മരട് ഫ്ലാറ്റ്: മലിനീകരണ നിയന്ത്രണത്തില്‍ ആശങ്കയുണ്ടെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്


First Published : 2020-01-07, 02:31:15pm - 1 മിനിറ്റ് വായന


മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മലിനീകരണ നിയന്ത്രണത്തില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്ബോള്‍ 200 മീറ്ററില്‍ പൊടിപടലങ്ങള്‍ വ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നിശ്ചിത പരിധിക്കപ്പുറത്തേക്ക് പൊടി വ്യാപിച്ച്‌ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ പി എം 2.5 പൊടിയും പി.എം 10 മൈക്രോണ്‍ ഉള്ള പൊടിയും കിലോ മീറ്ററിനപ്പുറത്തേക്ക് വ്യാപിച്ചേക്കാം. ഇത് മലിനീകരണ പ്രശ്നത്തിനപ്പുറം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഇത്തരം പൊടികളുടെ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധന നടത്തുമെന്ന് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പറഞ്ഞു.


കേരളത്തില്‍ ആദ്യമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒരുപോലെ ആശങ്കയിലാണ്. പൊടിപടലങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് പ്രാധാന വെല്ലുവിളി. ഫ്ലാറ്റിന് ചുറ്റുമുള്ള 200 മീറ്ററില്‍ പൊടിപടലങ്ങള്‍ വ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും അഞ്ച് കിലോ മീറ്ററിനപ്പുറവും പൊടി വ്യാപിച്ച്‌ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആശങ്ക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment