് ലോകത്തെ ഉയരം കൂടിയ ചെനാബ് ആർച്ച് പാലം പണി തീർത്തിരിക്കുന്നത്.നദിയിൽ നിന്നും 359 മീറ്റർ ഉയരത്തിലാണ് പാലം. അതുവഴിയുള്ള ഗതാഗതം ആരംഭിച്ചിട്ടില്ല.പണി പൂർത്തിയായാൽ കന്യാകുമാരിയിൽ നിന്നും ബാരമുള്ളവരെ തുടർച്ചയായ തീവണ്ടി യാത്ര സാധ്യമാകും.
ശ്രീനഗറിൽ നിന്ന് ലഡാക്കിലെയ്ക്കുള്ള വഴിയിലാണ്(80 Km) 'സോണമാർഗ്.അവിടെ യുള്ള ഷിത്ത്കായ് എന്ന സ്ഥലത്തു നിന്നാണ് 72 km ദൂരം വരുന്ന Kashmir Great Lake നടത്തം തുടങ്ങുക.
ഞങ്ങളുടെ ഗ്രൂപ്പിൽ 6 യാത്രികർ,ഒരു കാശ്മീരിയും തെലുങ്കാനയിൽ നിന്നുള്ള ചെറുപ്പക്കാരനും.കാശ്മീരിയായ ഗെയ്ഡ്.ഇംഗ്ലീഷും ഹിന്ദിയും അറിയാവുന്ന ചെറുപ്പ ക്കാരൻ.

മൂന്നു പേർക്കു വരെ കിടക്കാവുന്ന താൽക്കാലിക ടെൻ്റ്, ഉറങ്ങാൻ Sleeping Bag. കൊടും തണുപ്പിൽ ഉറക്കം.സൂര്യൻ താണു കഴിഞ്ഞാൽ പുറത്തിരിക്കൽ അസാധ്യ മാണ്.രാവിലെ 7മണി മുതൽ ചെറിയ വ്യായാമങ്ങൾ,ഭക്ഷണത്തിനു ശേഷം 6-8 മണിക്കൂർ സമയം വേണ്ടി വരുന്ന നടത്തം.സാമഗ്രഹികളും ഭക്ഷണവും ടെൻ്റും കിടക്കയുമൊക്കെയായി സഹായിക്കാൻ കോവർ കഴുതകൾ ഉണ്ട്,അവയെ"പോണി വാല"ക്കാർ അനുഗമിക്കും.ഒരാൾക്കു മാത്രം നടക്കാവുന്നതാണ് ചെങ്കുത്തായ മലമ്പാത.രണ്ടു മൂന്നു പേർ ഒന്നിച്ച് കുശലം പറഞ്ഞു നടക്കുന്ന രീതി സാധ്യമല്ല ഇവിടെ.ആളുകൾ തമ്മിൽ 100 മീറ്റർ വരെ അകലം ഉണ്ടാകും.അപകടം നിറഞ്ഞ വഴിയിൽ,കൂടെ കൂടെ മുന്നിൽ പോകുന്നവർ നിന്ന് ,പിറകിൽ വരുന്നവരുടെ സുരക്ഷ ഉറപ്പാക്കിയാണ് യാത്ര. ആ സമയത്ത് കൈയ്യിൽ കരുതിയ കശുവണ്ടി,ഈത്തപ്പഴം ഒക്കെ കൊറിക്കും.അരുവിയിൽ നിന്നെടുക്കുന്ന വെള്ളവും കുടിച്ചാണ് നടത്തം.
ഷിത്ത്കായിലെ പ്രധാന റോഡിൽ നിന്ന് ആകാശം മുട്ടും എന്ന് തോന്നിപ്പിയ്ക്കുന്ന മൊട്ടകുന്നിലെയ്ക്ക് കയറാൻ തുടങ്ങുകയാണ്.26 വയസ്സുള്ള MCom ബിരുദധാരി യായ കാശ്മീരിയാണ് മുന്നിൽ.അദ്ദേഹത്തിന്റെ തോളിൽ ചെറിയ ഓക്സിജൻ സിലണ്ടർ തുടങ്ങിയ സാമഗ്രഹികൾ ഉണ്ട്.ദൈവത്തോട് പ്രാർത്ഥിച്ച് നടത്തം തുടങ്ങാം എന്ന ചെറുപ്പക്കാരൻ്റെ അഭ്യർത്ഥനയെ തള്ളിയ ഞങ്ങൾ,ദൈവത്തിന്റെ സഹായമില്ലാതെയാണ് കയറ്റം എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ചെങ്കുത്തായ നിരയി ലേക്കു കയറാൻ തുടങ്ങി.
ഒരു മണിക്കൂർ കയറ്റം കഴിഞ്ഞപ്പോൾ രണ്ട് ആർമി ഉദ്യോഗസ്ഥർ നിൽക്കുന്ന തകിടി ൽ തീർത്ത ബങ്കറിനു മുന്നിലെത്തി.ഞങ്ങൾക്കനുവദിച്ച വനം വകുപ്പിൻ്റെ യാത്ര പാസ് അവർ ഒത്തുനോക്കി മുന്നോട്ടു പോകാൻ അനുവദിച്ചു.പട്ടാളക്കാരൻ്റെ ചോദ്യവും പറച്ചിലും ഗൗരവത്തിലാണ്.സൗഹൃദങ്ങൾ ഒട്ടും പങ്കുവെക്കാൻ അയാൾ തയ്യാറായില്ല.നാട്ടുകാരുമായി അങ്ങനെ ഒരകലം പാലിക്കണമെന്നാകാം നിർദ്ദേശം.
ബങ്കറിൽ നിന്ന് താഴെയ്ക്ക് നോക്കിയാൽ മല ഇടുക്കുകൾ ക്കിടയിൽ വ്യാപിച്ചു കിടക്കുന്ന സോണമാർഗ് താഴ്വവര വ്യക്തമായി കാണാം.
ഭാഗം 1
* all images are copyright to their respective owners
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment