"വിഘടിച്ച ലോകത്തിൻ്റെ ഒരു പാലം" -ആകാൻ അന്തർദേശീയ ജല അസൂത്രണത്തിന് കഴിയണം !
First Published : 2026-01-22, 11:23:19pm -
1 മിനിറ്റ് വായന
6.jpg)
ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, "ആഗോള ജല പാപ്പരത്തത്തിന്റെ ഒരു യുഗത്തിലേക്ക്"ലോക രാജ്യങ്ങൾ പ്രവേശിച്ചു എന്ന് പറയാം (“an era of global water bankruptcy”)
ലോകമെമ്പാടുമുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്താൽ ബുദ്ധിമുട്ടുന്നു.വെള്ളം തീർന്നു പോയ ആദ്യത്തെ ആധുനിക നഗരമായി കാബൂൾ മാറിയേക്കാം.തെരുവുകൾക്ക് താഴെയുള്ള വിശാലമായ ജലസംഭരണികൾ(Aquifer)അമിത മായി പമ്പ് ചെയ്യപ്പെടുന്നതിനാൽ മെക്സിക്കോ സിറ്റി പ്രതി വർഷം 20 ഇഞ്ച് നിരക്കിൽ താഴുകകയാണ്.യുഎസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്,വരൾച്ച ബാധിച്ച കൊളറാഡോ നദിയിലെ വെള്ളം പങ്കിടാമെന്നതിനെച്ചൊല്ലി സംസ്ഥാനങ്ങൾ നിരന്തരമായ പോരാട്ടത്തിലാണ്.
നമ്മുടെ ബംഗ്ലൂരും ചെന്നെയും വൻ തിരിച്ചടിയിലാണ് . കേരളത്തിൻ്റെ നഗരങ്ങൾ ഒട്ടും സുരക്ഷിതമല്ല.ഡൽഹിയും മറ്റും അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു.
ആഗോള സാഹചര്യം വളരെ ഗുരുതരമായതിനാൽ "ജല പ്രതിസന്ധി" അല്ലെങ്കിൽ "ജലസമ്മർദ്ദം("water crisis” or “water stressed)പുതിയ സംഘർഷങ്ങൾ ഉണ്ടാക്കുന്നു.
പ്രകൃതി മഴയുടെയും മഞ്ഞിന്റെയും രൂപത്തിൽ മൂലധനം(natural capital)നൽകുന്നു,ലഭിക്കുന്നതിനേക്കാൾ കൂടുതൽ ലോകം ചെലവഴിക്കുന്നു.നദികൾ,തടാകങ്ങൾ,തണ്ണീർത്തടങ്ങൾ,ഭൂഗർഭ ജലസംഭരണികൾ എന്നിവയിൽ നിന്നും ഒഴുകി എത്തുന്നതിലും വളരെ വേഗത്തിൽ നമ്മൾ ഊറ്റി എടുക്കുന്നു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടും വരൾച്ചയും പ്രശ്നം കൂടുതൽ വഷളാക്കുകയും ജലത്തിൻ്റെ അളവ് കുറക്കുകയും ചെയ്യുന്നു.
നദികളും തടാകങ്ങളും ചുരുങ്ങുന്നു.തണ്ണീർത്തടങ്ങൾ, ജലസംഭരണികൾ കുറയുന്നു.മണ്ണും അതിലെ സുഷിരങ്ങളും തകരുന്നു.ഭൂമിയുടെ ഉള്ളറകളിലെക്ക് ഇറങ്ങാൻ കഴിയാതെ പോകുന്നു.
1990 മുതൽ ലോകത്തെ വലിയ തടാകങ്ങളിൽ നിന്ന് 50% ത്തിലധികം വെള്ളം നഷ്ടപ്പെട്ടു.പ്രധാന ജലസംഭരണികളിൽ 70% ദീർഘകാല തകർച്ചയിലാണ്.ഹിമാനികൾ 1970 മുതൽ 30% ചുരുങ്ങി.ജലസംവിധാനങ്ങൾക്ക് ബുദ്ധിമുട്ട് കുറവുള്ള സ്ഥല ങ്ങളിൽ പോലും മലിനീകരണം കുടിവെള്ളത്തിന് ലഭ്യമായ അളവ് കുറയ്ക്കുന്നു.
ഏകദേശം 400 കോടി ആളുകൾ ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം നേരിടുന്നു.മധ്യ കിഴക്കൻ ഏഷ്യയും വടക്കേ ആഫ്രിക്കയും ഉയർന്ന ജലസമ്മർദ്ദവും കടുത്ത കാലാവസ്ഥാ മാറ്റവും നേരിടുന്നു.
ഭൂഗർഭജലത്തെ ആശ്രയിക്കുന്ന കൃഷിയും നഗര ജനസംഖ്യയും കാരണം ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിൽ ജലത്തിൽ വൻ ഇടിവ് അനുഭവപ്പെടുന്നു.
അമേരിക്കയുടെ തെക്കുപടിഞ്ഞാറ് ഗുരുതരമായി മാറി. കൊളറാഡോ നദിയെ വരൾച്ച ചുരുക്കി,ഇത് താൽക്കാലിക പ്രതിസന്ധിയല്ല.
വിളകൾ മാറ്റുന്നതിലൂടെയും കൂടുതൽ കാര്യക്ഷമമായ ജലസേചനത്തിലൂടെയും കൃഷിയെ പരിവർത്തനം ചെയ്യുക, കൃത്രിമബുദ്ധിയും റിമോട്ട് സെൻസിംഗും ഉപയോഗിച്ച് മെച്ചപ്പെട്ട ജല നിരീക്ഷണം,മലിനീകരണം കുറയ്ക്കുക,തണ്ണീർത്തടങ്ങ ൾക്കും ഭൂഗർഭജലത്തിനും സംരക്ഷണം വർദ്ധിപ്പിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലെക്ക് ലോക രാജ്യങ്ങൾ മാറേണ്ടതുണ്ട്.
രാഷ്ട്രീയ വ്യത്യാസങ്ങൾ മറികടക്കാൻ കഴിയുന്ന ഒരു പ്രശ്നമെന്ന നിലയിൽ വെള്ളം"വിഘടിച്ച ലോകത്തിലെ ഒരു പാലം" ആയി മാറാൻ കഴിയണം.നിലവിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷ ത്തിനും വംശീയ ചേരി തിരുവിനും ജലദൗർലഭ്യം വേദിയായി മാറിക്കഴിഞ്ഞു. അതിനെ മാറ്റി എടുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
ജലലഭ്യതാക്കുറവ് വരുത്തുന്ന വിവിധ വിഷയങ്ങൾ സമൂഹ ത്തിൽ ഉണ്ടാക്കി വരുന്ന പ്രശ്നങ്ങളെ പഠിച്ചു പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐക്യ രാഷ്ട്ര സഭ.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)