ഏറ്റവും അധികം പാരിസ്ഥിതിക ആഘാതം നേരിടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു !
First Published : 2024-12-04, 11:05:21am -
1 മിനിറ്റ് വായന

രാജ്യത്തെ ദുരന്ത മേഖലയായി പരിഗണിച്ചിട്ടില്ലാത്ത കേരളം 2018 നു ശേഷം പരിതാപകരമായ അവസ്ഥയിൽ എത്തിച്ചേർന്നതിൻ്റെ പുതിയ തെളിവുകൾ പുറത്തുവന്നു. രാജ്യത്തെ എറ്റവും പ്രതികൂല കാലാവസ്ഥ ദിനങ്ങൾ നേരിടേണ്ടി വന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് നമ്മുടെ നാട് .
ഒരു കാലത്ത് രാജ്യത്തെ Disaster Index പട്ടികയിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ കേരളം ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയും ബംഗാളും ഒഡിഷയും ബീഹാറും ഹിമാചലും കാശ്മീരും ഗുജറാത്തും ഒക്കെ കഴിഞ്ഞായിരുന്നു കേരളത്തിൻ്റെ ദുരന്ത സാധ്യത.
2024 ലെ ആദ്യ 9 മാസത്തെ ഇന്ത്യൻ കാലാവസ്ഥ,2023 നെ അപേക്ഷി ച്ച് കൂടുതൽ മോശമായിട്ടുണ്ട്. 275 ദിനങ്ങളിൽ 255 ദിവസങ്ങളും അസ്വാഭാവികമായിരുന്നു.3238 ജീവനുകൾ നഷ്ടപ്പെട്ടു. 32 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു.കഴിഞ്ഞ വർഷം ഈ കണക്കുകൾ 235 ൽ അവസാനിച്ചു.മരണം 2923 ആയിരുന്നു. 18.4 ലക്ഷം ഹെക്ടർ കൃഷികൾ തകർന്നു.
ഏറ്റവും അധികം തിരിച്ചടി നേരിട്ട മൂന്നു സംസ്ഥാനങ്ങളിൽ കേരളം ഉണ്ട് എന്നതാണ് അതിൻ്റെ പ്രത്യേകത.മുൻ വർഷത്തെ അപേക്ഷിച്ച് 40 ദിവസങ്ങൾ അധികമായി കാലാവസ്ഥാ തിരിച്ചടികൾ പ്രബലമായി രുന്നു. മറ്റു രണ്ടു സംസ്ഥാനങ്ങൾ ഉത്തർ പ്രദേശും കർണ്ണാടകവും.
കാലാവസ്ഥ വ്യതിയാനം ദേശീയ വരുമാനത്തിൽ വൻ തിരിച്ചടി ഉണ്ടാ ക്കുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ.തൽസ്ഥിതി തുടർന്നാൽ 2070 ൽ രാജ്യത്തിൻ്റെ വരുമാനത്തിൽ(GDP)24.7% നഷ്ടം വരുത്തി വെയ്ക്കും.ഏഷ്യൻ - പസഫിക് രാജ്യങ്ങളുടെ ശരാശരി കുറവ് 17% ആകാം.
ബംഗ്ലാദേശിന് 30.5% കുറവും വിയറ്റ്നാം, ഇൻഡോനേഷ്യ എന്നിവർക്ക് ഇന്ത്യയുടെ തോതിലുമാകും തിരിച്ചടി. പാകിസ്ഥാൻ 21.1% , ഫിലിപ്പൈ ൻസ് 18.1% കുറവ് കാണിയ്ക്കും.
തൊഴിൽ കാര്യക്ഷമതയിൽ രാജ്യത്തിന് 11.6% കുറവ് രേഖപ്പെടുത്തും. ഈ കണക്കുകളിൽ എല്ലാം കേരളത്തിൻ്റെ സ്ഥാനം മുന്നിലാണ്. വിനോദ സഞ്ചാരികൾ കേരളത്തിലെത്താൻ വിമുഖരാണ് എന്ന വാർത്തയും കൂടി ഈ അവസരത്തിൽ ശ്രദ്ധേയമാകുന്നു.
കേരളത്തിന് സംഭവിക്കുന്ന പാരിസ്ഥിതികമായ തിരിച്ചടികളെ പരിഗ ണിക്കാൻ സർക്കാർ ഇന്നും തയ്യാറല്ല എന്നതാണ് വിചിത്രമായ വസ്തുത !
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)