കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് SWIM ൻ്റെ പരാതി


First Published : 2025-07-21, 10:59:26pm - 1 മിനിറ്റ് വായന


സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി(SEIAA) ചെയർമാൻ നാഗേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ പരിസ്ഥിതി അനുമതി ലഭിച്ച നിരവധി പദ്ധതികൾ കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥ വ്യതിയാനം-വകുപ്പിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ SWIM(Save Wetlands International Movement)നൽകിയ പരാതിയുടെ ഉള്ളടക്കമാണ് താഴെ.

സംസ്ഥാനത്തെ SEIAA ൻ്റെ കാലാവധി 2025 മാർച്ച് 2 ന് അവസാനിച്ചിരുന്നു.


ദേശീയ പാർക്ക്,വന്യജീവി സങ്കേതങ്ങൾ,പക്ഷി സങ്കേതങ്ങൾ എന്നിവയുടെ ബഫർ സോണിലെ ക്വാറികൾക്ക് SEIAA അനധികൃതമായി അനുവാദം നൽകിയിരുന്നു.പാരിസ്ഥിതി ലോല പ്രദേശങ്ങളിൽ മലിനീകരണമുണ്ടാക്കുന്ന വ്യവസായ ങ്ങൾക്ക് ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് SEIAA കേരളം, പച്ച കൊടി കാട്ടി.ഇത് കേരളത്തിൽ മനുഷ്യ-മൃഗ സംഘർഷം ഗണ്യമായി വർദ്ധിപ്പിക്കുകയും മനുഷ്യരുടെയും മൃഗങ്ങളുടെ യും ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.


യഥാർത്ഥ വസ്തുതകൾ അടങ്ങിയ രേഖാമൂലമുള്ള പരാതി  ബഹുമാനപ്പെട്ട ഗവർണർക്ക് നൽകിയിട്ടുണ്ട്.കേന്ദ്ര പരിസ്ഥിതി വനം,കാലാവസ്ഥ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിനും വിവരങ്ങൾ കൈമാറിയിരുന്നു.


വയനാടിന് സമീപം നിരവധി അനധികൃത ക്വാറികളുണ്ടെന്നും   500 പേരുടെ ജീവൻ അപഹരിച്ച മണ്ണിടിച്ചിലിന്റെ കാരണങ്ങളി ലൊന്നാണിതെന്നും ഭൂപേന്ദ്ര യാദവ് വ്യക്തമാക്കിയിട്ടുള്ള താണ്.


കേരളത്തിലെ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയു ള്ള പ്രദേശങ്ങളിലൊന്നിൽ മണ്ണിടിച്ചിൽ മൂലം നിരവധി ജീവനു കൾ പൊലിഞ്ഞ വയനാട് മേഖലയിൽ തന്നെ തുരങ്ക പദ്ധതി ഉൾപ്പെടെ ദേശീയ വന്യജീവി ബോർഡിന് വനം അനുമതി നൽകുന്നതിനെ ന്യായീകരിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുക മാത്രമാണ് ആക്ടിങ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേരളത്തിനായി ചെയ്തത്.


പാലക്കാടിനും കോഴിക്കോടിനും ഇടയിൽ നീലഗിരി ജൈവ മണ്ഡലത്തിൽ പെട്ട സൈലന്റ് വാലി നാഷണൽ പാർക്കിലൂ ടെ ഗ്രീൻഫീൽഡ് റോഡ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുക യാണ്.

ഭാരത് മാല പദ്ധതിക്ക് കീഴിൽ NHAI വഴി ധനസഹായം ലഭിക്കുന്നതിന് കേരള പൊതുമരാമത്ത് ശ്രമിക്കുന്നു.


ഈ പദ്ധതിക്ക് യഥാർത്ഥത്തിൽ ഭാരത് മാല പദ്ധതിയുമായി യാതൊരു ബന്ധവുമില്ല.പാലക്കാടും കോഴിക്കോടും തമ്മിൽ ഇതിനകം തന്നെ റോഡ് നിലവിലുണ്ട്.


പ്രസ്തുത ഗ്രീൻഫീൽഡ് റോഡ് പദ്ധതി സൈലന്റ് വാലി പാർക്കിന്റെ ബഫർ സോണിനെ വിഭജിക്കുമെന്നും ഇത് പ്രദേശത്ത് ഒരു വലിയ "മനുഷ്യ മൃഗ സംഘർഷം"വർദ്ധിപ്പി ക്കുമെന്നും ചീഫ് ലൈഫ് വാർഡൻ വ്യക്തമാക്കിയിട്ടുണ്ട്.


ഇപ്പോഴത്തെ ആക്ടിംഗ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഫോറസ്റ്റ് ക്ലിയറൻസ് നേടുന്നതിനായി റോഡ് പദ്ധതികൾ ശുപാർശ ചെയ്യുകയും കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ യും വന്യജീവി സങ്കേതങ്ങളുടെയും ബഫർ സോണുകളിലെ നിരവധി ക്വാറി പദ്ധതികൾ ശുപാർശ ചെയ്യുകയും ചെയ്തി ട്ടുണ്ട്.


SCNBWL(Standing Committee of the National Board for Wildlife) ൻ്റെ അനുമതി പരിഗണിച്ചുകൊണ്ടെ SEIAA തീരുമാനം ഉറപ്പി ക്കാവൂ എന്ന രീതി ഇവർ ആവർത്തിച്ചു ലംഘിച്ചു വന്നിരുന്നു.
54/2021ൽ,ദേശീയ ഹരിത ട്രൈബ്യൂണൽ,തോമസ് ലോറൻസ് Vs SEIAA കേസ്സിൽ,SEIAAകേരള അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയും SEIAA കേരളം പുറപ്പെടുവിച്ച EC റദ്ദാക്കുകയും പ്രോജക്ട് പ്രൊപ്പോണന്റിന് 15 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.


SCNBWLഅനുമതിയില്ലാതെ പദ്ധതി ആരംഭിക്കുന്നതിനെക്കു റിച്ച് നിരവധി പരാതികൾ ഉണ്ട്.പരാതികളുടെ അടിസ്ഥാന ത്തിൽ പ്രോജക്റ്റ് പ്രൊപ്പോണന്റ് ഇതിനകം തന്നെ ബഫർ സോണുകളിലും കോർ ഏരിയകളിലും"വലിയ നാശം"നടത്തി യിട്ടുണ്ട്.വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവികളുടെ ആവാസ കേന്ദ്രമായ നീലഗിരി ബയോസ്ഫിയർ റിസർവ് ഉൾപ്പെടെയുള്ള ദേശീയ പാർക്കുകൾ,വന്യജീവി സങ്കേതങ്ങ ൾ തുടങ്ങിയ ദേശീയ നിധികളിൽ ഇതിനകം ശോഷണം ഉണ്ടായിട്ടുണ്ട്.


വനം ക്ലിയറൻസ് ആവശ്യമുണ്ടെങ്കിൽ SCNBWLൽ നിന്നും അംഗീകാരം നേടണമെന്ന് വനം-വന്യ ജീവി മന്ത്രാലയത്തിൽ നിന്നും നിന്ന് ഇന്ത്യയിലുടനീളമുള്ള SEIAA കൾക്ക് ഓഫീസ് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. 


SEIAA യും ചീഫ് വൈൽഡ് വാർഡനും ചേർന്ന് സംസ്ഥാനത്ത് ഉണ്ടാക്കിയ അട്ടിമറികൾ സൂക്ഷമമായി പരിശോധിക്കാൻ
Chairman,Expert Appraisal Committee എന്ന നിലയിൽ ഉയർന്ന മുൻഗണനയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു,

 
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment