തണ്ണീർത്തടങ്ങളുടെ കാലികപ്രസക്തി : ഭാഗം 1
First Published : 2026-02-07, 10:37:27am -
1 മിനിറ്റ് വായന

വർഷത്തിൽ ആറ് മാസക്കാലമെങ്കിലും വെള്ളം നിറഞ്ഞിരിക്കു ന്നതോ, ജലനിർഭരമോ ജലനിമഗ്നമോ ആയ പ്രദേശങ്ങളേയാണ് തണ്ണീർ തടങ്ങൾ എന്ന് വിളിക്കുന്നത്. കര ജല ആവാസ വ്യവസ്ഥ കൾക്ക് ഇടയിലുള്ള പ്രദേശങ്ങളാണ് മിക്ക തണ്ണീർതടങ്ങളും .ഇവ പ്രകൃതി ദത്തമോ മനുഷ്യ നിർമ്മിതമോ ആവാം.ഇവയിൽ തടാകങ്ങൾ,കായലുകൾ, ചതുപ്പുകൾ,കണ്ടൽ കാടുകൾ, പുഴകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.തണ്ണീർതടങ്ങളുടെ പാരിസ്ഥിതിക ധർമ്മങ്ങൾ നിരവധിയാണ്.ജല ശുചീകരണം, ഭൂഗർഭ ജലപരിപോഷണം, വെള്ളപ്പൊക്ക നിയന്ത്രണം തീര സംരക്ഷണം,ജൈവ വൈവിധ്യ സംരക്ഷണം,ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ മണ്ണൊലിപ്പ് തായൽ,സൂക്ഷ്മ കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയവയാണ് ഇതിൽ മുഖ്യം.ഭൂമിയുടെ വൃക്കകൾ എന്നും ശ്വാസകോശമെന്നും തണ്ണീർതടങ്ങളെ വിശേഷിപ്പിക്കാറുണ്ട്.
തണ്ണീർ തടങ്ങളിൽ ഉപരിതലത്തിന് സമാനമായോ തൊട്ടു താഴെയോ ജലലഭ്യത ഉണ്ടാവും.ഇത് ശുദ്ധജലമോ സമുദ്രജലമോ ഓര് വെള്ളമോ ആകാം.ഇത്തരം തണ്ണീർ തടങ്ങൾ ജല ജീവികൾക്കും ജലസസ്യങ്ങൾക്കും ഉഭയ ജീവികൾക്കും ആവസമൊരുക്കുന്നു.പൊതുവേ ചെളി നിറഞ്ഞതും . ജൈവവാശിഷ്ഠങ്ങൾ നിറഞ്ഞതുമാണ് തണ്ണീർതടങ്ങൾ. ജൈവാവശിഷ്ടങ്ങളടങ്ങിയ മണ്ണാണ് പൊതുവേ കാണപ്പെടുന്നത്.
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർ തടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് .
പ്രകൃതിദത്ത അണക്കെട്ടുകളായാണ് തണ്ണീർ തടങ്ങൾ അറിയപ്പെടുന്നത്.ഇവിടത്തെ മന്നൽ കലർന്ന ചെളിയിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളിലൂടെ ജലം,ഭൂഗർഭജലമായി സംഭരിക്കപ്പെടുന്ന ഇടങ്ങളിലേക്ക് ഊർന്നിറങ്ങുന്നു.
ലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ 2,531 തണ്ണീർ തടങ്ങൾ ഉണ്ട്.ഇതിന്റെ മൊത്തം വിസ്തൃതി 25, 71, 06 360 ഹെക്ടർ ആണ്. ഏറ്റവും അധികം തണ്ണീർ തടങ്ങൾ ഉള്ള രാജ്യം ബ്രിട്ടൻ ആണ്. 175 എണ്ണം. 142 തണ്ണീർ തടങ്ങളുള്ള മെക്സിക്കോ രണ്ടാമത് വരും. തണ്ണീർ തടങ്ങളുടെ മൊത്തം വിസ്തൃതിയിൽ ബ്രസീൽ ആണ് മുന്നിൽ.2, 67,000 സ്ക്വയർ കിലോമീറ്റർ വരും വിസ്തൃതി. ആസ്ത്രേലിയയിലെ കോബർഗ് പെനിസുലയാണ് 1974 ൽ ആദ്യമായി റംസാർ പട്ടികയിൽ ഇടംപിടിച്ച തണ്ണീർതടം .
തണ്ണീർതങ്ങളുടെ ജലശുചീകരണശേഷി അത്ഭുതകരമാണ്. ജലത്തിൽ അലിഞ്ഞു ചേർന്ന മാലിന്യങ്ങളും ഘനലോഹ ങ്ങളും ഇതര നിരുപയോഗ വസ്തുക്കളും അരിച്ച് ശുചിയാക്കുന്ന ജൈവ അരിപ്പയാണ് തണ്ണീർ തടങ്ങൾ.
കാർഷിക-വ്യാവസായിക-ഗാർഹിക മേഖലകളിൽ നിന്നും പുറം തളളുന്ന നൈടേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങളെ തണ്ണീർ തടങ്ങളിലെ ജലസസ്യങ്ങൾ ആഗിരണം ചെയ്യുകയും തദ്വാര ജലശുചീകരണം ഉറപ്പാക്കുകയും ചെയ്യുന്നു. ലോകത്തിലെ പ്രധാന തണ്ണീർതടങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം.
പാന്റാനാൽ
ലോകത്തെ ഏറ്റവും വിസ്തൃതമായ തണ്ണീർതടം പാന്റാനാൽ ആണ്.ബ്രസീൽ,ബൊളീവിയ,പരാഗ്വെ എന്നീ രാജ്യങ്ങളി ലായി വ്യാപിച്ചു കിടക്കുന്നു.ബ്രസീലിലാണ് പാന്റാനാലിന്റെ 80% ഭൂപ്രദേശവും സ്ഥിതി ചെയ്യുന്നത്.
1, 80,000 ച.കി.മി. യാലധികമാണ് ഈ തണ്ണീർതടത്തിന്റെ വിസ്തൃതി.മഴക്കാലത്ത് ഇതിന്റെ വിസ്തൃതി ഏകദേശം 2 ലക്ഷം ച.കി.മി.വരെ എത്താറുണ്ട്.പാന്റാനാലിന്റെ ഒരുഭാഗം ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,2000 ആണ്ടിൽ. വലിയ ജീവികളുടേയും സസ്യങ്ങളുടേയും ഇരിപ്പിടമാണ് ഇവിടം.
658 വർഗ്ഗം പക്ഷികളും 190 വർഗ്ഗം സസ്തനികളും 270 വർഗ്ഗം മത്സ്യങ്ങളും 1,132 വർഗ്ഗം ചിത്രശലഭങ്ങളും ഇതര ജീവികളോ ടൊപ്പം ഇവിടെ നിവസിക്കുന്നു.
ഹഡ്സൻ ബേ ലോലാൻഡ്സ്.
കനഡയിലെ ഈ തണ്ണീർ തടത്തിന്റെ വിസ്തൃതി 3,25,000 സ്ക്വയർ കി.മീ. ആണ്. തീരദേശ പക്ഷികളും ജലപക്ഷികളും ധാരാളമായി ഇവിടെ കണ്ടുവരുന്നു.ധാരാളം ദേശാടന പക്ഷികളുടെ ഇടത്താവളം കൂടിയാണ് ഇവിടം.കൂടാതെ,ധ്രുവ കരടികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ തണ്ണീർതടം.ഇതര സസ്തനി വർഗ്ഗങ്ങളും ധാരാളമുണ്ട്.
സുഡ് തടാകം.
57,000 സ്ക്വയർ കി.മീ.വിസ്തീർണ്ണമുണ്ട് സുഡ് തടാകത്തിന്. ദക്ഷിണ സുഡാനിൽ സ്ഥിതിചെയ്യുന്നതും നൈൽ നദീതട ത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവുമാണിത്.
ആമസോൺ റിവർ ബേസിൻ
ഈ തണ്ണീർതടത്തിന് 50000 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുണ്ട് ,ശുദ്ധജല തടാകമാണിത്.തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്നു.
കമാർഗ്
തെക്ക് കിഴക്കൻ ഫ്രാൻസിലെ റോണി നദീതടത്തിൽ സ്ഥിതി ചെയ്യുന്നു.കമാർഗിന്റെ മൂന്നിൽ ഒരു ഭാഗവും ചതുപ്പാണ് യൂറോപ്പിലെ പ്രധാന പക്ഷിനിരീക്ഷണ കേന്ദ്രം കൂടായാണ്. ഫ്ലമിംഗാ പക്ഷികളുടെ ആവാസ കേദ്രമാണ് ഇവിടം.
കക്കഡ്യു
ആസ്ത്രേലിയയിലെ വടക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. വലുപ്പത്തിൽ സ്വിസ്റ്റർലാന്റിന്റെ പകുതിയോളം വരും. ദശക്ഷത്തിലധികം ദേശാടന പക്ഷികളുട ഇടത്താവളമാണിവിടം.
അടുത്ത ഭാഗം : ഇന്ത്യയിലെ തണ്ണീർതടങ്ങളെ പറ്റി
Green Reporter
T V Rajan
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)