പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 6000 ടൺ മാലിന്യങ്ങൾ !


First Published : 2025-12-16, 01:57:57pm - 1 മിനിറ്റ് വായന


"ഭൂമിയെ സംരക്ഷിച്ചു കൊണ്ട് വോട്ടുചെയ്യുക"എന്ന മുദ്രാവാ ക്യത്തെ ഒരിക്കൽ കൂടി അട്ടിമറിക്കും വിധമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അവസാനിക്കുന്നത് (?)

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ മാലിന്യ ങ്ങൾ 5000 ടൺ ആയിരുന്നു.അവിടെ സ്ഥാനാർത്ഥികളുടെ എണ്ണം കുറവായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാൾ കുറിച്ച് മാലിന്യം ഉണ്ടാകാൻ അവസരമൊരുക്കി.ഇപ്പോൾ അത് 6000 ടൺ കടക്കും എന്നാണ് കണക്കുകൂട്ടൽ.


പ്രചാരണത്തിന് ഡിജിറ്റൽ സാധ്യത ഉപയോഗിക്കുമ്പോഴും തിരഞ്ഞെടുപ്പു മാലിന്യം കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. തിരഞ്ഞെടുപ്പു മാലിന്യത്തിന്റെ അളവു കുറയ്ക്കാൻ വേണ്ടത്ര പ്രാധാന്യം നൽകാതെയാണ് കാര്യങ്ങൾ നീങ്ങിയത്. സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിഷയ ത്തിൽ വീഴ്ച വരുത്തുന്നു.


തിരഞ്ഞെടുപ്പു മാലിന്യത്തിന്റെ അളവു കുറയ്ക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ശ്രദ്ധിക്കണമെന്ന് കമ്മിഷൻ ആവശ്യ പ്പെട്ടെങ്കിലും ഫലമില്ല.വോട്ടറുടെ വിരലിൽ പുരട്ടാനുള്ള മഴി നിറച്ച കുപ്പി മറിഞ്ഞു വീഴാതിരിക്കാൻ പ്ലാസ്റ്റിക് ഗ്ലാസ് ഉപയോഗിക്കുന്ന രീതി അവസാന നിമിഷം ഒഴിവാക്കി യിരുന്നു.പേപ്പർ ഗ്ലാസുകൾ -പ്ലേറ്റുകൾ ഒഴിഞ്ഞു നിന്നു.


23576 മണ്ഡലങ്ങളിലായി 75633 സ്ഥാനാർത്ഥികൾ എന്നതാ യിരുന്നു ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിലെ അവസ്ഥ. ബോർഡും ബാനറും പോസ്‌റ്ററും കൊടി തോരണവും പോളിംഗ് ബൂത്തിലെ സാധാനങ്ങളും ഒക്കെ മാലിന്യമായി മാറാറുണ്ട്.


പുൽപ്പായ,ഓല മുതലായവ ഉപയോഗിച്ചുള്ള പ്രചരണം എന്ന നിർദ്ദേശം നടപ്പിലാക്കാൻ സ്ഥാനാർത്ഥികൾ പൊതുവേ ഈ തെരഞ്ഞെടുപ്പിലും ശ്രമിച്ചിട്ടില്ല.


ബോർഡും ബാനറും ഒക്കെ ഹരിത കർമ്മസേനയ്ക്ക് കൈ മാറണമെന്നാണ് വ്യവസ്ഥ.ഇതിന് യൂസർഫീ നൽകണം.ഇല്ല എങ്കിൽ ഇലക്ഷൻ കമ്മീഷൻ നീക്കം ചെയ്യും,ചെലവ് സ്ഥാനാർത്ഥികൾ നൽകേണ്ടിവരും.


സ്ഥാനാർത്ഥികൾ മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യാറുണ്ട്.എന്നാൽ പലപ്പോഴും തിരഞ്ഞെടു പ്പിന് ശേഷം മാലിന്യം കുന്നു കൂടുന്നു.ഇത് പരിസ്ഥിതിയെയും ആരോഗ്യത്തെയും ബാധിക്കും.പുഴകളിൽ മാലിന്യം തള്ളുന്നത് പോലുള്ള സംഭവങ്ങൾ പതിവാണ്,അതിന് പിഴ ചുമത്താറുണ്ട്.മാലിന്യ നിർമാർജ്ജനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രദ്ധ നൽകുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇവ പാളിപ്പോകുന്നു.
 

മാലിന്യ നിർമാർജ്ജനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ സ്ഥാനാർത്ഥികൾ പ്രഖ്യാപിക്കാറുണ്ട്.എന്നാൽ തിരഞ്ഞെടുപ്പ് കാലത്തോ അതിന് ശേഷമോ പൊതുസ്ഥലങ്ങളിലും പുഴക ളിലും മാലിന്യം തള്ളുന്നത് പതിവാണ്.നിയമനടപടികൾ എടുക്കേണ്ടവർ കർക്കശമായി ഇടപെടുന്നില്ല.തെരഞ്ഞെടുപ്പ് കമ്മീഷനും തണുപ്പൻ സമീപനം അവലംബിച്ചിരുന്നു.ഈ പ്രാവശ്യം ഗുണപരമായ മാറ്റം ഉണ്ടാകുമൊ എന്ന് കാത്തിരുന്നു കാണാം.

 
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങ ളുടെ സഹകരണവും മാലിന്യ നിർമാർജ്ജനത്തിന് അത്യാവ ശ്യമാണ് എന്ന് നാട്ടുകാർക്കറിയാം.തെരഞ്ഞെടുപ്പ് പ്രചരണ ങ്ങളിൽ ശബ്ദ മലിനീകരണവും ഖരമാലിന്യ വിഷയവും കൈകാര്യം ചെയ്യാൻ പാർട്ടികളും സർക്കാരും മറ്റുള്ളവരും ഒരിക്കൽ കൂടി പരാജയപ്പെടുന്നത് ഒട്ടും ആശാവഹമല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment