ഉഷ്ണതരംഗം അവിശ്വസനീയമായി ഇന്ത്യയിൽ വർധിച്ചു.




2023ഏപ്രിലിൽ മുതൽ ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്,കംബോഡി യ,ചൈന,ലാവോസ്,തായ്‌ലൻഡ്,മലേഷ്യ,സിംഗപ്പൂർ,വിയറ്റ്‌നാം എന്നിവയുൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളെ ഉഷ്ണ കാറ്റ് വലിയ തരത്തിൽ ബാധിച്ചു വരുന്നു.ചൂട് തരംഗം നിരവധി മരണങ്ങൾ ഉണ്ടാക്കി.ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ആരോ ഗ്യ-വൈദ്യുതി പ്രതിസന്ധികൾ രൂക്ഷമായി വലിയ വരുമാന ക്കുറവ് സംഭവിക്കുന്നു.

 

179 മരണങ്ങൾ ഉഷ്ണ കാറ്റുമൂലം(2023)രാജ്യത്ത് സംഭവിച്ചു. പാകിസ്ഥാനിൽ 22. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കാലാ വസ്ഥാ വ്യതിയാനം മൂലം താപ തരംഗത്തിന് കുറഞ്ഞത് 30 മടങ്ങ് സാധ്യതയുണ്ടെന്ന് വിധക്തർ സുചിപ്പിച്ചിരുന്നു.ഏപ്രിൽ ജൂൺ മാസങ്ങളിൽ 10 മുതൽ 20 ഉഷ്ണ തരംഗങ്ങൾ കഴിഞ്ഞ വർഷമുണ്ടായി.

 

 

ഉഷ്ണ കാറ്റിൻ്റെ ഏറ്റവും ഭീകര തിരിച്ചടി നേരിടുന്ന നാടായി ഇന്ത്യ മാറിക്കഴിഞ്ഞു,കേരളം ഇത്തിരി വൈകിയാണെങ്കിലും 2024 കൊണ്ട് ആ ട്രാക്കിലെത്തിയിട്ടുണ്ട്.

 

2016 ലെ എൽനിനൊക്കു ശേഷമുള്ള എൽനിനൊ,പസഫിക് സമുദ്രത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറെടുക്കുമ്പോഴും അതിൻ്റെ ആഘാതം വൻ തോതിലുള്ള ചൂടു വർധനയ്ക്ക് ഇട വരുത്തിക്കഴിഞ്ഞു.എൽനിനൊയുടെ തുടർച്ചയായി എത്തുന്ന ലാനിനൊ മഴ വർധിപ്പിക്കും എന്ന് പ്രതീക്ഷിക്കണം.അതു കേരളത്തെ ബാധിക്കുന്നതിൻ്റെ തോതാണ് അറിയാൻ പോകുന്നത്.

 

 

വർധിച്ച ചൂട് കാർഷിക രംഗത്തിന് തിരിച്ചടിയാണ് വരുത്തുക. നെല്ല് ,ഗോതമ്പ്,ചോളം എന്നിവയെ പറ്റിയുള്ള പഠനങ്ങൾ ഇത് വ്യക്തമാക്കി.നെല്ലിന് അനുയോജ്യമായ ചൂട് 30-32 ഡിഗ്രിയും ഗോതമ്പിന് 25 ഡിഗ്രിയും തെങ്ങിന് 25-32 ഡിഗ്രിയും ആണ് Optimum temperature . ഉരുളക്കിഴങ്ങിന് തണുത്ത കാലാവസ്ഥ വേണം.25 ഡിഗ്രി കഴിഞ്ഞാൽ അത് ബുദ്ധി മുട്ടിലാകും. കുരുമുളക് ,ഏലം,തെയില എന്നിവ കൂടിയ ചൂടിൽ ഉൽപ്പാ ദനം കുറക്കും.റബ്ബറും മോശമായ ഫലമാണ് തരിക. നാൽക്കാലികളുടെ പാലു ചുരത്തൽ 30% കണ്ട് കുറക്കും.

