ഫെംഗൽ ചുഴലിക്കാറ്റ് !


First Published : 2024-12-01, 07:36:49pm - 1 മിനിറ്റ് വായന


ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു, പുതുച്ചേരി തീരത്ത് ആഞ്ഞടിക്കാൻ തുടങ്ങി.തമിഴ്നാട് കരയിലും  ആഞ്ഞടിക്കുന്നു.തീവ്ര മഴയിൽ വെള്ളം ഉയർന്നു.വിമാന താവളം അടച്ചു.വിമാന സർവീസുകൾ റദ്ദാക്കി.പൊതു ഗതാഗതവും ട്രെയിൻ സർവീസും മാറ്റം വരുത്തി. 


ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്.ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്.കടൽ പ്രക്ഷുബ്ധമാണ്.

ചെന്നൈ, തിരുവള്ളൂർ,ചെങ്കൽപേട്ട്,കാഞ്ചിപുരം,വില്ലുപുരം, കള്ളക്കുറിച്ചി,കടലൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചി ട്ടുണ്ട്.റാണിപേട്ട്,തിരുവണ്ണാമലൈ,വെല്ലൂർ, പെരമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം,കാരയ്ക്കൽ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

തെക്കൻ ആന്ധ്രാപ്രദേശിലും മഴ ശക്തമാകുകയാണ്. തീര മേഖലയിലും റായലസീമ മേഖലയിലുമാണ് മഴ ശക്തമാ കുന്നത്.നെല്ലൂർ, കടപ്പ,അന്നമയ്യ,തിരുപ്പതി,ചിറ്റൂർ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത യുണ്ട്.തിരുപ്പതിയിൽ കനത്തമഴയാണ് പെയ്യുന്നത്.

വടക്കു കിഴക്കൻ മൺസൂൺ കാലത്തുണ്ടാകുന്ന ചുഴലി കാറ്റിൽ നിന്ന് ഫെംഗൽ-ൻ്റെ സ്വഭാവത്തിൽ ചെറിയ മാറ്റമുണ്ട്. പൊതുവെ രണ്ടര ദിവസം കൊണ്ട് അവസാനിക്കേണ്ട പ്രതി ഭാസം 4 ദിവസത്തിലധികം എടുത്തു കരയിൽ എത്താൻ. പൂനയിൽ അന്തരീക്ഷ ഊഷ്മാവ് 10 ഡിഗ്രിക്കു താഴെയായി കഴിഞ്ഞ ദിവസം .


പൊതുവെ ന്യൂനമർദ്ദം ഉണ്ടാകുന്നത് മൺസൂണിനു മുമ്പും ശേഷവുമാണ് , ആ പതിവ് തെറ്റിച്ചില്ല ഹെംഗൽ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment