ഇടവപ്പാതിയുടെ കുറവ് 28% ! തുലാവർഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു


First Published : 2026-10-01, 03:27:40pm - 1 മിനിറ്റ് വായന


2026 ലെ ഇടവപ്പാതി പരിശോധിച്ചാൽ (ജൂൺ 1-സെപ്റ്റംബർ 30 വരെ)കേരളത്തിന് അനുഭവപ്പെട്ട മഴക്കുറവ് 28% വരും.2019 mm മഴ ലഭിക്കേണ്ടിയിരുന്ന 4 മാസത്തിനിടയിൽ കിട്ടിയതാകട്ടെ 1447 mm മാത്രം,72% മഴ മാത്രം ലഭിച്ചു.എൽ നിനോ പ്രതിഭാസം രാജ്യത്താകെ മഴക്കുറവ് ഉണ്ടാക്കികൊണ്ടിരിക്കുന്നു. 

മഴയുടെ കുറവും സ്വഭാവത്തിലെ മാറ്റവും ഏറ്റവും പ്രതികൂലമായി ബാധിച്ച സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്.


പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്നതാണ് എൽനിനോ പ്രതിഭാസത്തിൻ്റെ അടിസ്ഥാന കാരണം.ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിച്ചു.കേരളത്തിലെ മഴയെയും താപനില യെയും എല്‍നിനോ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത് യാഥാർത്ഥ്യമായി മാറുകയാണ്. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 90% ലഭിക്കാന്‍ സാധ്യത യുള്ളൂവെന്നായിരുന്നു വിലയിരുത്തല്‍.


കേരളത്തില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു.


തുലാവര്‍ഷത്തില്‍(വടക്കുകിഴക്കന്‍ മണ്‍സൂണ്‍)സംസ്ഥാനത്ത് മഴ ലഭ്യതയില്‍ പ്രാദേശികമായ വ്യത്യാസത്തിന് സാധ്യതയുണ്ട്.തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 


മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതവും പ്രാദേശികവുമാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാര പഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത. ഒന്നോ രണ്ടോ അനുകൂലമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടാല്‍ പോലും മഴയുടെ കണക്കുകള്‍ പൂര്‍ണമായും മാറിയേക്കാം.


1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവര്‍ഷമായിരുന്നു ഈ വർഷം ഇതുവരെ കിട്ടിയത്.പകല്‍ സമയത്തെ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്.

മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ വലിയ തിരിച്ചടികളാണ് നമുക്ക് നൽകി കൊണ്ടിരിക്കുന്നത് !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment