പുറക്കാമല-യെ തകർക്കാൻ അനുവദിയ്ക്കില്ല !
First Published : 2024-11-30, 10:35:22am -
1 മിനിറ്റ് വായന

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ-ചെറുവണ്ണൂർ പഞ്ചായത്തു കൾ അതിർത്തി പങ്കിടുന്ന ഏറെ സവിശേഷതയാർന്ന മലയാണ് പുറക്കാമല.ഏതാണ്ട് 40% ത്തിലധികം മേൽമണ്ണും അടിയിലായി പാറയുമടങ്ങുന്ന 80% കുത്തനെ ചരിവുള്ള ഈ മലയിൽ ഖനനം നടത്താൻ 2012 മുതൽ ശ്രമം നടന്നു വരുന്നു. അത്തരം ശ്രമങ്ങളെ ജനകീയപ്രതിരോധത്തിലൂടെ ചെറുത്തു തോല്പിച്ചു കൊണ്ടാണ് കീഴ്പയ്യൂരിലെ ജനത മലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പോരുന്നത്.
പ്രതിരോധങ്ങളെ മറികടന്നു കൊണ്ട് അനധികൃത വഴികളിലൂ ടെ സമ്പാദിച്ചിട്ടുള്ള ലൈസൻസുകൾ വെച്ച് ഹൈകോടതിയെ വരെ തെറ്റിദ്ധരിപ്പിച്ച് ഒരു അനുമതി ഉത്തരവ് കരസ്ഥമാ ക്കിക്കൊണ്ടാണ് വീണ്ടും ഖനന കുത്തകകൾ പുറക്കാമല തുരക്കാനുള്ള തീവ്രമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇത്തരമൊരു സന്ദർഭത്തിലാണ് ജനങ്ങൾ വീണ്ടും പ്രക്ഷോഭ പാതയിൽ അണിനിരന്നിരിക്കുന്നത്.
അധികാരവും പണവും രാഷ്ട്രീയ സ്വാധീനവും ഗുണ്ടാ സംഘങ്ങളും സമന്വയിക്കുന്ന വലിയ മാഫിയാ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. അവരുടെ ആവാസ വ്യവസ്ഥയെ തകിടം മറയ്ക്കുകയാണ്.ശുദ്ധജലവും ശുദ്ധ വായുവും ഇല്ലാതാക്കുകയാണ്. കൃഷിയിടങ്ങളെ മരുപ്പറമ്പാക്കുകയാണ്.
അതിനെതിരായിട്ടുള്ള അങ്ങേയറ്റം സമാധാനപരമായ നിരവധി ജനാധിപത്യ പ്രക്ഷോഭങ്ങൾ ഇവിടെ നടന്നു. എന്നാൽ ഈ ജനശബ്ദത്തെ ചെവിക്കൊള്ളാൻ ഖനന മാഫിയാ സംഘവും അധികാരികളും തയ്യാറായില്ല എന്നു മാത്രമല്ല തികഞ്ഞ വെല്ലുവിളിയും പ്രകോപനവുമാണ് നടത്തിക്കൊണ്ടിരുന്നത്.
അതിനെതിരായിട്ടുള്ള അതിശക്തമായ ജനങ്ങളുടെ കരുത്താണ് 29/11/ 24 ന് വൈകുന്നേരം പുറക്കാമലിലേക്ക് നടന്ന സംരക്ഷണ മാർച്ച്.
സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടങ്ങുന്ന ഒരു വലിയ ജനസഞ്ചയമാണ് പുറക്കാമല സംരക്ഷിക്കാനുള്ള ഇന്നത്തെ മാർച്ചിൽ പങ്കെടുത്തത്.പോലീസും ഖനന കുത്തകകളുടെ പങ്കുപറ്റികളും നടത്തിയ എല്ലാവിധ കുത്തി ത്തിരിപ്പുകളേയും, പിന്തിരിപ്പൻ ശ്രമങ്ങളേയും അതിജീവിച്ച് നടന്ന ജനകീയ മുന്നേറ്റം പോലീസ് വലയം ഭേദിച്ച് പുറക്കാ മലയിൽ പ്രവേശിച്ചപ്പോൾ അവർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
ഏറ്റവും അടുത്തായി വയനാട് മുണ്ടാക്കെ ചൂരൽ മല ദുരന്തത്തിൽ നിന്നു പോലും പാഠം പഠിക്കാത്തവർ പ്രകൃതി വിഭവങ്ങളെ നിയന്ത്രണങ്ങളില്ലാതെ ചൂഷണം ചെയ്ത് കോടികൾ കൊയ്യാൻ ഒരുക്കം കൂട്ടുമ്പോൾ അതിനിര യാക്കപ്പെടുന്ന മനുഷ്യർ ഐക്യപ്പെട്ട പോരാട്ടത്തിൻ്റെ പുതിയ ചരിത്രം രചിച്ചു കൊണ്ടിരിക്കുകയാണ്.
ജനകീയ മുന്നേറ്റത്തിൻ്റെ വികാരം മനസ്സിലാക്കി പുറക്കാമല ഖനന നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
വി.എ ബാലകൃഷ്ണൻ
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)