കേരളത്തിൽ കാലവർഷം കനക്കും; പ്രളയ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്


First Published : 2019-04-15, 08:20:25pm - 1 മിനിറ്റ് വായന


കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എം.രാജീവൻ പറഞ്ഞു. സംസ്ഥാനത്തെ താപനില ഏപ്രിൽ മാസത്തിൽ ഉയർന്ന് നിൽക്കും. രാജ്യത്ത് കാലവർഷം സാധാരണയായി ലഭിക്കുമെന്നും ഐ എം ഡി പ്രവചിച്ചു. 


കർഷർക്ക് ആശ്വാസം പകരുന്ന പ്രവചനമാണ് കേന്ദ്ര കലാവസ്ഥാ വകുപ്പ് നടത്തിയത്. രാജ്യത്ത് ഈ വർഷം കാലവർഷം സാധാരണപോലെ ലഭിക്കുമെന്നാണ്  പ്രവചനം. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment