മഹാകുംഭമേളയും ഗംഗയുടെ അവസ്ഥയും !


First Published : 2025-01-21, 01:43:50pm - 1 മിനിറ്റ് വായന


മഹാകുംഭമേളയുടെ തുടക്ക സമയത്തു തന്നെ(ജനുവരി14)2.5 കോടി ഭക്തരാണ് ഗംഗയിൽ കുളിക്കാൻ എത്തിയത് എന്ന് വാർത്തകൾ വന്നി രുന്നു.ദേശീയ ഹരിതട്രൈബ്യൂണൽ,എത്തികൊണ്ടിരിക്കുന്ന ഭക്തർ ക്ക് നദിയിലെ വെള്ളത്തിൻ്റെ ഗുണ നിലവാരം അറിയിച്ചുകൊണ്ടിരി ക്കണം എന്ന് ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. അങ്ങനെ ഒന്നും സംഭവിച്ചില്ല.


ഡിസംബർ 2024 മുതൽ ഗംഗയിലൂടെ കൂടുതൽ വെള്ളമൊഴുക്കി, പ്രയാഗ് രാജിൽ കുടിക്കാനും വായിൽ എടുക്കാനും കുളിക്കാനും കഴിയും വിധമാകണം ഒഴുകേണ്ടത് എന്നു നിഷ്ക്കർഷിച്ചു.ഗംഗയുടെ കൈവഴികൾ വേണ്ട വിധം ശുദ്ധീകരിച്ചിട്ടില്ല.


കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ
4mg/ml ആയിരുന്നു Biological Oxygen Demand(BOD).സാധാരണ നില 3mg/ml കടക്കരുത്.കുളിക്കുന്ന വെള്ളത്തിൽ 5 ദിവസം തുടർച്ചയായി BOD 3 mg/mlൽ കൂടാൻ പാടില്ല.മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർ ത്തനം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നകാരണം.

24 മണിക്കൂറും വെള്ളത്തിൻ്റെ ഗുണനിലവാരം അറിയിക്കുന്ന ബോർ ഡുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം സംഘാടകർ നടപ്പിലാക്കി യിട്ടില്ല.

2019ലെ കുംഭമേളയിൽ 13 കോടി ജനങ്ങൾ പങ്കെടുത്തു.കോളിഫോം ബാക്ടീരയുടെ സാന്നിധ്യം കൂടുതലായിരുന്നു.യമുനയുടെ അവസ്ഥ യും ഭേദമായിരുന്നില്ല.

സംഗമം നടക്കുന്ന ദിവസം രണ്ടുനേരം നദിയുടെ ഗുണ നിലവാരം പരിശോധിക്കുന്നു.അമ്ലഗുണവും മലവും ജലത്തിൽ വ്യപകമായി കാണാം.


40000 കോടി രൂപയുടെ ശുദ്ധീകരണ പദ്ധതി എങ്ങും എത്തിയിട്ടില്ല എന്നാണ് ഗംഗയുടെ ഇന്നത്തെ അവസ്ഥ സൂചിപ്പിക്കുന്നത്.പോഷക നദികളിൽ സ്ഥാപിക്കുന്ന ജലവൈദ്യുതി നിലയങ്ങൾ ഗംഗയെയും യമുനയെയും കൂടുതൽ പ്രതികൂലമാക്കും.

44 ദിവസം നീണ്ടു നിൽക്കു ന്ന മേളയിൽ 45 കോടി ആളുകൾ പങ്കെടു ക്കും.4 പ്രധാന സ്നാനങ്ങളിൽ ഓരോത്തിലും 4 മുതൽ 5 കോടി ആളു കൾ വീതം എത്തും.5 കോടി ആളുകൾ കുളിക്കുമ്പോൾ1.644 കോടി ലിറ്റർ മലിനജലം കൂടുതലായി ഉത്പാദിപ്പിക്കും.നിലവിലെ അവസ്ഥയി ൽ നദിയുടെ ഗതി കൂടുതൽ ബുദ്ധിമുട്ടിലാകും.പങ്കെടുക്കുന്നവരുടെ ആരോഗ്യ അവസ്ഥയും മോശമാകാൻ കാരണമാകും.


ലോകത്തെ ഏറ്റവുമധികം ആളുകൾ പങ്കാളികളാകുന്ന കുംഭമേളയി ലെ ആൾക്കൂട്ടം വലിയ സാമ്പത്തിക വ്യവഹാരമായും രാഷ്ട്രീയ മുന്നേ റ്റത്തിനായും ഉപയോഗപ്പെടുത്താൻ മോദി-ആദിത്യനാഥ് സർക്കാരു കൾ ശ്രമിക്കുമ്പോൾ ഗംഗയുടെയും യമുനയുടെയും അവസ്ഥ രൂക്ഷമാകും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment