ആലപ്പാട് കരിമണൽ ഖനനം: ദൂരദർശനിൽ ചർച്ച


First Published : 2019-02-08, 03:29:15pm - 1 മിനിറ്റ് വായന


ആലപ്പാട് സമരം ഇന്ന് 100 ദിവസം പിന്നിടുകയാണ്. കരിമണൽ ഖനനം മൂലം ആലപ്പാട് പഞ്ചായത്തിന്റെ മുക്കാൽ ഭാഗവും ഇതിനോടകം തന്നെ കടലെടുത്തു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന കരയും ജീവനും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ആലപ്പാട് ജനത. ആലപ്പാട് പ്രദേശം സംരക്ഷിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച് ഇന്ന് വൈകീട്ട് 7 മണിക്ക് ദൂരദർശൻ ചർച്ച സംഘടിപ്പിക്കുന്നു. 


ചർച്ചയിൽ കേരളാ യൂണിവേഴ്‌സിറ്റി എൻവിയോൺമെന്റ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാബു ജോസഫ്, ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് ഇ പി അനിൽ, ശാസ്ത്രജ്ഞൻ ഡോ. ബിജു കുമാർ തുടങ്ങിയവർ പങ്കെടുക്കും.  

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment