ഹിമാചല്‍ പ്രദേശില്‍ പ്രളയം: 24 മരണം


First Published : 2019-08-19, 12:44:05pm - 1 മിനിറ്റ് വായന


ഉത്തരേന്ത്യയില്‍ വീണ്ടും മഴ ശക്തമാകുന്നു. ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഉത്തരാഖണ്ഡില്‍ 12 പേര് മരിച്ചു. 10 പേരെ കാണാതായി. കുളു മനാലി ദേശീയ പാത ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് ഇടവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുയാണ്.


യമുനയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഡൽഹിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യമുനയുടെ തീരത്തുള്ളവരെ ഇന്നലെ മുതല്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദില്ലിക്ക് പുറമെ ഹരിയാനയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മഴ ശക്തമായ ഷിംല, കുളു, സോളൻ, ബിലാസ്‌പൂർ ജില്ലകളിൽ സ്‌കൂളുകൾക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment