മൺസൂൺ : അതി തീവ്ര മഴ പ്രതീക്ഷിക്കാം
First Published : 2025-06-19, 10:36:11am -
1 മിനിറ്റ് വായന

ഇടവപ്പാതിയുടെ വരവ് നേരത്തെ ആയിരുന്നു,രണ്ടാഴ്ചയുടെ ഇടവേളയ്ക്കു ശേഷം മഴ കനക്കുകയാണ്.ജൂൺ 18 വരെ പെയ്യാൻ സാധ്യതയുളള മഴയെ പറ്റി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവരങ്ങൾ പുറത്തുവിട്ടു.200 മില്ലീമീറ്ററി ലധികം 24 മണിക്കൂറിനുള്ളിൽ മഴ കിട്ടാൻ മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ സാധ്യതയുള്ളതായി അറിയിപ്പുണ്ട്.കേരളത്തിനൊപ്പം കർണ്ണാടകയിലും മഴ സജ്ജീവമാകും.
ഇടവപ്പാതി മഴ കൂടുതൽ ലഭിക്കുക വടക്കൻ ജില്ലകളിലാണ്. തെക്കൻ ജില്ലകളിൽ തുലാവർഷം കൂടുതലായിരിക്കും. വേനൽ മഴ കൂടുതലായി കിട്ടുക പത്തനംതിട്ട ജില്ലയിലും.
ജൂൺ 1 മുതൽ ജൂൺ 15 വരെ കേരളത്തിൽ ലഭിക്കേണ്ടിയി രുന്ന മഴ 303 മി.മീറ്റർ ആയിരുന്നു.226mm മഴയാണ് കിട്ടിയത്.
ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ് .പിന്നാലെ ഇടുക്കി യും മലപ്പുറവും.വയനാട്ടിൽ ജൂൺ മാസത്തെ ആദ്യ15 ദിവസ ത്തിനുള്ളിൽ 262 mm മഴ കിട്ടേണ്ടിടത്ത് ലഭിച്ചതാകട്ടെ 74 mm മാത്രമാണ് ,72% മഴക്കുറവ്.ഇടുക്കിയിൽ കിട്ടിയത് 180mm, 318 mm ലഭിക്കണമായിരുന്നു.മലപ്പുറത്ത് 41% കുറച്ച് മഴ യാണ് കിട്ടിയത്.കോഴിക്കോട് 422mm കിട്ടണമായിരുന്നു. എന്നാലകട്ടെ 294 mm മഴ മാത്രം.
ആലപ്പുഴ,കൊല്ലം,കോട്ടയം,തിരുവനന്തപുരം ജില്ലകളിൽ മോശമില്ലാത്ത മഴ എത്തി.പത്തനംതിട്ടയിൽ ലഭിക്കേണ്ടി യിരുന്ന 254 mm തന്നെ കിട്ടിയിട്ടുണ്ട്.
പാരിസ്ഥിതികമായി ഏറെ പ്രധാനപ്പെട്ട രണ്ടു ജില്ലകളിൽ, വയനാടും ഇടുക്കിയും വളരെയധികം മഴക്കുറവ് കാണിക്കു മ്പോൾ വരും ദിവസങ്ങളിൽ കടുത്ത മഴ അവിടങ്ങളിൽ ഉണ്ടാകാം എന്നത് പഴയ കാല ദുരന്തങ്ങളെ ഓർമ്മിപ്പിക്കുന്നു.
എലിപ്പനി ,ഡങ്കിപനിയും മറ്റ് മഴക്കാല രോഗങ്ങളും കുറവല്ല.
കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന NH 66 ൻ്റെ പണികൾ ചാലുകളുടെയും തോടുകളുടെയും ഘടന യെ മാറ്റിമറിച്ചു.നെൽപ്പാടങ്ങളും കൂടുതലായി തകർന്നതും മലകൾ ഇടിച്ചതും അവിടങ്ങളിലെ മഴക്കാല ദുരിതങ്ങൾ വർധിപ്പിക്കുകയാണ്.
ചെല്ലാനം പോലെയുള്ളതീരങ്ങളിൽ കടലാക്രമണം വ്യാപക മായി മാറി.മുന്നാെരുക്കങ്ങൾ വേണ്ട ഫലം നൽകിയിട്ടില്ല.
റോഡുകളിൽ അവശേഷിക്കുന്ന മരങ്ങൾ മഴയിൽ തകരു ന്നത് മരം മുറിക്കലിനെ പ്രോത്സാഹിപ്പിക്കും.മരങ്ങൾ തക രാനുള്ള കാരണം അവയുടെ അടി തട്ടുകൾ സംരക്ഷിക്കാൻ തയ്യാറാകാത്തതും ചില്ലകൾ വേണ്ടവിധത്തിൽ കോതി നിർ ത്താതുമാണ്.
ഇടവപ്പാതിയുടെ സ്വഭാവത്തിലെ മാറ്റങ്ങളെ പരിഗണിക്കാതെ യുള്ള സമീപനം തുടരുമ്പോൾ കൂടുതൽ തിരിച്ചടികൾ സംഭവി ക്കാനുള്ള സാധ്യതകൾ വർധിക്കുകയാണ്.മഴക്കാലത്തെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം കൂടി കണക്കു കൂട്ടുമ്പോൾ അവയുടെ ആഴം കൂടുതൽ വ്യക്ത മാകും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment