ആനകളെ മറക്കുന്ന പരമോന്നത കോടതി !


First Published : 2025-03-22, 01:05:02am - 1 മിനിറ്റ് വായന


ഉത്സവാഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും,എഴുന്നള്ളത്ത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,സതീഷ് ചന്ദ്ര ശർമ്മ എന്നിവരട ങ്ങിയ ബെഞ്ചിന്റോതാണ് നിരീക്ഷണം.മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് ആനകളെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ഇന്ത്യയുടെ പരമോന്നത നീതിപീഠം എത്തിച്ചേർന്ന വിശ്വാസബന്ധിത മായ ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്നതായി നിരീക്ഷണം.
ആന എഴുന്നള്ളത്ത് ചരിത്രപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ് എന്ന് ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് കോടതി പറയുന്നത് ?
എത്ര ശതമാനം മനുഷ്യരുടെ ജീവിതത്തിൻ്റെ ഭാഗമാണ് ആനകൾ എന്ന് ജഡ്ജിമാർക്ക് പറയാൻ ബാധ്യതയുണ്ട്.


നാട്ടാനകളിൽ മുറിവുകൾ ഉണ്ടാക്കുക,തോട്ടി ഉപയോഗിച്ച്(mahout’s machete)മുറിവിൽ അടിക്കുക,മുറിവുകളിൽ ചാരം ഇടുക,ചൂടു വെള്ളം കുടിപ്പിക്കുക തുടങ്ങിയ പീഡനങ്ങൾ തുടരുന്നു. 


മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ അഷ്ടമി പ്രബന്ധത്തിൽ1500- 1600 ൽ ആനകളെ ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതായി പറയുന്നു.
വൈക്കത്തെ ക്ഷേത്രത്തിലെ ആനകളെ പറ്റിയാണ് സൂചിപ്പിച്ചത്.1400 വർഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിലും തുടക്കം മുതൽ ആന കൾ ഉണ്ടായിരുന്നു.സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള തർക്ക ത്താൽ ഗുരുവായൂരിൽ നിന്ന് ആനകളെ പിൻവലിച്ചതായി പറയുന്നുണ്ട്.അത് 1780 ലെ സംഭവമാണ്.


കേരളത്തിലെ ഇന്നു കാണുന്ന ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും എത്രയൊ മുമ്പ് നാട്ടിൽ മനുഷ്യർ ജീവിച്ചിരുന്നു.കുറച്ചു ക്ഷേത്രങ്ങളിൽ മാത്രമായിരുന്നു വിരലിലെണ്ണാവുന്ന ആനകളെ എത്തിച്ചിരുന്നത്. പാരമ്പര്യവാദത്തെയും വിശ്വാസത്തിൻ്റെ പേരിൽ മൃഗങ്ങളോട് ക്രൂരത കാട്ടാൻ അവസരമൊരുക്കുന്ന ചടങ്ങുകളെയും പരമോന്നത നീതിപീഠ ത്തിലെ ജഡ്ജിമാർ ന്യായീകരിക്കുന്നത് അത്ഭുതകരമാണ്. 


നാട്ടാനകളുടെ സർവ്വേ നടത്തണമെന്നത് അടക്കമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരി ക്കുന്നത്.നാട്ടാനകളുടെ അവസ്ഥ പുറത്തു വരുവാൻ ഭയപ്പെടുന്നത് സുപ്രീംകോടതിയാണ് എന്നു പറയേണ്ടിവരും.


നായ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയായി രുന്നു ഹൈക്കോടതി പരിഗണിച്ചത്.ഇത് എങ്ങനെ ആന എഴുന്നള്ളി പ്പിൽ നിയന്ത്രണങ്ങൾ പുറപ്പെടിവിക്കാൻ കാരണമായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ഇത്തരം നിയന്ത്രണങ്ങൾ മതപരവും സാംസ്കാ രികവുമായ ആഘോഷങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് സുപ്രീം കോടതിയുടെ സമീപനം തെറ്റാണ്. 


നായയെയും എല്ലാ ജീവികളെയും ശല്യം ചെയ്യാൻ അനുവാദിക്കാത്ത Cruelty to Animal Act എന്ന നിയമം എല്ലാത്തരം ജീവികൾക്കും സുരക്ഷ ഒരുക്കുന്നു.ഈ സാമാന്യ ബോധം ശക്തമായി പ്രകടിപ്പിക്കേണ്ടവർ കോടതികൾ തന്നെ.


അതേസമയം,നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി എടുത്ത കേസുകൾ പൂർണമായും സുപ്രീം കോടതിയിലേക്ക് മാറ്റണ മെന്ന തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജി സുപ്രീം കോടതി തള്ളി.


300 തരം സസ്യലതാതികൾ ഭക്ഷിച്ച് ,100 മുതൽ 200 km വരെ നടന്ന് , 200 ലിറ്റർ വെള്ളവും കുടിച്ച് ,ശരീരത്തെ പരമാവധി തണുപ്പിച്ച്, ബുദ്ധിശക്തി ഏറെ കൂടുതലുള്ളതുമായ ജീവിയെ അടിച്ചും ഇടിച്ചും മെരുക്കി എടുക്കുന്ന ആനകളെ(നാട്ടാന)ഉത്സവത്തിൽ ഉപയോഗി ക്കുന്നതിൽ തെറ്റില്ല എന്ന സുപ്രീംകോടതി പരാമർശം ആശ്വാസകരമല്ല.

 

നാട്ടാനകളുടെ സർവ്വേ നടത്തണമെന്നത് അടക്കമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

നായ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. ഇത് എങ്ങനെ ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ പുറപ്പെടിവിക്കാൻ കാരണമായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയന്ത്രണങ്ങൾ മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളിൽ സ്വാധീനം ചെലുത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി എടുത്ത കേസുകൾ പൂർണമായും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജി സുപ്രീം കോടതി തള്ളി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment