നാട്ടാനകൾക്കായി ഹൈക്കോടതി മാത്രം !


First Published : 2024-12-02, 04:36:58pm - 1 മിനിറ്റ് വായന


ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ ആ രംഗത്തെ നിയമലംഘനങ്ങൾക്കുള്ള സൂചനയാണ്. ഉത്സവങ്ങളിൽ ആനകളെ അണിനിരത്തൽ രാജ്യത്തെ നിയമങ്ങളെ പാടെ വെല്ലുവിളിച്ചു കൊണ്ടാണ് നടത്തുന്നത്. 2010-ൽ ആനയെ പൈതൃക ജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.1992-ൽ Project Elephant നിലവിൽ വന്നു.ഇതോടെ,വന്യജീവി നിയമപ്രകാരം ആനകളെ ചടങ്ങുകളിലും ആഘോഷങ്ങളിലും പ്രദർശിപ്പിക്കുന്നത് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് വിലക്കുന്നുണ്ട്.മതവും രാഷ്ട്രീയും തമ്മിലുള്ള ബാന്ധവത്താൽ വിഷയം വഷളായി തുടരുകയാണ്.


ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ നിയമ ങ്ങളിൽ ഒന്നാണ് വന്യജീവി സംരക്ഷണ നിയമം.മതപ്രീണനവും വ്യാപാരതാൽപര്യങ്ങളുമാണ് അവിടെ വില്ലനായി പ്രവർത്തിക്കുന്നത്.


സമീപകാലത്ത് വന്യജീവി സംരക്ഷണ നിയമങ്ങളിൽ വന്ന മാറ്റം, നാട്ടാനകളുടെ അനധികൃത കൈമാറ്റത്തിന് ആക്കം കൂട്ടും. 2022-ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി (The Wild Life (Protection, Amendment Act, 2022),പീഡിപ്പിക്കപ്പെടുകയും മറ്റും ചെയ്യുന്ന ആനകൾ അടക്ക മുള്ള വന്യജീവികളെ മറ്റൊരു സ്ഥലത്ത് താമസിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു. ‘നാട്ടാന’കളുടെ കടത്തിനെതിരായ നിയന്ത്രണ ത്തിൽ വെള്ളം ചേർത്തു. ‘‘സാധുവായ ഉടമസ്ഥാവകാശ സർട്ടിഫിക്ക റ്റുള്ളവർക്ക് ബന്ദിയാക്കപ്പെട്ട ആനയെ വ്യവസ്ഥകൾക്ക് വിധേയമായി മതപരമോ മറ്റേതെങ്കിലും ആവശ്യത്തിനോ കൈമാറുകയോ കൊണ്ടു പോകുകയോ ചെയ്യാം’’ എന്ന ഭേദഗതി നിർദേശത്തിലെ ‘മറ്റേതെങ്കിലും ആവശ്യത്തിന്’ എന്ന ഭാഗം രാജ്യത്ത് ആനക്കച്ചവടം നിയമവിധേയ മാക്കാൻ വഴിതുറക്കുന്ന ഒന്നായിരുന്നു.പ്രതിഷേധം ശക്തമായപ്പോൾ 'മറ്റേതെങ്കിലും ആവശ്യത്തിന്' എന്ന ഭാഗം നിർവചിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല.


വന്യജീവി സംരക്ഷണ നിയമ പ്രകാരം Schedule 1ൽ പെട്ട(ഏറ്റവും അധികം സംരക്ഷണം ഉറപ്പാക്കേണ്ട)വിഭാഗമാണ് ആനകൾ. ഈ സുരക്ഷയ്ക്ക് കരുത്തു ചോരും വിധം കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തിയത് വിശ്വാസികളുടെയും അതിനു പിന്നിൽ പ്രവർത്തിയ് ക്കുന്ന കച്ചവടക്കാരുടെയും താൽപ്പര്യങ്ങളെ മുൻനിർത്തിയാണ് .
രണ്ടാം പട്ടികയിൽ പെടുന്നവ ജീവികൾക്ക് അത്രയും സംരക്ഷണം ഉറപ്പാക്കേ ണ്ടതില്ല .മൂന്നാം പട്ടിയിലാണ് സംരക്ഷിത സസ്യങ്ങൾ ഉള്ളത്. 


മൂന്നു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ആനയെ എഴുന്നള്ളിക്ക രുത്,ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം, നല്ല ഭക്ഷണം നൽകണം, വിശ്രമിക്കാൻ സ്ഥലം വേണം, പൊതുജനങ്ങളിൽനിന്ന് എട്ടു മീറ്റർ ദൂരം വേണം, സർക്കാർ ഡോക്ടർമാരുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണം തുടങ്ങിയ അടിസ്ഥാന സുരക്ഷാ നിർദേശ ങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാല് ദേവസ്വങ്ങൾക്കും നൽകിയ ഉത്തരവിലുള്ളത്. 


രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തി ലൂടെ എഴുന്നള്ളിക്കരുത്, ആനയും തീവെട്ടി അടക്കമുള്ള ഉപകരണ ങ്ങൾ തമ്മിൽ അഞ്ച് മീറ്റർ ദൂരപരിധി, ദിവസം 30 Km ൽ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്, രാത്രി 10 മുതൽ രാവിലെ 4 മണി വരെ യാത്ര ചെയ്യിക്കരുത്,ദിവസം 125 Km കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്,ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്,ആനയെ കൊണ്ടു പോകുന്ന വാഹന ത്തിന്റെ വേഗത 25 Km ൽ താഴെയാകണം.വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂരപരിധി വേണം തുടങ്ങിയ നിർദേശ ങ്ങളും ഉത്തരവിലുണ്ട്.

പകലും രാവും ഏഴും എട്ടും മണിക്കൂർ തുടർച്ചയായി എഴുന്നള്ളി പ്പിനുപയോഗിക്കുന്ന ആനകൾക്കാവശ്യമായ ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങൾ മാത്രമാണിത്.


കേരളത്തിലെ നാട്ടാനകൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാ ക്കാൻ അവയുടെ എണ്ണത്തിൽ വന്ന കുറവും അകാലത്തിലെ മരണ വും സഹായിക്കും.2008ൽ നമ്മുടെ നാട്ടിൽ 900 ആനകൾ ഉള്ളത് 407 ആയി ചുരുങ്ങിയത് സ്വാഭാവികമായിട്ടല്ല. പ്രതിവർഷം 25 ആനകൾ വെച്ച് കുറയുമ്പോൾ ഉത്സവത്തിന് എത്തിക്കുന്ന ആനകളുടെ എണ്ണം വർധിക്കുകയാണ്.അതുവഴി ആനകൾക്ക് എതിരായ പീഡനവും വർധിക്കുന്ന പശ്ചാത്തലത്തിലാണ്  കോടതിയുടെ ഇടപെടൽ.

Image credits : Rahul Ravi

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment