നാടിനു ഭീഷണിയായി ക്വാറികളിലെ ഗർത്തങ്ങൾ !


First Published : 2024-08-21, 09:02:12pm - 1 മിനിറ്റ് വായന


ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര , നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാത ചിന്തയും :  അനുകമ്പാദശകം നാരായണ ഗുരു 1914

ഭാഗം : 2 

കേരളത്തിലെ ഖനനരംഗത്ത്  സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തെന്ന് മനസ്സിലാ ക്കാൻ പതിമൂന്നാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി(2014-16) ഏഴാമത് റിപ്പോർട്ട് മറിച്ചു നോക്കണം.
രണ്ടാം പേജിൽ പറയുന്നു
"ഖനന പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രിമിനൽ മാഫിയാ പ്രവർത്തനങ്ങൾ സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവതരമായ ക്രമസമാധാന പ്രശ്നങ്ങളാണ് ". 
ഈ സമിതി മൂന്ന് ഡസനോളം നിർദ്ദേശങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിട്ട് 10 വർഷങ്ങൾ കഴിഞ്ഞു.മൂന്നാമത്തെ കേരള സർക്കാരിന്റെ മുന്നിലും നിർദ്ദേശങ്ങൾ പേപ്പറുകളിൽ വിശ്രമിക്കുകയാണ്.

2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ പരിസ്ഥിതി സംരക്ഷണത്തെ പറ്റി പറയുന്ന ഭാഗം; 
71ആം അധ്യായത്തിൽ പ്രകൃതിയെ തകർക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് ഉറപ്പ് !

74 ൽ പശ്ചിമഘട്ട സംരക്ഷണ പദ്ധിതി നടപ്പിലാക്കും.

ശാസ്ത്രീയമായ പഠനം,സാമൂഹിക നിയന്ത്രണം എന്നിവയിലൂടെ മാത്രം ഖനനവും മണൽവാരലും എന്ന് 76 ൽ പറയുന്നു.

77 ൽ വ്യക്തമാക്കിയ ഖനിജങ്ങൾ സർക്കാർ നിയന്ത്രണത്തിൽ മാത്രം നടത്തും  എന്ന വിഷയത്തിൽ,കടം കയറി നിൽക്കുന്ന സർക്കാരിനെ സംബന്ധിച്ച് എറെ പ്രാധാന്യമുണ്ട്. 
ഇതെ വാഗ്ദാന(ലംഘന)ങ്ങൾ 2021- പ്രകടന പത്രികയിലും ആവർത്തിച്ചു എന്നതാണ് വിചിത്രമായ ഇടതുപക്ഷ രാഷ്ട്രീയ സംശുദ്ധത ! 

ഖനനവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ പാലിക്കുവാൻ രണ്ടാം പിണറായി സർക്കാരും തയ്യാറാകാത്തത്,മറവി രോഗബാധ കൊണ്ടല്ല.എണ്ണത്തിൽ 500 ൽ താഴെ വരുന്ന വരുന്ന മുതലാളിമാരെ ബുദ്ധിമുട്ടിയ്ക്കാൻ ബന്ധപ്പെട്ടവർക്കു ഭയ മാണ് .മറുവശത്ത് 3 കോടി 40 ലക്ഷം ജനങ്ങളും അനുഭവിക്കട്ടെ എന്നാണ് പാർട്ടി കരുതുന്നത് !

ദേശീയ ഖനന നിയമത്തിൽ ഖനനം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 500 മീറ്റർ അകലെയാകണം.ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയുള്ള കേരളത്തിൻ്റെ 50% പ്രദേശവും 20 ഡിഗ്രിയിലധികം ചരിഞ്ഞ പ്രദേശമാണ്,എന്നാൽ സാക്ഷര മലയാള നാട്ടിൽ 50 മീറ്റർ അകലം മതി ഖനനം നടത്താൻ എന്ന് സർക്കാർ തീരുമാനിച്ചു. എതിർക്കുന്നവരെ വികസന വിരോധികളായി മുഖ്യമന്ത്രി വിവരിക്കുന്നു.

ഖനനത്തിലെലെ നിയമ ലംഘനങ്ങൾ കുപ്രസിദ്ധമാണ്.2017 ൽ തിരുവനന്തപുരം ജില്ലയിൽ പെട്ട കുന്നത്തുകാൽ,പെരുങ്കടവിള പഞ്ചായത്തുകളിലെ ക്വാറികൾ 36 തരം നിയമ ലംഘനങ്ങൾ നടത്തുന്നു എന്നാണ് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ പഠനം കണ്ടെത്തിയത്.വിശദാംശങ്ങൾ കൈമാറിയിട്ടും നടപടികൾ കൈക്കൊള്ളാൻ കളക്ടർ തയ്യാറായില്ല.

ഖനനത്തിനായി സ്ഫോടനങ്ങൾ നടത്താൻ അനുവാദം നൽകേണ്ട Explosive Licensing Authority വിവരിക്കുന്നു,Non electric Ditunator(NONEL),Large diameter Cartidge Explosive(LDE)വഴിയാകണം സ്ഫോടനം.അമോണിയം നൈട്രെറ്റ് ഇന്ധനമെ ഉപയോഗിക്കാവൂ. ഇതൊന്നാമല്ല നാട്ടിൽ നടക്കുന്നത് ! പോലീസുകാർക്ക് ഇതു നല്ല വണ്ണം അറിയാമെന്നതിനാൽ അവരിൽ ചിലർ സാമ്പത്തിക സുരക്ഷിതത്വം നേടുന്നു.

പൊട്ടിക്കാനുള്ള കുഴി 110 മി.മീറ്റർ വ്യാസത്തിൽ,കുഴികൾക്കിടയിൽ1.2 മുതൽ 1.5 മീറ്റർ അകലം ഉണ്ടാകണം.ആഴം1.5 മീറ്റർ മുതൽ 4 മീറ്റർ വരെ.Line Drilling,Trim blasting,Smooth blasting തുടങ്ങിയ രീതികളിൽ പാറപൊട്ടിക്കാം.
ഇങ്ങനെ മാത്രം പാറ പൊട്ടിക്കുന്നു എന്ന് ഉറപ്പു വരുത്താൻ Blast man,Mining Manager നേതൃത്വം നൽകണം.

ഖനന യൂണിറ്റുകൾ നിർദ്ദേശക തത്വങ്ങളെ അട്ടിമറിച്ചു വരുന്നതിനാൽ സ്ഫോടന ത്തിൻ്റെ വ്യാപ്തിയും ആഘാതവും വലുതാണ്.അങ്ങനെ രൂപപ്പെടുന്ന ഗർത്തങ്ങ ളാണ് ജല ബോംബുകളായി ഖനന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ മുൾ മുനയിൽ നിർത്തിയിരിക്കുന്നത്.

ഖനനം വഴി ഉണ്ടായ ഗർത്തങ്ങളെ പറ്റി പഠിച്ച ത്രിവിക്രമൻ ജി കമ്മീഷൻ റിപ്പോർട്ടിൽ കാണുന്നത് 12000 ത്തിലധികം വൻ കുഴികൾ ഇത്തരത്തിൽ അവശേഷിക്കുന്നു എന്നാണ്.അവ സുരക്ഷിതമാക്കണം എന്ന സമിതി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറല്ല.

ഖനനം നടത്തുമ്പോൾ ഉണ്ടാക്കുന്ന സ്ഫോടനങ്ങൾ,ഇളക്കി എടുത്ത പാറകൾക്ക പ്പുറം ഭ്രംശനങ്ങൾ സൃഷ്ടിക്കും.മഴയിലൂടെ ഒഴുകി എത്തുന്ന അളവില്ലാത്ത വെള്ള ത്തെ പ്രതിരോധിക്കാൻ ഗർത്തങ്ങൾക്ക് കഴിവ് ഉണ്ടാകണമെന്നില്ല.അവ ഏതു സമയവും പൊട്ടിത്തകരാം.അതുണ്ടാക്കുന്ന ആഘാതങ്ങൾ ഭീകരമായിരിക്കും എന്ന് മുണ്ടെക്കൈ ഓർമ്മിപ്പിക്കുന്നു.

ഒരു ക്യൂബിക് മീറ്റർ വെള്ളത്തിൻ്റെ ഭാരം 1000 Kg വരും.100 മീറ്റർ നീളവും വീതിയും,10 മീറ്റർ ആഴവുമുള്ള ഗർത്തത്തിൽ 100 ടൺ ഭാരമുള്ള വെള്ളമുണ്ടാകും.അവ10 ഇരട്ടി യോളം സമ്മർദ്ദം ഉണ്ടാക്കും.(Water pressure=pgh(gis 9.81m.-sx-s).പുറത്തെയ്ക്കു വരുന്ന വെള്ളം മണ്ണിനെയും കല്ലിനെയും ഇളക്കി(Debris)ആയി ചലിക്കുമ്പോൾ (വേഗത 20 kg എങ്കിലും),വെള്ളവും മണ്ണും ചെളിയും കല്ലും 10000 ടൺ എങ്കിലും ഭാര മായി താഴെയ്ക്ക് എത്തും.കുറഞ്ഞത് 5-8തീവണ്ടികൾ(ഒരു തീവണ്ടിയുടെ മൊത്തം ഭാരം1300 ടൺ)ആകും ഗർത്തങ്ങളുടെ താഴെയുള്ള വീടുകൾക്കും മനുഷ്യർക്കും മുകളിൽ പതിയ്ക്കുക,100 മീറ്റർ മാത്രം വലിപ്പമുള്ള ഗർത്തം പൊട്ടിയാൽ !

സംസ്ഥാനത്ത് ഏറ്റവും അധികം ഖനനങ്ങൾ നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ (കലഞ്ഞൂർ പഞ്ചായത്ത് )കൂടൽ വില്ലെജിൽ.കാൽ നൂറ്റാണ്ടായി നിയമങ്ങളെ വെല്ലു വിളിച്ചുള്ള ഖനനത്തെ ശക്തമായി ചോദ്യം ചെയ്യാൻ കഴിയാത്ത വിധമാണ് രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങൾ.

50 വർഷമായി ഭരണം നടത്തുന്ന CPI m , ശക്തമായ സാന്നിധ്യമുള്ള കോൺഗ്രസ്, അമ്പലമുറ്റ മിടുക്കിൽ കഴിഞ്ഞു പോകുന്ന BJP എന്നീ പാർട്ടികൾ,ഖനന രംഗത്തെ  ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സമ്പൂർപിന്തുണ നൽകി വരുന്നു.

ശക്തമായ ജാതി സംഘടനകളുടെ രക്ഷകരാണ് ആനാട്ടിലെ ക്വാറി മുതലാളിമാർ. പഞ്ചായത്ത് ആഫീസ്,പോലീസ് സ്റ്റേഷൻ തുടങ്ങിയ വകുപ്പുകളിലെ പ്രധാന സ്ഥാന ത്തിരിക്കുന്നവർ ക്വാറി മുതലാളിമാർ എന്ന മാഫിയ സംഘത്തിൻ്റെ ദല്ലാൾ പണിക്കാ രായി തുടരുന്നു.

പഞ്ചായത്തിലെ ഖനന പ്രവർത്തനങ്ങൾ ബഹു മുഖമായ പ്രതിസന്ധികൾ ഉണ്ടാക്കു മ്പോൾ , ഖനനം നിർത്തി ഉപേക്ഷിച്ചുപോയ വൻ ഗർത്തങ്ങൾ ജനങ്ങൾക്ക് വൻ ഭീഷണിയായി നിലനിൽക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച നാട്ടുകാർ സംഘടിപ്പിച്ച ശിലോത്സവം എന്ന സാംസ്കാരിക പരിപാടി ശ്രദ്ധേയമാകുന്നത്.

തുടരും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment