മൺസൂൺ മഴ പടി വാതുക്കലിൽ !


First Published : 2025-05-19, 01:21:36am - 1 മിനിറ്റ് വായന


തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തുടക്കം തന്നെ സജീവമാണ്.കഴിഞ്ഞ ദിവസം ആൻഡമാൻ നിക്കോ ബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ബംഗാൾ ഉൾക്കട ലിൽ സജീവമായി തുടരുന്നു.  ഇനി കാലവർഷം തെക്കൻ അറബിക്കടലിൽ വ്യാപിപ്പിക്കും. അത് 2-3 ദിവസത്തിൽ ഉണ്ടാകും.കാലവർഷത്തിൻ്റെ അറബി ക്കടൽ ബ്രാഞ്ചാണ് കേരളത്തിൽ മുതൽ നമ്മുടെ കാലവർഷ ത്തിന് തുടക്കം കുറിക്കുന്നത്. മിക്കവാറും 25 ന് തന്നെ കാലവർഷം എത്തി എന്ന് സ്ഥിരീകരിക്കാനുള്ള അന്തരീക്ഷ ഘടകങ്ങൾ പൂർത്തിയാകും എന്നാണ് നിരീക്ഷണം. കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്  +/- 4 ദിവസ വ്യതിയാന ത്തോടെ മെയ് 27 ആണ്.    അറബി കടലിൽ ചുഴലികാറ്റ് അടുത്ത ദിവസം രൂപം കൊണ്ടേ ക്കും.അവിവിടെ convection നടക്കുന്നുണ്ട്.മേഘങ്ങൾ രൂപപ്പെടുന്നു.വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്ത മാകും. വടക്ക്, തെക്ക് എന്ന് വ്യത്യാസമില്ലാതെ കിഴക്കൻ മേഖലയിൽ മഴ ജാഗ്രത വേണ്ടി വരും.യാത്ര ചെയ്യുന്നവർ കാലാവസ്ഥ ശ്രദ്ധിക്കണം.കേരളത്തിന് മുകളിൽ മേഘങ്ങൾ പ്രകടമാണ്. പുറം പണികൾ വേഗം തീർത്ത് നമുക്ക്  ഗൃഹാതുരത്വമുള്ള മഴക്കാലത്തിന് കാതോർക്കാം.  കുറച്ച് വർഷത്തിന് ശേഷം ജൂണിൽ നല്ല മഴ കിട്ടാനുള്ള സാധ്യത ഒത്തു വരുന്നുണ്ട്.  കഴിഞ്ഞ മാർച്ച 1നും മെയ് 18 നും ഇടയിൽ കേരളത്തിന് സാധാരണ മഴ ലഭിച്ചു. കിട്ടേണ്ടിയിരുന്നത് 247 mm. 259mm മഴ കിട്ടി.  ഏറ്റവും കൂടുതൽ മഴ വേനൽ കാലത്ത് പത്തനംതിട്ട ജില്ലയിൽ കിട്ടും.396 mm, ഈ വർഷം 460 mm മഴ വന്നു. രണ്ടാമത് മഴ ഇടുക്കിയും കൊല്ലവും 322 mm.  ഇടുക്കിയിൽ കിട്ടിയത് 268 mm മാത്രം (കുറഞ്ഞ മഴ). കൊല്ലത്ത് സാധാരണ നിലയിൽ മഴ വന്നു.  ഏറ്റവും അധികം മഴ കിട്ടിയത് കോട്ടയത്താണ്. 316mm മഴയുടെ സ്ഥാനത്ത് 464 mm എത്തി.50% മഴ അധികമായിരുന്നു.   വടക്കൻ കേരളത്തിൽ പൊതുവെ മഴ കുറവായിരിക്കും.  കാസർഗോഡ് 106 mm മഴയെ കിട്ടിയുള്ളു. വയനാട്ടിലും കോഴിക്കോടും മലപ്പുറത്തും കുറവായിരുന്നു.    വേനൽ മഴ കുഴപ്പമില്ലാതെ കിട്ടിയതിനാൽ അത്യുഷ്ണം നിയന്ത്രിക്കപ്പെട്ടു.കാലാവർഷം ശരാശരിക്കു മുകളിലാ യിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ

Rainfall Data / സീസണൽ മഴ 2025 മാർച്ച് 01 മുതൽ 2025 മെയ് 18 വരെ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment