COP 31 : സാമ്പത്തിക ബാധ്യതകളെ കൈ ഒഴിയുന്ന സമ്പന്ന രാജ്യങ്ങൾ !
First Published : 2026-11-24, 01:31:09pm -
1 മിനിറ്റ് വായന

ബ്രസീലിൽ(ബെലെം)നടന്ന COP30-ൽ,കാലാവസ്ഥാ വ്യതിയാനവു മായി പൊരുത്തപ്പെടാനുള്ള നടപടികൾ(climate adaptation)ആരംഭി ക്കണമെന്ന ധാരണയുണ്ടായിരുന്നു; എന്നാൽ കാര്യങ്ങൾ വിപരീത ദിശയിലാണ് സംഭവിക്കുന്നത് എന്ന് COP 31 ഓർമ്മിപ്പിക്കുന്നു.
2035-ഓടെ ഇത്തരം നടപടികൾക്കുള്ള ധനസഹായം മൂന്നിരട്ടിയാ ക്കുമെന്ന സുപ്രധാനമായ വാഗ്ദാനവും ഉയർന്നു.പലരെ സംബന്ധി ച്ചിടത്തോളവും ഇതൊരു നിർണ്ണായക വഴിത്തിരിവായിരുന്നു. വികസിതമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ (LDCs) സംബന്ധിച്ചിടത്തോളം,പ്രഖ്യാപനം സന്തോഷവും ആശങ്കയും ഒരേസമയം നൽകി.കണക്കുകൾ മികച്ചതായി തോന്നാമെങ്കിലും, ഒരു പ്രധാന ചോദ്യം ബാക്കിയാകുന്നു. കാലാവസ്ഥാ വ്യതിയാന ത്തിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം നേരിട്ടുകൊണ്ടിരിക്കുന്ന ജനസമൂഹങ്ങളിലേക്ക് ഈ ധനസഹായം യഥാർത്ഥത്തിൽ എത്തിച്ചേരുമോ? ഈ ആകുലതകളെ വർധിപ്പിക്കുന്നു COP 31സമ്മേളനം.
Adaptation finance എന്നതുകൊണ്ട് അന്തർദേശീയ പരിസ്ഥിതി സമ്മേളനങ്ങൾ ഉദ്ദേശിക്കുന്നത്,കാലാവസ്ഥ തിരിച്ചടികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുവാൻ സമ്പന്ന രാജ്യങ്ങൾ നൽകേണ്ട സാമ്പത്തിക സഹായത്തെ പറ്റിയാണ്.
വികസ്വര രാജ്യങ്ങളിൽ ആവശ്യമായ Adaptation finance model നെ അടിസ്ഥാനമാക്കി 2035 ൽ പ്രതിവർഷം 31000 കോടി ഡോളറായി കണക്കാക്കുന്നു.ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകളിലും ദേശീയ adaptation plan പ്രകടിപ്പിക്കുന്ന ആവശ്യങ്ങളെ അടിസ്ഥാന മാക്കി(Nationally Determined Contributions and National Adaptation Plans) പ്രതിവർഷം 365OO യുഎസ് ഡോളറായി ഉയരുന്നു.അതേ സമയം,വികസ്വര രാജ്യങ്ങളിലെത്തിയ Adaptation Fund 2023 ൽ 2600 കോടി ഡോളറായിരുന്നു.മുൻ വർഷത്തെ 280O കോടി ഡോളറിൽ നിന്ന് ഇത് കുറഞ്ഞു.യഥാർത്ഥത്തിൽ ലഭിക്കേണ്ട തുകയുടെ 1/12 മാത്രം.
ഭൗമ താപനം സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന തിരിച്ചടികളിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യ,ഫിലിപ്പൈൻസ്,പാകിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളാണ്.അവരുടെ GDP യിൽ നാലിൽ ഒന്ന് തിരിച്ചടി യാണ് വർധിച്ച ചൂട് ഉണ്ടാക്കുന്നത്. നെല്ല്,ഗോതമ്പ് ഉത്പാദനത്തിൽ സംഭവിക്കുന്ന കുറവ് ഭക്ഷ്യ ലഭ്യത സൃഷ്ടിക്കാൻ പര്യാപ്തമാണ്. പുറം തൊഴിലിലെ കാര്യക്ഷമത മറ്റൊരു തിരിച്ചടിയാണ്.ഇതൊക്കെ കണക്കാൻ കോപ്പ് സമ്മേളനങ്ങൾ മറക്കുന്നു.
പരിസ്ഥിതി സമ്മേളനത്തിലെ സാമ്പത്തിക പ്രവണതകൾ തുടരുക യാണെങ്കിൽ,2019-ലെ നിലവാരത്തിൽ നിന്ന് 2025-ഓടെ കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള(adaptation)
അന്താരാഷ്ട്ര പൊതു ധനസഹായം ഇരട്ടിയാക്കുക എന്ന(Glasgow Climate Pact)ലക്ഷ്യം കൈവരിക്കാനാവില്ല.കാലാവസ്ഥാ ധനസഹായ ത്തിനായുള്ള New Collective Quantified Goal നിലവിലുള്ള സാമ്പത്തിക വിടവ് നികത്താൻ പര്യാപ്തമാകില്ല.കൃത്യമായ നയപരമായ നടപടികളും സമ്മിശ്ര ധനസഹായ മാതൃകകളും (blended finance solutions)പിന്തുണ നൽകുകയാണെങ്കിൽ, പ്രതിവർഷം ഏകദേശം 5000 കോടി ഡോളർ വരെ സംഭാവന ചെയ്യാൻ സ്വകാര്യ മേഖലയ്ക്ക് സാധിക്കും.
കോപ്പ് സമ്മേളനങ്ങൾ ആശ്വാസ നടപടികൾക്കുപകരം ഇന്ത്യ- ആഫ്രിക്കൻ-ഇൻഡോനേഷ്യ പൊലെയുള്ള രാജ്യങ്ങൾക്കു നൽകുന്ന സന്ദേശങ്ങൾ ആരോഗ്യകരമല്ല.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment