രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളും വിഷമയമാണ് !


First Published : 2024-12-14, 02:07:42pm - 1 മിനിറ്റ് വായന


ലോകത്തെ ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം നടത്തുന്ന നഗരങ്ങളായി ഇന്ത്യൻ പട്ടണങ്ങൾ തുടരുകയാണ്.3 ലക്ഷം മരണങ്ങ ളാണ് പ്രതിവർഷം സംഭവിക്കുന്നത്.ആ മരണങ്ങുടെ പ്രധാന വില്ലൻ  വായു മലിനീകരണമാണ്.


ലോക ആരോഗ്യ സംഘടന പറയുന്ന സൂചകങ്ങൾക്ക് മുകളിലാണ് ട ഒട്ടുമിക്ക നഗരങ്ങളുടെയും അവസ്ഥ.വ്യത്യസ്ഥ മലിനീകരണങ്ങൾ വഴി 15 ലക്ഷം ഇന്ത്യക്കാർ അകാലത്തിൽ മരണപ്പെടുന്നു എന്നാണ് Lancet Planet Health പറയുന്നത്.


മലിനീകരണവുമായി ബന്ധപ്പെട്ട് നിഷ്ക്കർഷിക്കുന്ന ഇന്ത്യൻ സൂചന 40 µg/m³ (PM2.5) .എന്നാൽ ലോക ആരോഗ്യ സംഘടനയുടെ കണക്ക് 5µg/m³ കഴിഞ്ഞാൽ സുഖകരമല്ല എന്നും .രാജ്യത്ത് 82% ആളുകളും 40 ലും അധികം(40µg/m³) പൊടിപടലങ്ങളുടെ സാന്നിധ്യത്തിൽ  ജീവിച്ചു വരുന്നു.


PM 2.5 ലെ 10 µg/m³ വെച്ചുള്ള വർധന മരണത്തിൻ്റെ തോതിൽ 8.6% ഉയർത്തും.അരുണാചൽ പ്രദേശിലെ സുബാൻസിരിയും പത്തനംതിട്ട മുതലായ ജില്ലകളിൽ മാത്രമാണ് കുറഞ്ഞ തോതിലുള്ള മലിനീകരണം ഉള്ളത്.

അന്തരീക്ഷ മലിനീകരണം (PM2.5)ഇന്ത്യക്കാരുടെ ശരാശരി ആയുർ ദൈർഘ്യത്തിൽ 5.3 വർഷത്തിൻ്റെ കുറവ് ഉണ്ടാക്കുന്നുണ്ട്. ഡൽഹി നഗരത്തിലെ അവസ്ഥയിൽ അത് 12 വർഷമാണ്.അന്തരീക്ഷ മലിനീ കരണം ഇത്രയധികം രൂക്ഷമായിട്ടും , ആയുർ ദൈർഘ്യത്തിൽ വരെ വൻ കുറവുണ്ടാക്കുമ്പോഴും ലോക ആരോഗ്യ സംഘടന പറയുന്ന 5 എന്ന സുരക്ഷിത സംഖ്യയുടെ അടുത്തെത്തുന്നതിനെ പറ്റി ചിന്തിക്കാൻ പോലും ശരാശരി ഇന്ത്യക്കാർക്ക് കഴിയാത്തവിധം മലിനീ കരണം തുടരുന്നു.ജലമലിനീകരണം ഭൂഗർഭ അറകളിൽഎത്തും വിധം സംഭവിക്കുന്നു.ശബ്ദ നിയന്ത്രണം നിയന്ത്രണങ്ങളില്ലാതെ നടന്നു വരുന്നു.

വികസനത്തെ പറ്റിയും അതിൻ്റെ ഭാഗമായ സുരക്ഷിത നഗരം എന്ന അർത്ഥം വരേണ്ട, സ്മാർട്ട് സിറ്റികളെ പറ്റിയും സംസാരിക്കുന്ന ഭരണ കർത്താക്കളുടെ നാട്ടിലെ നഗരങ്ങളുടെ അവസ്ഥ മറ്റു ജീവജാലങ്ങ ൾക്കും ഭീഷണിയായി മാറിക്കഴിഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment