2.3 കോടി വർഷം പഴക്കമുള്ള വർക്കല കുന്നുകളെ പറ്റി ഒന്നുമറിയാത്ത തിരുവനന്തപുരം കളക്ടർ !
First Published : 2024-06-14, 10:36:04pm -
1 മിനിറ്റ് വായന

വർക്കല കുന്നുകളിലെ(ക്ലിഫിലെ)ഭൗമ പൈതൃക മേഖലയിൽ ശാസ്ത്രീയ പഠനവും ചരിവ് സ്ഥിരതയും(Slope Stability) പരിശോധിക്കാതെയും പ്രദേശത്തിന്റെ പ്രാധാന്യം പരിഗണി ക്കാതെയും കളക്ടർ നിർദ്ദേശം നൽകി നടത്തുന്ന പ്രവർ ത്തനം നീതീകരിക്കാവുന്നതല്ല.
ക്ലിഫിനു തൊട്ടു താഴെ ബലിക്കൽ മണ്ഡലം നിർമിച്ചത് ക്ലിഫിന്റെ ചരിവ് സ്ഥിരതയ്ക്കു വേണ്ട പരിഗണനയും നൽകാ തെയായിരുന്നു.
ക്ലിഫിനു മുകളിലും ഇരു വശങ്ങളിലും കെട്ടിടങ്ങൾ,റിസോർട്ടു കൾ,നിർമാണങ്ങൾക്കാവശ്യമായി ചരിവ് വർധിപ്പിപ്പിച്ചത് സ്ഥിരത അപകടത്തിലാകാനുള്ള പ്രധാന കാരണങ്ങളായി.
"വർക്കലൈ ഫോർമേഷൻ" എന്നു ലോകമാകെ അറിയപ്പെ ടുന്ന മണ്ണിന് അപൂർവമായ ഘടനാ വിശേഷതയുള്ളതാണ്. വർക്കല പാപനാശം ബീച്ച് മുതൽ 6.1km നീണ്ടു കിടക്കുന്ന കുന്നിൻ നിര വർക്കലയിൽ മാത്രം കാണപ്പെടുന്ന പ്രത്യേകത യായതിനാലാണ് ഈ സ്ഥല നാമത്തിൽ നിന്ന് ഭൗമശാസ്ത്ര മേഖലയ്ക്ക് "വർക്കലൈ ഫോർമേഷൻ" പേരു നൽകിയത്.
"വർക്കലൈ ഫോർമേഷൻ"എന്നു ലോകമാകെ അറിയപ്പെടു ന്ന വർക്കല കുന്ന് ഇടിച്ചു മാറ്റാനുത്തരവിട്ട ജില്ലാകളക്ടർക്ക്, 2.3 കോടി വർഷങ്ങൾ പഴക്കമുള്ള കുന്നിനെ പറ്റി അറിയില്ലാ യിരുന്നു എന്ന വാദം സർക്കാരിന്റെ പരിസ്ഥിതി വിഷയത്തി ലെ ഉത്തരമില്ലായ്മയുടെ മറ്റൊരു തെളിവാണ്.
2.3 കോടി വർഷത്തിലധികം പഴക്കമുള്ള കളിമൺ,ധാതു നിക്ഷേപം നേരിട്ടു കണ്ടു മനസ്സിലാക്കാൻ കഴിയുന്ന ഇടം എന്ന നിലയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ മേഖലയെ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.ഈ മേഖ ലയെ ജിയോ പാർക്ക് ആയി സംരക്ഷിക്കണമെന്നു കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
അപൂർവ സസ്യ,ജീവി സമ്പത്തും മേഖലയുടെ പ്രത്യേകത യാണ്.വർക്കല താലൂക്കിലെ വർക്കല മുതൽ ഇടവ വരെ യുള്ള 6.14 km ലാണ് സൗത്ത്,നോർത്ത്, ഇടവ എന്നീ മൂന്നു പ്രധാന ക്ലിഫുകളാണ് (കുത്തനെയുള്ള കുന്നുകൾ) ഇവിടെയുള്ളത്.
2014 ൽ കേന്ദ്ര ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡിലാണ് വർക്കല ക്ലിഫിനെ ഭൗമപൈതൃക പ്രദേശമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നൂറോളം ഭൗമ പൈതൃക കേന്ദ്രങ്ങളുണ്ടെങ്കിലും അവയിൽ നിന്നു വർക്കല ക്ലിഫിനെ വേറിട്ടു നിർത്തുന്നത് ഘടനാപരമായ സവിശേഷതകളാണ്.അക്കാരണത്താൽ ജിയോപാർക്ക് എന്ന നിലയിൽ കൂടുതൽ പരിഗണനയോടെ കൈകാര്യം ചെയ്യേണ്ട പ്രദേശമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ ചരിത്രപരവും പൈതൃകപരവുമായ പ്രാധാന്യം എന്നിവ കാരണം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടു ത്താനുള്ള ശ്രമങ്ങളും സജീവമായി നടക്കുമ്പോഴാണ് കുന്നു കൾ ഇടിക്കുവാൻ കളക്ടർ നിർദ്ദേശം നൽകിയത്.
വർക്കലയിലെ ക്ലിഫിൽ കാണപ്പെടുന്ന ലിഗ്നനൈറ്റ് ഘടനയു ടെ തുടർച്ച മുൻപു കാസർകോട് ജില്ലയിലും കണ്ടെത്തി യിട്ടുണ്ട്.
തമിഴ്നാട്ടിലെ മെയ‌്‌വേലി,കടലൂർ പ്രദേശങ്ങളിൽ കടലിനുള്ളി ലാണ് ഇതുപോലെ ലിഗ്നൈറ്റ് നിക്ഷേപം കണ്ടിട്ടുള്ളത്.കോടി ക്കണക്കിനു വർഷം പഴക്കമുള്ള മണ്ണിന്റെ ഘടന നേരിട്ടു കാണാനുള്ള അവസരം വർക്കലയിൽ ഉണ്ട്.
വ്യാപകമായ നാശത്തെ അഭിമുഖീകരിക്കുന്ന ദേശീയ ഭൂഗർഭ സ്മാരകമായ വർക്കല ക്ലിഫ് സംരക്ഷിക്കാൻ ജിയോളജി ക്കൽ സർവേ ഓഫ് ഇന്ത്യ(GSI)രംഗത്തിറങ്ങിയത് കുന്നിടിക്ക ലിൻ്റെ വസ്തുതകൾ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സഞ്ജീവ് (തിരുവനന്തപുരം) ദേശീയ ഭൗമവകുപ്പിനെ അറിയിച്ചതിൻ്റെ അതടിസ്ഥാനത്തിലാണ്.
വർക്കല പാറയുടെ തുടർച്ചയായ നാശത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച GSI ഉദ്യോഗ സ്ഥർ കൂടിക്കാഴ്ച നടത്തി.അറബിക്കടലിന് അഭിമുഖമായി വർക്കല ക്ലിഫിനോട് ചേർന്ന് ബോധവൽക്കരണത്തിനായി 'ജിയോ ഹെറിറ്റേജ്സൈറ്റ്' ബോർഡുകൾ സ്ഥാപിക്കാൻ GSI തീരുമാനിച്ചു.
GSIയുമായി മുൻകൂർ കൂടിയാലോചന കൂടാതെ ബലി മണ്ഡപം സംരക്ഷിക്കുന്നതിൻ്റെ പേരിൽ ജില്ലാ അധികാരികളുടെ നിർദ്ദേശ പ്രകാരം പാറക്കെട്ടിൻ്റെ പ്രധാനഭാഗം തകർത്തത് വിവാദമായതിനെ തുടർന്നാണ് പുതിയ നീക്കം.
വർക്കല പാപനാശം ബീച്ചിലെ ബലി മണ്ഡപത്തിന് ഉരുൾ പൊട്ടൽ ഭീഷണി ഉയർത്തുന്ന പാറക്കെട്ടിൽ സാധ്യതാപഠനം നടത്തുമെന്ന് GSI,കേരളാ യൂണിറ്റ് പറഞ്ഞു.
യാതൊരുവിധ നാശവും സൗന്ദര്യം നഷ്‌ടപ്പെടുത്താതെ പാറക്കെട്ടിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ നിർദേ ശിക്കുമെന്നാണ് GSI പറയുന്നത്.
വർക്കല ക്ലിഫിൻ്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെക്കുറി ച്ച് ജില്ലാ കളക്ടർക്ക് അറിയില്ലായിരുന്നു എന്ന ന്യായം സർ ക്കാർ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment