പരിസ്ഥിതിലോല മേഖലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.


First Published : 2025-06-04, 02:15:23pm - 1 മിനിറ്റ് വായന


പരിസ്ഥിതിലോല മേഖലയിൽ ക്വാറി ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.

കോടഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊട്ടംകോട് മലയിൽ കരിങ്കൽ ഖനനം ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കമെന്ന് ഗ്രീൻ മൂവ്മെന്റ് യോഗം ആവശ്യപ്പെട്ടു.

 പൊട്ടംകോട് മല തീർത്തും പരിസ്ഥിതി ലോല മേഖലയാണെ ന്നും തോട്ട ഭൂമിയിലാണ് ക്വാറി ആരംഭിക്കാനുദ്ദേശിക്കുന്ന തെന്നും തോട്ടഭൂമി തരം മാറ്റുന്നത് തടഞ്ഞു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവുണ്ടെന്നും യോഗം ചൂണ്ടിക്കാണിച്ചു.


പ്രാദേശിക സംതുലനത്തിന് വിഘാതം സൃഷ്ടിക്കുന്നതും, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതുമായ ഖനനം പൊട്ടംകോട് മലയിൽ ആരംഭിക്കുക വഴി പ്രദേശത്തെ ജൈവ വൈവിധ്യത്തിനും ജലസംഭരങ്ങശേഷിക്കും ഹാനി വരുത്തുമെന്നും ഗ്രീൻ മുവ്മെന്റ് ചൂണ്ടിക്കാണിച്ചു. പൊട്ടംകോട് മലയോട് ചേർന്ന മഞ്ഞു വയൽ പ്രദേശത്ത് കഴിഞ്ഞ കാലഘട്ടങ്ങളിൽ  ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു.

നാമമാത്ര കർഷകർ തിങ്ങി താമസിക്കുന്ന മഞ്ഞു വയൽ, വലിയ കൊല്ലി, മുരുക്കുംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ ക്വാറി ആരംഭിക്കുന്നതോടെയുണ്ടാക്കുന്ന പ്രകമ്പനം ഉരുൾ പൊട്ടൽ ആവർത്തിക്കാനും വൻതോതിൽ കൃഷി നാശ ത്തിനും മറ്റ് അത്യാഹിതങ്ങൾക്കും ഇടയാക്കുമെന്നും അതിനാൽ പാറഖനനത്തിന് അനുമതി നൽകരുതെന്നും ഗ്രീൻ മൂവ്മെന്റ് ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ പഞ്ചായ ത്തിലെ ജൈവ വൈവിധ്യ സമിതി ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയതായും  അറിയിച്ചു.


ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇ.പി.അനിൽ ഉദ്ഘാടനം ചെയ്തു.

അഡ്വ.വിനോദ് പയ്യട, ഇ.കെ. ശ്രീനിവാസൻ, മനോജ് സാരംഗ്, 
ജീൻസി മാത്യു,, എസ്. ഉണ്ണികൃഷ്ണൻ, കെ.രാജൻ,മധു കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു.

ടി.വി.രാജൻ,.
ജനറൽ സെക്രട്ടറി,
ഗ്രീൻ മൂവ്മെൻമെന്റ്,,
കോഴിക്കോട് - 16
9947557375

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment