മുഖ്യമന്ത്രിയും വേട്ടയും ! ഭാഗം : 1


First Published : 2025-06-01, 04:12:32pm - 1 മിനിറ്റ് വായന


വന്യ മൃഗശല്യം തടയാനായി നായാട്ടിന് അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടതിൽ നിന്നും വ്യത്യസ്ഥമല്ല പ്രതിപക്ഷ പാർട്ടികളുടെയും മാധ്യമങ്ങളുടെയും മറ്റ് സംഘടിത ഗ്രൂപ്പുകളുടെയും സമീപനം.

തെരിവു നായിക്കൾ എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന (ഉടമസ്ഥനില്ലാ പട്ടികൾ)ജീവിച്ചിരിക്കാൻ അവകാശമില്ല എന്ന് പറയുമ്പോൾ മറ്റു പല നാടുകളിലെ യും സമാന ജീവികളുടെ അവസ്ഥ ഇങ്ങനെ അല്ല.ഈ സമീപനത്തിൻ്റെ ഉയർന്ന രൂപമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.പട്ടികളെ കൊന്നു കൊണ്ട് പ്രശ്നം പരിഹരി ക്കണം എന്ന് പറയുമ്പോൾ,വന്യജീവികളെയും അത്തരത്തിൽ കൈകാര്യം ചെയ്യണം എന്ന് ദേശീയ നിയമത്തെ വെല്ലുവിളിച്ച് കേരള മുഖ്യമന്ത്രി പറയുന്നു.

വന്യ ജീവികളെ കൊലപ്പെടുത്തൽ രാജ്യത്ത് നിരോധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യം മാറണമെന്നുമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ആവശ്യം.വന്യമൃ​ഗങ്ങളെ തൊടാൻ പാടില്ലെന്ന നിലയിലാണ് ഇപ്പോൾ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ കേന്ദ്രം ഇതിനെതി രാണ്.മനുഷ്യ ജീവനു ഭീഷണിയാകുന്ന അപകടകാരികളായ മൃഗങ്ങളെ മറ്റു മാർഗമി ല്ലെങ്കിൽ വെടിവച്ചു കൊല്ലുന്നതിൽ തെറ്റല്ല എന്നതാണ് ഇന്ത്യൻ നിയമം.മനുഷ്യ ജീവനു മൃഗങ്ങളെക്കാൾ മുൻഗണനയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തോട് താരതമ്യം ചെയ്താൽ പിന്നോക്കം നിൽക്കുന്ന പല സംസ്ഥാനങ്ങളും (ഉദാ:സിക്കിം)സമ്പൂർണ്ണ റാബിസ് വാക്സിൻ പരിപാടിയിലൂടെ പേ വിഷബാധ തടഞ്ഞു.അവർ നായ്ക്കളെ ചേർത്തു പിടിക്കുന്നത് എങ്ങനെ എന്ന് ഹിമാലയൻ ഗ്രാമങ്ങളിൽ പോകുന്നവർക്കറിയാം.Sikkim Anti-Rabies and Animal Health(SARAH) പദ്ധതി വഴി 2016 മുതൽ പേവിഷബാധ ഇല്ലാത്ത സംസ്ഥാനമായതിലൂടെ തെരുവു നായ്ക്കൾ നാട്ടുകാരുടെ തോഴരായി തുടരുന്നു.

വന്യ ജീവി -മനുഷ്യ സംഘർഷം വർധിക്കുകയാണ്.ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ പ്രശ്നമുണ്ട്.പ്രശ്നത്തിൻ്റെ കാരണങ്ങൾ എവിടെയും പൊതുവാണ് എന്നു കാണാം. അതിൽ ഒന്നാം സ്ഥാനത്ത് വനങ്ങളുടെ സ്വാഭാവികമായ തകർച്ച നില ഉറപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച്1972ലെ വന്യജീവി സംരക്ഷണ നിയമം ശക്തമായി നടപ്പിലായി വന്നത് 1980 കളിൽ വന്ന മറ്റു പല പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ബല ത്തിലൂടെയാണ്.അത് കേരളത്തിൽ മെച്ചപ്പെട്ട നിലയിൽ എത്തിച്ചു എന്നത് വാസ്തവ മാണ്.ഒരു വശത്ത് കൈയ്യേറ്റവും ഒപ്പം വിദേശ ഫണ്ടിങ്ങിലൂടെയുള്ള വനവൽക്കര ണവും , അവർ വഴി വന്ന അക്കേഷ്യ,പന്ന തുടങ്ങിയ മരങ്ങളും കാടുകളെ മൃഗങ്ങ ളുടെ ഭക്ഷ്യ കലവറ അല്ലാതാക്കി.കാലാവസ്ഥയിൽ സംഭവിച്ച മാറ്റം മനുഷ്യരിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ രൂക്ഷമാണ്.അതിൽ ഒട്ടും കുറവല്ല മൃഗങ്ങളിലും .സസ്യ ഭുക്കുകളായ കാട്ടുപോത്തുകളിലും ആനകളിലും എത്രമാത്രം അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു എന്നത് മലയാളികൾക്കു വ്യക്തമാണ്.

കേരളത്തിലെ കാടുകളുടെ വിസ്തൃതി സംസ്ഥാനത്തിൻ്റെ മൂന്നിലൊന്നോളം വരും. പ്ലാൻ്റെഷനുകളെ കൂടി പരിഗണിച്ചാൽ 70% എങ്കിലും കാടാണ് എന്ന് സർക്കാർ പറയുന്നു.സർക്കാർ സർവ്വെകളിൽ 70%ത്തിലധികം തണലുള്ള കാടുകൾ 1650 ച. കി.മീ. മാത്രമാണ്.മറ്റൊരു രീതിയിൽ പറഞ്ഞാൽ സംസ്ഥാനത്തെ മൊത്തം വിസ്തൃ തിയുടെ 4.5% മാത്രമാണ് പൂർണ്ണ ആരോഗ്യമുള്ള കാടുകൾ.ഈ കാടുകളെ മുൻനിർ ത്തിയാണ് ഇവർ പശ്ചിമഘട്ടത്തെ പറ്റി സംസാരിക്കുന്നത് .

രാജ്യത്തെ രണ്ടു ജൈവ വൈവിധ്യ മണ്ഡലങ്ങളുടെയും സാനിധ്യം അറിയുന്ന കേരള ത്തിൽ കാടുകളുടെ വിസ്തൃതി കൂടുന്നു എന്ന് കേന്ദ്ര സർക്കാരും പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment