"സിറ്റിയെ സ്മാർട്ടാക്കാൻ തണൽ മരങ്ങൾ" പദ്ധതിയ്ക്ക് തുടക്കമായി !
First Published : 2024-06-08, 02:02:15pm -
1 മിനിറ്റ് വായന

തിരുവനന്തപുരം നഗരത്തെ തണലുകൾ കൊണ്ട് നിറക്കാം എന്ന പരിപാടിക്ക് ഫാദർ ബേബി ചാലിൽ തുടക്കം കുറിച്ചു. നാടൻ ഫലവൃക്ഷ തൈകൾ വളർത്തി പ്രചരിപ്പിക്കുന്ന NANMA എന്ന പ്രകൃതി സംഘടനയുടെ നേതാവ് പ്രദീപിൽ നിന്ന് തൈകൾ സ്വീകരിച്ചു കൊണ്ട് മാനവീയം വീഥി തന്നെ മരവൽക്കരണത്തിന് വേദിയായി മാറി.
2010 മുതൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗ മായി നാട്ടു മരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചു വരുന്ന സംഘടനയായ NANMA യും ഗ്രീൻ മൂവ്മെൻ്റും ചേർ ന്നാണ് വിപുലമായ ഭാവി പരിപാടികൾ ആവിഷ്ക്കരിക്കുക.
സ്മാർട്ട് സിറ്റിയുടെ ഭാഗമായ പലപദ്ധതികളും തലസ്ഥാന ത്തെ വീർപ്പു മുട്ടിക്കുന്നു.നഗരത്തിന്റെ ഭൂഘടന തന്നെ തകർ ക്കപ്പെടുകയാണ്.7കുന്നുകളുടെ നാടായ തിരുവനന്തപുരത്തി ൻ്റെ പഴയ പേര് അനന്തൻകാട് എന്നായിരുന്നു.വഴുതക്കാട്, വട്ടിയൂർ കാവ് തുടങ്ങിയ പേരുകൾ അതിൻ്റെ ഓർമ്മകൾ ഉയർത്തുന്നു.
നഗരത്തിനുള്ളിൽ തന്നെയുള്ള ബാർട്ടൺ ഹിൽസ്,കുടപ്പന കുന്ന്,വഴുതക്കാട്,കുന്നുംപുറം,മേലെ തമ്പാനൂർ എന്നീ ചെറു കുന്നുകളും അതിൻ്റെ താഴെ തട്ടിലെ വയലുകളും തോടുകളും കനാലുകളും പടിഞ്ഞാറു ഭാഗത്തും തെക്കുമുള്ള നീർചാലു കളും ആക്കുളം കായലും കരമന നദിയും കിള്ളിയാറും എല്ലാം നഗരത്തെ അതി സമ്പന്നമാക്കി മാറ്റി.
കിഴക്കൻ അതൃത്തിയിലെ അഗസ്ത്യർ മലനിരകളും അതിൽ നിന്ന് ഉത്ഭവിക്കുന്ന വാമനപുരം,കരമന,നെയ്യാർ തുടങ്ങിയ നദികളും വിഴിഞ്ഞം തീരവും തിരുവനന്തപുരത്തെ ലോക ശ്രദ്ധയിൽ എത്തിച്ച ഘടകങ്ങളാണ്.അത്തരത്തിൽ സമൃദ്ധ മായ പ്രദേശം രാജ്യത്തെ ഏറ്റവും മോശപ്പെട്ട നഗരമായി മാറി വരുന്നതിൽ തെറ്റായ ആസൂത്രണ പദ്ധതികൾക്ക് മുഖ്യ പങ്കുണ്ട്.
രാജ്യത്ത് ഏറ്റവും കുറവ് പൊതു ഇടവും തണൽ കുറവുമുള്ള നഗരമായി തിരുവനന്തപുരം മാറുമ്പോൾ,Urban Heat Island എന്ന നിലയിൽ പ്രദേശം വർധിച്ച ചൂടിലാണ്.ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന നഗരത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിന് ഫലവൃക്ഷങ്ങളുടെ വ്യാപനം സഹായിക്കും എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ മൂവ്മെൻ്റ്, നന്മ,മാനവീയം സാംസ്കാരിക വേദി തുടങ്ങിയ സംഘടനകൾ ചേർന്നുകൊണ്ട് മരവൽക്കരണത്തിന് തുടക്കം കുറിച്ചത്.
ആദ്യ ഘട്ടത്തിൽ(മൺസൂൺ മാസങ്ങളിൽ തന്നെ)10000 മര ങ്ങൾ വളർത്തി എടുക്കുകയാണ് കൂട്ടായ്മ ലക്ഷ്യം വെച്ചിരി ക്കുന്നത്.അതിന് കോർപ്പറേഷൻ,പൊതുമരാമത്ത്,ടൂറിസം, സ്കൂളുകൾ,മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരു മായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയും.
"സിറ്റിയെ സ്മാർട്ടാക്കാൻ തണൽ മരങ്ങൾ"എന്ന പദ്ധതി യുടെ തുടക്കം കുറിച്ച പരിപാടിയ്ക്ക് ഫാദർ ബേബി ചാലിൽ, ശ്രീ ഉദയാനന്ദൻ(പ്രകൃതി),പ്രദീപ് നന്മ,ഹരികുമാർ പാങ്കോട്, (മാനവീയം വീഥി)കുമാർദാസ്(ഹാബിറ്റാറ്റ് ),മോൻസി തോമസ് (ട്രീ വാക്സ്),ഈ.പി.അനിൽ(ഗ്രീൻസ് മൂവ്മെൻ്റ് തുടങ്ങിയവർ നേതൃത്വം
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)