ഡൽഹിയെ ഉപേക്ഷിക്കാൻ പലരും നിർബന്ധിതമാകുന്നു !


First Published : 2024-11-29, 07:15:08pm - 1 മിനിറ്റ് വായന


ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സുപ്രീംകോടതി കർക്കശമായ(Stage 4 of the Graded Response Action Plan (GRAP))നിയന്ത്രണങ്ങളെ പറ്റിയാണ് സൂചിപ്പിക്കു ന്നത്.കഴിഞ്ഞ ഞായറാഴ്ച AQI 450ൽ എത്തി.തിങ്കളാഴ്ച  കുറവു  കാണിച്ചു,എങ്കിലും ഗുരുതരമായ അവസ്ഥ തുടരുന്നു.


രാജ്യത്തിൻ്റെ തലസ്ഥാന നഗരി വാസ യോഗ്യമല്ലാതെയായി മാറുന്നതിന് യുക്തിരഹിതമായ വികസന നയങ്ങൾ മുഖ്യ പങ്കു വഹിച്ചു അനധികൃത നിർമാണവും മനുഷ്യ കേന്ദ്രീക രണവും ഇന്നും തുടരുകയാണ്.ഇൻഡോനേഷ്യ തലസ്ഥാനം മാറ്റി നിർമിക്കാൻ തീരുമാനിക്കേണ്ടി വന്നത് വെള്ളപൊക്ക വുമായി ബന്ധപ്പെട്ടാണ് .

ഡൽഹിയിലെ പൊടിപടലങ്ങൾ മനുഷ്യായുസ്സിൽ 7.5 മുതൽ 12 വർഷത്തെ കുറവുണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും ഇതു ബാധകമാണ്.പരുന്തു കളുടെ എണ്ണത്തിലെ കുറവ് വലിയ ഉദാഹരണമായി കാണി ക്കാറുണ്ട്..നാൽക്കാലികളുടെ പാൽ ഉൽപ്പാദനവും പ്രധാന പ്രശ്നമാണ്.അലർജിയും ശ്വാസകോശ രോഗങ്ങളും വർധിച്ചു.


ഡൽഹിയിലെ അമേരിക്കൻ എംബസി അധികൃതർ വീടുക ളിൽ ഇരുന്ന് പണി എടുത്താൽ മതി എന്ന നിർദ്ധേശം നൽകി യത് മലിനീകരണത്തെ ഭയന്നാണ് .ബ്രിട്ടീഷ് എംബസി അധി കൃതർ പൊടിപടലങ്ങൾ അളക്കുന്ന മാപിനി സ്ഥാപിച്ച് വിഷയ ത്തിൻ്റെ ഗൗരവം മനസിലാക്കി വരുന്നു.നഗരവാസികളിൽ പലരും ഗ്രാമങ്ങളിലെയ്ക്കു മാറുവാൻ ശ്രമിക്കുന്നതും പൊടിയെ ഭയന്നു തന്നെയാണ് .


വായു മലിനീകരണവും യമുനയുടെ അവസ്ഥയും ഒക്കെ പരിതാപകരമായി തുടരുമ്പോൾ,മലിനീകരണം ശക്തമായി രുന്ന ബീജിംഗ് ,ഷാൻഹായ് എന്നീ വൻ നഗരങ്ങളിൽ ആരോ ഗ്യകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.അതിൻ്റെ ഭാഗമായ പുരോഗതി അവരുടെ അന്തരീക്ഷത്തിൽ പ്രകടമാണ്. 


ഡൽഹിയെ പുക കൊണ്ട്  പൊതിയുന്നതിൽ നല്ല പങ്ക് വഹി ക്കുന്ന നെല്ലിൻ്റെ കച്ചി കത്തിക്കൽ ഇന്നും തുടരുന്നു.കച്ചി കത്തിക്കാതെ നോക്കാനായി സംസ്ഥാന സർക്കാരുകൾ പദ്ധതികൾ പ്രഖ്യാപിക്കുമ്പൊഴും അവ ഫലം കാണുന്നില്ല.


കാലാവസ്ഥയുമായി ബന്ധപ്പെട്ട് നെൽകൃഷിയെ നിരുത്സാഹ പ്പെടുത്താൻ ചില ശ്രമങ്ങൾ നടന്നിരുന്നു.എന്നാൽ മറ്റു കൃഷി യെക്കാൾ ലാഭകരമാണ് പഞ്ചാബികൾക്കും മറ്റും നെൽ കൃഷി.ഒരു ഹെക്ടറിൽ നിന്ന് ഒരു പ്രാവശ്യം 66500 രൂപ അധിക വരുമാനം ലഭിക്കുമ്പോൾ ചോള കൃഷിക്കും മറ്റു ധാന്യങ്ങൾക്കും ലാഭം കുറവാണ്.


നെൽകൃഷിയെ ലാഭകരമാക്കുന്നത് അവക്കു ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.ഒരു ഹെക്ടറിന് 39000 രൂപ വരെ സർക്കാർ സഹായങ്ങൾ കിട്ടാറുണ്ട്.


ലോകത്തെ പ്രധാന നെൽ ഉൽപ്പാദകരാണ് ഇന്ത്യ.ലോക മാർ ക്കറ്റിൽ 40% നിയന്ത്രണവും നമുക്കാണ് .
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന നെല്ലിൽ ആറിൽ ഒന്നും കയറ്റു മതി ചെയ്യുന്നു.2.2 കോടി ടൺ നെല്ല് 2021-22 ൽ കയറ്റുമതി ചെയ്തു നമ്മൾ.


രാജ്യം പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടത്തുന്ന കാപട്യങ്ങളാണ് കടൽ തീരങ്ങൾ മുതൽ വൻ  നഗരങ്ങളെ യും മറ്റും അനാരോഗ്യ ഇടങ്ങളാക്കി മാറ്റുന്നത്.ശാശ്വത പരിഹാരത്തിനായി ക്രിയാത്മക പദ്ധതികൾ കണ്ടെത്താൻ ഇന്നും മടിച്ചു നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment