ഉഷ്ണ തരംഗം തുടരുന്ന വടക്കെ ഇന്ത്യ !


First Published : 2024-06-21, 09:15:26pm - 1 മിനിറ്റ് വായന


2024 മാർച്ച് മുതൽ ജൂൺ14 വരെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണ തരംഗ ദിവസങ്ങളെയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ഒഡീഷയിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ(27)രേഖപ്പെടു ത്തി.പടിഞ്ഞാറൻ രാജസ്ഥാൻ(23),ഗംഗയുടെ ഭാഗമായ പശ്ചിമ ബംഗാൾ(21 ദിവസം),ഡൽഹി,ഹരിയാന,ചണ്ഡീഗഡ്, പടിഞ്ഞാറൻ UP(20 ദിവസം വീതം) മാർച്ച് 1 മുതൽ ജൂൺ 9 വരെ സംഭവിച്ചു.


സാധാരണയായി പ്രതിവർഷം സംഭവിക്കുന്നതിൻ്റെ ഇരട്ടിയി ലധികം ആയിരുന്നു ഈ ദിനങ്ങൾ.ജൂൺ 9 ന് ശേഷം ഡൽഹി യിൽ മൂന്ന് ഉഷ്ണ തരംഗങ്ങൾ കൂടി കണ്ടു.ഇതുവരെ ആകെ തരംഗ എണ്ണം 23 ആയി.ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ ഉഷ്ണ തരംഗം തുടരും.
 

അധികം ഉയർന്ന താപനിലയാണ് Heat wave.കാലാവസ്ഥാ സ്റ്റേഷൻ്റെ പരമാവധി താപനില,സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസും മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമ്പോൾ ഉഷ്ണ തരംഗം ഉണ്ടായതായി രേഖപ്പെടുത്തും.അഥവാ സാധാരണ താപനില യേക്കാൾ 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ ഉയരു മ്പോൾ ഉഷ്ണതരംഗം സംഭവിച്ചു എന്ന് കണക്കാക്കും. താപനില 45- 47 ഡിഗ്രി സെൽഷ്യസിൽ എത്തിയാൽ കടുത്ത ഉഷ്ണ തരംഗം പ്രഖ്യാപിക്കുകയും ചെയ്യും.


പഞ്ചാബ്,ഹരിയാന-ചണ്ഡീഗഢ്-ഡൽഹി,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശരാശരി 40 ഡിഗ്രി ചൂടുള്ള കൊടും വേനൽ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു.2021ലെ സാഹചര്യങ്ങൾ ഇന്ത്യൻ GDP യുടെ 5.4% വരുമാന നഷ്ടം ഉണ്ടാക്കി.ആ വർഷ ത്തെ G20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതായിരുന്നു അത്. 2024 ലെ അവസ്ഥ രാജ്യത്തെ കുറെക്കൂടി വഴളാക്കിയിട്ടുണ്ട്.


ഡൽഹിയിലെ ജലക്ഷാമം രാഷ്ട്രീയമായി സംസ്ഥാന സർക്കാ രിന് തിരിച്ചടിയായി.പച്ചക്കറിയുടെയും ഗോതമ്പ്,നെല്ല് മുതലാ യവയുടെ ഉത്പാദനം മുതൽ ആപ്പിൾ കർഷകരെയും തെങ്ങ് മുതലായ കർഷകരെയും ബുദ്ധിമുട്ടിക്കുന്നു.45 കോടി വരുന്ന കാർഷിക മേഖലയിലെ പണിക്കാർക്ക് തൊഴിൽ എടുക്കുവാ ൻ കഴിയാത്ത സാഹചര്യം,തൊഴിൽ ക്ഷമത കുറയുന്നത് ഒക്കെ തിരിച്ചടികളാണ്.

ഉഷ്ണകാലം ,മഴക്കാലത്തെന്ന പോലെ , രോഗാതുരതയും വർധിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment