സുന്ദർദുംഗ ഹിമാനിയിലും ക്ഷേത്ര നിർമാണം !
First Published : 2024-07-20, 11:40:27pm -
1 മിനിറ്റ് വായന

ദേവ ഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് കൈയ്യേറ്റക്കാ രുടെ സാന്നിധ്യം കൊണ്ട് വീർപ്പുമുട്ടുകയാണ്.അതിനുള്ള ഒരു തെളിവു കൂടിയാണ് ബാബാ യോഗി ചൈതന്യ ആകാശ് എന്ന വ്യക്തിയുടെ സുന്ദർദുംഗ ഹിമാനിക്ക് സമീപത്തെ ക്ഷേത്ര നിർമാണം.
പരിസ്ഥിതി ലോല മേഖലയിൽ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സർക്കാർ ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ചത് സ്വയം പ്രഖ്യാപിത ആൾദൈവമായ ബാബാ യോഗി ചൈതന്യ ആകാശ്.ഉത്തര ഖണ്ഡിലെ ബാഗേശ്വറിലാണ് സംഭവം.
ഹിമാലയത്തിലെ 6 പ്രധാന ഹിമാനികളിലൊന്നിലാണ് അനധി കൃത നിർമ്മാണം.സമുദ്ര നിരപ്പിൽ നിന്ന് 4320 മീറ്റർ ഉയരത്തി ലാണ് സുന്ദർദുംഗ സ്ഥിതി ചെയ്യുന്നത്.സർക്കാർ സ്ഥലത്ത് 5000 മീറ്ററോളം ഹിമാനിയിൽ അതിക്രമിച്ച് കയറിയിട്ടാണ് കെട്ടിടം പണിതത്.
പരിസ്ഥിതി ദുർബല മേഖലയിൽ ഇത്തരമൊരു കെട്ടിടം നിർമ്മിച്ചത് പ്രാദേശിക ഭരണകൂടത്തിന്റെ അറിവിൽ എത്തി യില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.സംഭവത്തിൽ നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഖാപ്കോട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വനം വകുപ്പും പൊലീസും ചേർന്നുള്ള സംയുക്ത സംഘമാണ് അനധികൃത നിർമ്മാണം അന്വേഷിക്കുക.റവന്യൂ അധികൃതർ ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ച് ക്ഷേത്രം നിർമ്മിക്കണമെന്നാണ് ബാബാ യോഗി ചൈതന്യ ആകാശ് സമീപ ഗ്രാമവാസികളെ വിശ്വസിപ്പിച്ചത്.ദേവി കുണ്ഡിൽ ക്ഷേത്രം വേണമെന്നായിരുന്നു ദേവി സ്വപ്നത്തിൽ ബാബാ യോഗി ചൈതന്യ ആകാശിനോട് ആവശ്യപ്പെട്ടതെ ന്നാണ് ഇയാൾ ഗ്രാമവാസികളെ ധരിപ്പിച്ചത്.ഇവിടെ പിന്നീട് തീർത്ഥാടക കേന്ദ്രമാകുമെന്നും ഇയാൾ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.
12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന തീർത്ഥാടന യാത്രയായ നന്ദ രാജ് യാത്രയുടെ ഭാഗമായി വിശ്വാസികൾ എത്തുന്ന ഇവിടം ബാബാ യോഗി ചൈതന്യ ആകാശ് പൂളാക്കി മാറ്റിയെ ന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ഉത്തരാഖണ്ഡ് വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് അവ പരിഗണിക്കാതെയുള്ള മഞ്ഞു മലയിലെ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമം
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)