ജൈവവൈവിധ്യ സുരക്ഷണത്തിനായി "ജൈവ വൈവിധ്യ പദ്ധതി 2050 "
First Published : 2024-05-24, 11:14:49am -
1 മിനിറ്റ് വായന

നമ്മുടെ ഗ്രഹത്തിലെ ജീവൻ്റെ നിലനിൽപ്പ് ജൈവ വൈവിധ്യ വുമായി ബന്ധപ്പെട്ടു നിൽക്കുന്നു.നിലവിലും ഭാവിയിലും മനുഷ്യൻ്റെ ക്ഷേമത്തിന് ഇത് പ്രധാനമാണ്.അതിൻ്റെ ദ്രുതഗ തിയിലുള്ള തകർച്ച പ്രകൃതിക്കും മനുഷ്യരുൾപ്പെടുന്ന ജീവി കൾക്കു ഭീഷണിയാണ്.ജൈവവൈവിധ്യം സംരക്ഷിക്കേണ്ട തിൻ്റെ സുപ്രധാന പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർ ത്തുന്നതിനായി മെയ് 22,ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനം, ആഘോഷിച്ചു വരുന്നു.
2022 ഡിസംബറിൽ പ്രകൃതിയുമായുള്ള മനുഷ്യരുടെ ആരോ ഗ്യകരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള പദ്ധതി അംഗീകരിച്ചു.അതാണ് കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവ വൈവിധ്യ ചട്ടക്കൂട്(Kunming-Montreal Global Biodiversity Framework അഥവാThe Biodiversity Plan). 2050-ഓടെ പ്രകൃതിയുടെ നഷ്ടം തടയുന്നതിനും തിരിച്ചെടു ക്കുന്നതിനുമുള്ള ലക്ഷ്യങ്ങളും കൃത്യമായ നടപടികളും നിശ്ചയിക്കുകയാണ് പദ്ധതി.
ഈ വർഷത്തെ ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനത്തിൻ്റെ പ്രമേയം "പദ്ധതിയുടെ ഭാഗമാകൂ" എന്നതാണ്. ഗവൺമെൻ്റുകൾ,തദ്ദേശവാസികൾ,പ്രാദേശിക ഗ്രൂപ്പുകൾ, സർക്കാരിതര സംഘടനകൾ,നിയമനിർമ്മാതാക്കൾ, മറ്റു വ്യക്തികൾ എന്നിവരെ ജൈവവൈവിധ്യ പദ്ധതി നടപ്പിലാക്കു ന്നതിനെ പിന്തുണയ്ക്കുന്ന പ്രവർത്തനത്തിനുള്ള ആഹ്വാന മാണിത്.
300 കോടി ആളുകൾക്ക് മത്സ്യ-മൃഗങ്ങളിൽ നിന്ന് പ്രോട്ടീൻ്റെ 20% കിട്ടുന്നു.മനുഷ്യൻ്റെ ഭക്ഷണത്തിൻ്റെ 80% നൽകുന്നത് സസ്യങ്ങളാണ്. വികസ്വര രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 80% ആളുകളും അടിസ്ഥാന ആരോഗ്യ സംര ക്ഷണത്തിനായി പരമ്പരാഗത സസ്യ-അധിഷ്ഠിത മരുന്നുക ളെയാണ് ആശ്രയിക്കുന്നത്.ജൈവ വൈവിധ്യത്തിൻ്റെ തകർച്ച 80% മനുഷ്യരെ നേരിട്ടു ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ജൈവവൈവിധ്യത്തിൻ്റെ നഷ്ടം എല്ലാവർക്കും ഭീഷണിയായി മാറുകയാണ്.ജൈവവൈവിധ്യത്തിലെ തിരിച്ചടികൾ മൃഗങ്ങ ളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ വർധി പ്പിക്കും.
ജൈവ കലവറയായ ബ്രസീൽ - ഇൻഡോനേഷ്യൻ - ഇന്ത്യയി ലെ വിവിധ വനങ്ങൾ,കടൽ തട്ടുകൾ വരെ വിഭവ ചൂഷണ ങ്ങൾക്കു വിധേയമാകുമ്പോൾ അതിനെതിരെ ശബ്ദിക്കു വാൻ ജൈവ വൈവിധ്യ സംരക്ഷണ പരിപാടികൾ സഹായ കരമാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
2.jpg)
4.jpg)