വയനാട് : തെറ്റുകൾ ആവർത്തിക്കുന്നു !
First Published : 2024-11-04, 10:20:56pm -
1 മിനിറ്റ് വായന

ലോകത്തെ തന്നെ അത്ഭുത ഭൂപ്രദേശമായ വയനാട്(നീലഗിരി ജൈവ മണ്ഡലം)അനിതര സാധാരണമായ കാലാവസ്ഥാ പ്രതിസന്ധികളിലൂടെ കടന്നുപോകാൻ തുടങ്ങിയിട്ട് കുറെ നാളുകളായി.അതിൻ്റെ അവസാനത്തെ തിരിച്ചടിയായിരുന്നു മുണ്ടക്കൈ ദുരന്തം.ദേശീയ സെസ്സ് പഠനം സൂചിപ്പിച്ച ഭ്രംശ മേഖലയിലാണ്(5 ഹെക്ടർ വിസ്തൃതിയുള്ള)ഉരുൾ പൊട്ടൽ. ദേശീയ സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തി ൻ്റെയും തോട്ടം മുതലാളിമാരുടെയും റിയൽ എസ്റ്റേറ്റ് സംഘ ങ്ങളുടെയും തെറ്റായ സമീപനമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.ദുരന്തത്തിനു ശേഷവും സർക്കാർ സമീപനങ്ങ ളിൽ മാറ്റം വരുത്താൻ തയ്യാറല്ല എന്ന് തെളിയിച്ചു പുനരു ദ്ധാരണ നിർദ്ദേശങ്ങളും.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരിച്ചത് 401 പേരാണ്. അതിൽ 47 പേരെ കണ്ടുകിട്ടിയിട്ടില്ല.പുഞ്ചിരിമട്ടം,മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ 3000- ൽ പരം ആളുകളെ യാണ് ദുരന്തം നേരിട്ട് ബാധിച്ചത്.പുനരധിവസത്തിനായി കണ്ടെത്തിയത് ,മേപ്പാടിയിലെ ഹാരിസൺ മലയാളത്തിന്റെ അരപ്പറ്റ എസ്റ്റേറ്റ്(നെടുമ്പാല ഡിവിഷൻ)ഭൂമിയും കൽപറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭാഗമായ സ്ഥലവും. ഒക്ടോബർ മൂന്നിനു ചേർന്ന മന്ത്രിസഭായോഗം നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ ബൈപ്പാസിനോടു ചേർ ന്നുള്ള 78.73 ഹെക്ടറുമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. അതിന് തടസ്സം ഉന്നയിച്ചിരിക്കുന്നു അനധികൃതമായിതോട്ടം കൈയ്യിൽ വെച്ചിരിക്കുന്ന ഹാരിസൺ ഗ്രൂപ്പ്.നാടിനെ നടുക്കിയ ദുരന്ത സമയത്തും മൂന്നര കോടി ജനങ്ങളെ വെല്ലു വിളിക്കുവാൻ ഒരു മടിയുമില്ല ഗോയങ്ക ഗ്രൂപ്പിന് !
ഭൂമിയും വീടും നഷ്ടപ്പെട്ടവരെ,അവരുടെ താൽപ്പര്യപ്രകാരം, വികേന്ദ്രീകൃതമായി താമസിപ്പിക്കുന്നതിനു പകരം ടൗൺ ഷിപ്പിൽ എത്തിക്കുന്ന സമീപനം അപകടങ്ങളെ വീണ്ടും ക്ഷണിച്ചു വരുത്തുന്നതാണ്.
സംസ്ഥാനത്ത് 5 ലക്ഷം ഹെക്ടറിലധികം ഭൂമി അനധികൃത മായി കോർപ്പറേറ്റ് സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ങ്ങൾ കൈവശം വെയ്ക്കുമ്പോൾ,തോട്ടം തൊഴിലാളികളും കുടിയേറ്റക്കാരും മലയുടെ താഴ് വരയിൽ മാത്രം കഴിയേണ്ടി വന്ന അവസ്ഥ അവിചാരിതമല്ല.പുത്തുമലയിലും പെട്ടിമുടിയി ലും ഉണ്ടായ ദുരന്തങ്ങൾക്ക് മുണ്ടെക്കൈ ദുരന്തങ്ങളുമായി സമാനതകളുണ്ട്.സാധാരണക്കാർ സുരക്ഷിതമല്ലാത്ത ഇട ങ്ങളിൽ താമസിക്കുവാൻ നിർബന്ധിതമാണ്.ഇത്തരം സാഹ ചര്യങ്ങളെ മാറ്റി എടുക്കുവാൻ ഗൗരവതരമായ പ്രക്ഷോഭങ്ങ ൾക്കെ കഴിയൂ എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു.
വയനാടിൻ്റെ യാത്ര പ്രശ്നം ഒരു യാഥാർത്ഥ്യമാണ്.അതിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ ചെലവു കുറവുള്ളതും പ്രകൃതിയ്ക്ക് ആഘാതം ഏറ്റവും കുറവുള്ളതും എളുപ്പം തീർ ക്കാവുന്നതുമായ പദ്ധതികളാകണം പരിഗണിക്കേണ്ടത്. ഇവിടുത്തെ യാത്രാപ്രശ്നത്തെ തുരങ്ക നിർമാണം കൊണ്ട് പരിഹരിയ്ക്കാം എന്ന വാദം തന്നെ ദുരൂഹത നിറഞ്ഞതാണ്.
പൊതുവെ വാഹനങ്ങളുടെ റെജിസ്റ്റ്രേഷൻ കുറവുള്ള വയനാ ട്ടിലെ വാഹന കുരുക്കിന് കാരണം വിനോദ സഞ്ചാരികളുടെ സ്വകാര്യ വാഹനങ്ങളുടെ സാനിധ്യമാണ്.അവരെ പൊതു വാഹനങ്ങളിൽ എത്തിച്ച് നിയന്ത്രിക്കാൻ കഴിയും.ചുരം പാത കളുടെ വീതി(വനം വകുപ്പ് അംഗീകരിച്ചത്)വർധിപ്പിക്കുക, വയഡക്റ്റ് സ്ഥാപിക്കൽ,ഭാരവണ്ടിക്കായി നിശ്ചിത സമയം മാറ്റി വെയ്ക്കൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വാഹന കുരു ക്കുകളെ നിയന്ത്രിക്കാം.
2044 കോടി രൂപ പ്രതീക്ഷിത ചെലവു വരുന്ന വെള്ളരിമല വഴി യുള്ള തുരങ്കപാത(ആനക്കാംപൊയിൽ -മേപ്പാടി ഇരട്ട തുരങ്കം)വയനാടിൻ്റെ പ്രകൃതിയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും.പുത്തുമലയും മുണ്ടെക്കൈയും Camel Hump ൽ നിന്ന് ഏറെ അകലെയല്ല.ആനതാരയും ബാണാ സുര ചിലപ്പൻ പക്ഷിയും നീലഗിരി ഷോള കിളിയും സാന്നിധ്യ മറിയിക്കുന്ന ഇടമാണ് ഇവിടം.4 ആദിവാസി കോളനികൾ അടുത്തുണ്ട്.8.7 Km ദൂരമുള്ള തുരങ്കം ആവാസ വ്യവസ്ഥയെ കൂടുതൽ ബുദ്ധിമുട്ടിയ്ക്കും.ഈ ശാസ്ത്ര വസ്തുതകൾ അംഗീകരിക്കാൻ കഴിയാത്തതിനു പിന്നിൽ സർക്കാരിൻ്റെ അപകടകരമായ അജണ്ടകൾ പ്രവർത്തിക്കുന്നു.
തകർന്നു കൊണ്ടിരിക്കുന്ന വയനാടിനെയും ദുരന്തം അനുഭ വിച്ചവരും അനുഭവിക്കേണ്ടി വരുന്നവരുമായ വയനാട്ടുകാരെ യും പരിഗണിച്ച്,
പുനരദ്ധിവാസ പദ്ധതിയിലെ പാളീച്ചകൾ തിരുത്തൽ,റിയൽ എസ്റ്റേറ്റ് വ്യവഹാരങ്ങൾ അവസാനിപ്പിക്കൽ,സുസ്ഥിര വയ നാടിനായി പ്രകൃതി സൗഹൃദ കൃഷിയും മറ്റു വികസന പദ്ധതി കളും,തുരങ്ക പാത ഒഴിവാക്കി റോഡു വികസനം മുതലായ തീരുമാനങ്ങളിലെയ്ക്ക് സർക്കാരിനെയും രാഷ്ട്രീയ പാർട്ടി കളെയും എത്തിക്കുവാൻ വലിയ ജനകീയ സമ്മർദ്ദങ്ങൾ ഉണ്ടായി വരേണ്ടതുണ്ട്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)