അതിരപ്പിള്ളി SHO ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻ്റ് ചെയ്യും വരെ സമരം !


First Published : 2024-06-04, 10:44:08pm - 1 മിനിറ്റ് വായന


റൂബിൻ ലാലിനെ അന്യായമായി പിടിച്ചു കൊണ്ടുപോയ അതിരപ്പിള്ളി SHO ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻ്റ് ചെയ്യുംവരെ  സമരം -  അമ്മ രജനി മണിലാൽ

പൊതു പ്രവർത്തകനും ചാനൽ റിപ്പോർട്ടറുമായ റൂബിൻ ലാലിനെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത അതിരപ്പിള്ളി SHO ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് റൂബിൻ ലാലിൻ്റെ അമ്മ സമരത്തിൽ. SHO പോലീസ് സേനക്ക് നാണക്കേടു ണ്ടാക്കി എന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി യിട്ടും സസ്പെൻ്റ് ചെയ്യാത്തതിനെതിരെ ചാലക്കുടി ജനകീയ കൂട്ടായ്മ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അവർ.അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് 50 മീറ്റർ മുമ്പ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

പോത്തുപാറ ആദിവാസി ഊരിലെ ജോസ് മൂപ്പൻ,മനുഷ്യാവ കാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരം,വർക്കിങ് ജർണലിസ്ററ്സ് യൂണിയൻ മുൻ സംസ്ഥാന ജനറൽ  സെക്രട്ടറി എൻ പത്മനാഭൻ , സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ ജനറൽ സെക്രട്ടറി 
ഷാജിലാൽ കെ വി,സിസ്റ്റർ റോസ് ആൻ്റോ, ടെൻസൺ വി എം, ഡോ.വടക്കേടത്ത് പത്മനാഭൻ, AAP ജില്ലാ പ്രസിഡൻറ് റാഫേൽ ടോണി, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സരസ്വതി വലപ്പാട്, ജയപ്രകാശ് ഒളരി, ജിയോ ജോയി അതിരപ്പിള്ളി, ജോബിൾ വടാശ്ശേരി, സുരേന്ദ്രൻ സി എസ്  എന്നിവർ സംസാരിച്ചു.
പി കെ കിട്ടൻ ആമുഖ പ്രഭാഷണം നടത്തി.പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.ബാബു നമ്പാടൻ നന്ദി പറഞ്ഞു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment