മൂന്നാർ കൈയ്യേറ്റങ്ങൾ: വീണ്ടും സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ ശാസന !
First Published : 2024-05-30, 02:09:28pm -
1 മിനിറ്റ് വായന

മൂന്നാറിലെ ഭൂമി വിഷയത്തിൽ കേരള സർക്കാരിൻ്റ തെറ്റായ സമീപനങ്ങളോടുള്ള കേരള ഹൈക്കോടതിയുടെ വിമർശനം കൂടുതൽ ഗൗരവതരമായി മാറിയിരിക്കുന്നു.42 ഭൂമി കേസുക ളിൽ സർക്കാർ കോടതിയിൽ തോറ്റിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്ന് കോടതി ചോദിച്ചു.കേസിൽ CBIയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.
500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്ന് കോടതി ചോദിച്ചു.വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ലെന്നും വൻ അഴിമതി യാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.രവീന്ദ്രന് മാത്രമാ യി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.പിന്നിൽ വേറെയും ആളു കൾ ഉണ്ടാകും.രവീന്ദ്രനതിരെ ക്രിമിനൽ കുറ്റം ചുമത്താൻ സർക്കാർ തയ്യാറായിട്ടില്ല.
കേസ് CBIക്ക് വിടും മുമ്പ് പ്രതികളെ കേൾക്കണമെന്ന് വാദം എന്തിനെന്നും കോടതി സർക്കാരിനോടു ചോദിച്ചു.42കേസുക ളിലും കൃത്യമായ അന്വേഷണം ഉണ്ടായില്ല.ഒരു കേസിൽ തഹസിൽദാർ തന്നെ പ്രതികൾക്ക് അനുകൂലമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.പ്രതികളെ വെറുതെ വിട്ട കേസുക ളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കി.
14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നിലച്ച മട്ടാണ്.കോടതി പല ഘട്ടങ്ങളിലായി ഉത്തരവുകൾ നൽകുന്നെങ്കിലും ആരും നടപ്പാക്കുന്നില്ല.കഴിഞ്ഞ ജനുവരി 9ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ലാന്‍റ് റവന്യു കമ്മീഷണറും,മുതിർന്ന IAS ഉദ്യോഗസ്ഥനും അംഗങ്ങളായി മോണിറ്ററിംഗ് സമിതി രൂപീക രിച്ച് കോടതി ഉത്തരവിട്ടിരുന്നു.മൂന്നാറിലെ കൈയ്യേറ്റത്തിന്‍റെ സാഹചര്യം പരിശോധിച്ച് വീഴ്ച്ചയെ പറ്റിയുള്ള റിപ്പോർട്ട് നൽ കണമെന്നായിരുന്നു നിർദ്ദേശം.ഇതുവരെ അനങ്ങിയിട്ടില്ല. കാരണവും കോടതിയെ അറിയിച്ചില്ല.
കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന പ്രദേശത്ത് ഭൂരേഖകളുടെ പരിശോധന നടക്കാത്തത് ഉന്നതരെ സഹായി ക്കാനാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മൂന്നാർ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.
സർക്കാർ ഒത്താശയോടെയുള്ള അട്ടിമറികൾ പുറത്തു കൊണ്ടുവരുവാൻ CBI അന്വേഷണം വേണ്ടി വരും എന്ന ഹൈക്കോടതി പരാമർശം,കേരള സർക്കാരിൻ്റെ വിശ്വാസ തയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ്.
മൂന്നാറിലെ അനധികൃത നിർമാണവും പട്ടയവും പല കുറി പഠനങ്ങൾക്കു വിധേയമായി.എല്ലാ പഠനങ്ങളിലും നിയമ ലംഘകരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധങ്ങൾ വ്യക്തമാക്കിയതുമാണ്.എന്നാൽ എല്ലാ നിർദ്ദേ ശങ്ങളും കണ്ടെത്തലും മറച്ചുവെയ്ക്കാനാണ് സർക്കാർ പരമാവധി ശ്രമിച്ചു വന്നത്.അതിനുള്ള തെളിവു കൂടിയാണ് ഹൈക്കോടതിയുടെ വിമർശനങ്ങൾ !
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment