കപ്പലപകടങ്ങൾ വരുത്തിവെയ്ക്കന്ന ദുരന്തങ്ങൾ ചെറുതല്ല !


First Published : 2025-06-11, 01:59:12pm - 1 മിനിറ്റ് വായന


കേരളാ തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പൽ 15 ഡിഗ്രിവരെ ചെരിഞ്ഞു.കൂടുതൽ കണ്ടെയ്നറു കൾ കടലിലേക്ക് വീണു.കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുകയാണ്.ഇന്നലെ രാവിലെ പടർന്ന തീ അണയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.


കപ്പലിൽ അപകടരമായ രാസവസ്തുക്കൾ അടക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ കപ്പൽ മുങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. അപകട കാരണം വ്യക്തമല്ല.കൊളംബോയിൽ നിന്നും മൂംബെയ്ക്കുള്ള യാത്രയിലായിരുന്നു കപ്പൽ .


മെയ് 25-ന് തകർന്ന MSC Els 3 എന്ന ,183 മീറ്റർ നീളമുള്ള കാർഗൊഷിപ്പ് സുരക്ഷിത വിഷയത്തിൽ മോശമായ ചരിത്ര മാണുള്ളത്.യമനിൽ വെച്ചും നൈജീരിയയിൽ വെച്ചും MSC Els 3 ന് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് വാർത്തയുണ്ട്.


കപ്പലിൻ്റെ Ballast Water System പ്രവർത്തിച്ചില്ല എന്ന് സ്ഥിരീകരിച്ച വാർത്തയുണ്ട്.കപ്പലിൻ്റെ ചാനൽ വിട്ട് യാത്ര ചെയ്തത് അപകടത്തിൻ്റെ സാധ്യത വർധിപ്പിച്ചു എന്നും അഭിപ്രായമുണ്ട്.  


MSC Els - 3നെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സർക്കാറിൻ്റെ പിന്തുണയോടെയുള്ള തീരുമാനത്തെ ചീഫ് സെക്രട്ടറി ന്യായീ കരിച്ചത് MSC എന്ന കമ്പനിയെ പിണക്കാതെ നോക്കി വിഴിഞ്ഞത്ത് കൂടുതൽ കപ്പൽ വരാൻ അവസരം ഉണ്ടാക്കാം എന്നാണ്.കേരളത്തിലെ 3 ജില്ലകളിലും കന്യാകുമാരിയിലുമാ യി ഒന്നേകാൽ ലക്ഷം വരുന്ന മത്സ്യ തൊഴിലാളികളുടെ തൊഴിൽ നഷ്ടവും തിരത്ത് പ്ലാസ്റ്റിക് നൊഡ്യൂളുകളും(micro plastics)സാന്നിധ്യവും(അതിൻ്റെ അപകടം ദൂരവ്യാപകമാണ്) ഉണ്ടാക്കിയ കമ്പനിയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് Mediteraranian Shipping Companyയെ പറ്റി കൂടുതൽ അന്വേഷിക്കേണ്ടി വരുന്നത്.

കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍(81.4 കി. മീറ്റര്‍)അകലെ തീപിടിച്ച ചരക്കു കപ്പലിൽ 157 കണ്ടെയ്‌നറു കളിലെ വസ്തുക്കളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ഹോങ്കോംഗ് കൊടി ഉയർത്തിയ കപ്പൽ തീപടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.ഇത്തരം ദുരന്തങ്ങൾ കടലിൻ്റെ ആവാസവ്യവസ്ഥയെ വലിയ നിലയിൽ അട്ടിമറിക്കും.


ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷ വസ്തുക്കൾ കണ്ടെയ്നറുകളിലുണ്ട്.20 കണ്ടെയ്നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനി യാണ്.ഒരു കണ്ടെയ്നറിൽ 27,786 കിലോഗ്രാം ഈതൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുണ്ട്.

ഡൈമീതൈൽ സൾഫേറ്റ്,ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയർത്തുന്ന മറ്റു കീടനാശിനികളും ഉണ്ട്.

 പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ,ട്രൈക്ലോറോ ബെൻസീൻ,167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്.40 കണ്ടെയ്നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട്(ക്ലാസ് 3).

എഥനോൾ,പെയിന്റ്,ടർപന്റൈൻ,പ്രിന്റിങ് ഇങ്ക്,വ്യവസായ ങ്ങളിൽ ഉപയോഗിക്കുന്ന ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവ അടങ്ങിയിരിക്കുന്നു.


19 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1).ഒരു കണ്ടെയ്നറിൽ ആൽക്കഹോൾ അടങ്ങിയ നൈട്രൊ സെല്ലുലോസ് ഒരു കണ്ടെയ്നറിൽ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കൾ,4 കണ്ടെയ്നറുകളിൽ പാരാ ഫോർമാൽഡിഹൈഡ് എന്നിവ നിറച്ചിരിക്കുന്നു.

വായു സമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കൾ മറ്റൊരു കണ്ടെയ്നറിലുണ്ട്(ക്ലാസ് 4.2). കപ്പലിൻ്റെ തീയ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എങ്കിൽ കേരള ത്തിൻ്റെ വടക്കൻ ജില്ലകളിലെ മത്സ്യബന്ധനവും അവതാള ത്തിലാകും.

അടിക്കടിയുള്ള കപ്പലപടങ്ങൾ കടലിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലിയ പരിസ്ഥിതിക തിരിച്ചടിയ്ക്കാകും കാരണമാകുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment