അമേരിക്കയെ വിറപ്പിച്ച കൊടും തണുപ്പ് : കാരണങ്ങൾ !
First Published : 2026-02-20, 03:04:20pm -
1 മിനിറ്റ് വായന
8.jpg)
2026 ജനുവരിയിൽ അമേരിക്കയിലെ ഉയർന്ന മഞ്ഞു വീഴ്ചയും കടുത്ത ശൈത്യകാല കാലാവസ്ഥയും ഉണ്ടാകാൻ Polar Vortex കാരണമായിരുന്നു.അസ്ഥിരമായ ധ്രുവ ചുഴലി - ക്കാറ്റ് മൂലമുണ്ടായ തീവ്രമായ Bomb Cyclone പ്രശ്നങ്ങളെ രൂക്ഷമാക്കി.ഈ കാലാവസ്ഥാ പ്രതിഭാസം,ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്നുള്ള ചൂടുള്ള,ഈർപ്പം നിറഞ്ഞ വായുവുമായി,തണുത്ത ആർട്ടിക് വായു പ്രവാഹം കൂട്ടിമുട്ടു ന്നത് ഉയർന്ന ആഘാതമുള്ള കൊടുങ്കാറ്റിനും ഇടയുണ്ടാക്കി. 40 ലധികം ആളുകൾ മരണപ്പെട്ടു.ഗതാഗതം,തൊഴിൽ - വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ശക്തമാക്കി.-40 തുടങ്ങിയ അവിശ്വാസനീയ തണുപ്പ് , കാർഷിക മേഖലയിലും തിരിച്ചടിയായി.
Polar Vortex Disruption : അന്തരീക്ഷത്തിൽ ഉയർന്ന തണുത്ത വായുവിന്റെ കൂട്ടമായ ആർട്ടിക് പോളാർ വോർടെക്സ്, ദുർബലമാവുകയും തെക്കോട്ട് വ്യാപിക്കുകയും ചെയ്തു. ഇത് ആർട്ടിക് വായു,മധ്യ-കിഴക്കൻ അമേരിക്കയിലേക്ക് എത്താൻ അവസരമൊരുക്കി.
Bomb Cyclone ;Cyclogenesis : ശൈത്യകാല കൊടുങ്കാറ്റ് അതിവേഗം ശക്തിപ്പെട്ടു.24 മണിക്കൂറിനുള്ളിൽ 24 മില്ലി ബാറിലധികം മർദ്ദം കുറഞ്ഞു(Bomb Cyclone)കനത്തതും വരണ്ടതുമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്നു.
Intense Temperature Contrast : പടിഞ്ഞാറൻ അറ്റ്ലാന്റിക്കിലെ കഠിനമായ തണുത്ത ആർട്ടിക് വായുവും ചൂടുള്ളതും ഈർപ്പ മുള്ളതുമായ വായുവും തമ്മിലുള്ള മൂർച്ചയുള്ള വ്യത്യാസ മാണ് കൊടുങ്കാറ്റിന് ആക്കം കൂട്ടിയത്.
Gulf Moisture Interaction: ഈ സംവിധാനം ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്ന് ഗണ്യമായ ഈർപ്പം വലിച്ചെടുക്കു കയും കനത്ത മഞ്ഞ്,ഐസ്,ചില സന്ദർഭങ്ങളിൽ ശക്തമായ ഇടിമിന്നൽ എന്നിവ സൃഷ്ടിക്കുകയും ചെയ്തു.
Active Jet Stream:ജെറ്റ് സ്ട്രീമിലെ ഒന്നിലധികം തടസ്സങ്ങൾ സ്ഥിരവും കനത്തതുമായ മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.
Topography and Wind : അപ്പലേച്ചിയൻ(Appalachian)പർവത നിരകളുമായുള്ള കൊടുങ്കാറ്റിന്റെ ഇടപെടലും ഉയർന്ന വേഗതയുള്ള കാറ്റും ചേർന്ന് ആഘാതം വർദ്ധിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ വ്യത്യസ്ഥ മുഖങ്ങൾ അനുഭവിക്കുന്ന നാടായി അമേരിക്ക മാറിയിട്ടും പരിസ്ഥിതി വിഷയത്തിൽ പ്രസിഡൻ്റ് ട്രമ്പിൻ്റെ തീരുമാനങ്ങൾ അപകടകരമാം വിധം തുടരുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

6.jpg)

1.jpg)
2.jpg)