 

 

നെല്ലിൻ്റെ കാര്യത്തിൽ,ഒരു ഡിഗ്രി ചൂടിൻ്റെ വർധന,സാർവ്വ ദേശീയമായി 3.7% ക്ഷമത കുറക്കുമെന്നാണ്.ഇന്ത്യയിലെ നെല്ല് ഉൽപ്പാദനം 3 മുതൽ 10.4% വരെ ഇടിക്കും. ഗോതമ്പിൻ്റെ കാര്യത്തിൽ 15% വരെ ചുരുക്കും.അമേരിക്കയിൽ അത് -9.9% വരും. ചോളം വിളയിൽ 10% കുറവ് ഇന്ത്യയിലുണ്ടാക്കും, ചൈനയിൽ അത് -14% എത്താം.

 

രാജ്യത്തെ നെല്ല് ഉൽപ്പാദനം 13 കോടി ടൺ,ഗോതമ്പ് 11.25 കോടി ടൺ. പച്ചക്കറിക ളിൽ 4% വിഭവങ്ങൾക്ക് മാത്രമാണ് ഇന്ത്യയിൽ Cold chain സൗകര്യമുള്ളത്.കഴിഞ്ഞ വർഷം1300 കോടി ഡോളറിന്റെ ഭക്ഷ്യ വിഭവങ്ങൾ വേനലിൽ നഷ്ടപ്പെട്ടു (1ലക്ഷം കോടി രൂപയിലധികം)അതിൻ്റെ തോത് വർധിക്കു കയാണ് .

 

ജോലി സമയത്തിലെ നിയന്ത്രണം 2030-ഓടെ ഇന്ത്യയ്ക്ക് 25000 കോടി ഡോളർ അല്ലെങ്കിൽ GDPയുടെ 4.5% കുറവ് ഉണ്ടാക്കും.9 പ്രധാന സാമ്പത്തിക പ്രവർത്തനങ്ങ ളിൽ ചൂട്  ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൃഷിക്കും നിർമ്മാണത്തി നും പുറമെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അസാധാരണമായ ചൂടും തണുപ്പും മൂലം ഇന്ത്യയിൽ 740,000 അധിക മരണങ്ങൾ സംഭവിക്കുന്നു.

 

ഫാക്ടറികളിലെ വാർഷിക ഉൽപ്പാദനം ഒരു ഡിഗ്രി സെൽഷ്യ സ് താപവർധന കൊണ്ട് 2% കുറക്കും.ഫാക്ടറി കൂടുതൽ തണുപ്പിക്കൽ,മികച്ച വെൻ്റിലേഷൻ,ജലാംശം,ഇൻസുലേഷൻ എന്നിവ ഉറപ്പാക്കുകയും അടിയന്തര സാഹചര്യങ്ങൾ കൈ കാര്യം ചെയ്യാൻ ആളുകളെ പരിശീലിപ്പിക്കുകയും ചെയ്യേണ്ട തുണ്ട്.

 

സീറോ കാർബൺ പദ്ധതിക്കായി ഇന്ത്യയുടെ സ്ഥാപിത ശേഷി യുടെ 40%ത്തിലധികം പണം മാറ്റിവെക്കാൻ രാജ്യം നിർബന്ധി തമാണ്, 2030 കൊണ്ട് 100 ലക്ഷം കോടി പ്രതീക്ഷിത ചെലവു വരുന്ന പദ്ധതിയാണ് ഇത്.

 

രാജസ്ഥാൻ മുതൽ അരുണാചൽ വരെയും ഹരിയാന മുതൽ കന്യാകുമാരിയും കടന്ന് ലക്ഷദ്വീപിലെയും മാന്നാർ കടലിടു ക്കിലെയും കടൽ പുറ്റുകൾ (Coral Reef)ബ്ലീച്ചിംഗിന് വിധേയമാ യിക്കഴിഞ്ഞു.2050 കൊണ്ട് ഉഷ്ണതരംഗം 10% എങ്കിലും GDP വരുമാനത്തെ ഇടിക്കുമെന്ന് പറയുമ്പോൾ 1 ലക്ഷം കോടി ഡോളർ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കു കൂട്ടേണ്ടത്.

 

കാലാവസ്ഥാ ദുരന്തങ്ങൾ ദിനംപ്രതി രൂക്ഷമാകുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment