ഹരിത വാതകത്തിന്റെ പേരിലെ "കാർബൺ കൊളോണിയലിസം" !




ആഫ്രിക്കൽ രാജ്യങ്ങളിൽ നില ഉറപ്പിച്ച വിവിധ ഖനന സ്ഥാപ നങ്ങൾ കാർബൺ ക്രെഡിറ്റ് വ്യവഹാരങ്ങളെ മുൻനിർത്തി പ്രകൃതി ചൂഷണം സജ്ജിവമാക്കി വരുന്നു.

 

 

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം,ലൈബീരിയയിലെ10,931ച. km(രാജ്യത്തിന്റെ10%)ദുബായ് ആസ്ഥാനമായുള്ള ബ്ലൂ കാർബ ണിന് വിൽക്കാൻ കഴിഞ്ഞ വർഷം ലൈബീരിയൻ സർക്കാർ സമ്മതിച്ചിരുന്നു.പല സമുദായങ്ങളുടെയും ഉപ ജീവനമാർഗ 'മായ കൃഷിഭൂമി ആർക്കു നഷ്ടപ്പെടുന്ന വിഷയം അവിടെ പരിഗണിച്ചിരുന്നില്ല.

 

 

ബ്ലൂ കാർബൺ എന്ന ദുബൈ കമ്പനി,ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ കത്തിക്കുന്നതിനാൽ,അവർ പുറത്തു വിടുന്ന കാർബൺ മലിനീകരണത്തിന് പകരം കൃഷിക്കാരിൽ നിന്നും മറ്റും കാർബൺ ക്രെഡിറ്റ് പണം നൽകി വാങ്ങി പദ്ധതികളു മായി നീങ്ങുകയാണ്.ഈ പരീക്ഷണങ്ങൾ ചെറിയ തോതിൽ കാലാവസ്ഥാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെ "കാർബൺ കൊളോണിയലിസം"എന്ന് വിലയിരുത്തണം എന്നാണ് പരിസ്ഥിതി രംഗത്തുള്ളവർ പറയുന്നത്.

 

 

ഭൂമിയുടെ മേൽ സർക്കാരിന് നിയമപരമായ അവകാശമില്ലെ ന്നും ലൈബീരിയൻ നിയമം തദ്ദേശീയ ഭൂവുടമസ്ഥത അംഗീക രിക്കുന്നുവെന്നും പ്രവർത്തകർ പറയുമ്പോൾ ഭൂമി ക്രൂഡ് ഓയിൽ കമ്പനിക്കു കൈമാറുകയാണ്.ബ്ലൂ കാർബണും ലൈബീരിയൻ സർക്കാരും 2023 മാർച്ചിൽ കരാറിലെത്തി.

 

 

കുറഞ്ഞത് 5 ആഫ്രിക്കൻ രാജ്യങ്ങളുമായി ബ്ലൂ കാർബൺ ഉണ്ടാക്കിയ കരാറുകൾ വഴി ഭൂഖണ്ഡത്തിലെ വലിയ ഭൂപ്രദേശ ങ്ങളിൽ കമ്പനിക്ക് നിയന്ത്രണം കിട്ടും.കെനിയയിൽ,കാർ ബൺ ക്രെഡിറ്റുകൾക്ക് വഴിയൊരുക്കുന്നതിനായി തദ്ദേശീയ ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.പദ്ധതികൾ "സാംസ്കാ രികമായി വിനാശകരവും സുതാര്യതയില്ലാത്തതും ആഫ്രി ക്കൻ ജനതയുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും പരിസ്ഥിതി വിധക്തകർ പറയുന്നു.

കെനിയ,കോംഗോ,കാമറൂൺ തുടങ്ങിയ രാജ്യങ്ങളിലെ ജന ങ്ങൾ ഇതിൻ്റെ പേരിൽ പുറത്താക്കപ്പെടുകയാണ്.

 

 

ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ആഫ്രിക്ക ഏറ്റവും കുറവ് പങ്കു വഹിക്കുന്നു.കാലാവസ്ഥാ വ്യതിയാനത്തിനെതി രായ പോരാട്ടത്തിൽ വനങ്ങൾ നിർണായകമാണ്.തദ്ദേശ വാസികൾ പരമ്പരാഗതമായി ഉപജീവനത്തിനായി വനങ്ങളെ ആശ്രയിക്കുന്നുണ്ട്.ഇത് കാലാവസ്ഥാ ലക്ഷ്യങ്ങളും സാമ്പ ത്തിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം ഉയർത്തി ക്കാട്ടുന്നു.

 

 

മനുഷ്യാവകാശ ലംഘനങ്ങളെയും സുതാര്യതയെയും കുറി ച്ചുള്ള ആശങ്കകൾക്കിടയിലും മോശമായ വഴിയിലൂടെ വരു മാനം ഉണ്ടാക്കുന്നതിനാൽ ആഫ്രിക്കയിലെ സർക്കാരുകൾ ഇത്തരത്തിലുള്ള തെറ്റായ സംരക്ഷണ പരിപാടിയിലെക്ക് ആകർഷിക്കപ്പെടുകയാണ്.

 

 

ബ്ലൂ കാർബൺ സിംബാബ്‌വെയിൽ ഒരു പദ്ധതി മാത്രമേ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുള്ളൂ,അതിൽ രാജ്യത്തിൻ്റെ ഏകദേശം 20% ഭൂമി ഉൾപ്പെടുന്നു.

 

 

സുതാര്യരഹിത കരാറുകളിലൂടെ കെനിയ,ലൈബീരിയ, ടാൻസാനിയ,സാംബിയഎന്നിവയുൾപ്പെടെ 2022 അവസാനം  മുതൽ കമ്പനി അമ്പരപ്പിക്കുന്ന അളവിലുള്ള ഭൂമി നേടിയെടു ക്കാൻ ശ്രമിച്ചു.

 

 

ലൈബീരിയയിൽ  ഇടപാടുകൾക്കായി അവരുടെ ഭൂമി ഉപ യോഗിക്കുന്നതിന് മുമ്പ് നാട്ടുകാരിൽ നിന്ന് മുൻകൂട്ടിയുള്ള,  സമ്മതം സർക്കാർ നേടേണ്ടതുണ്ട്.മുൻ പ്രസിഡൻ്റ് ജോർജ്ജ് വി അതില്ലാതെ മുന്നോട്ട് നീങ്ങിയിരുന്നു.

 

 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് എതിർപ്പില്ല.പക്ഷേ അത് ജനങ്ങളുടെ അവകാശങ്ങളെ മാനി ക്കുകയും നിയമം ലംഘിക്കാതിരിക്കുകയും ചെയ്യുന്ന വിധ ത്തിലാണ് ചെയ്യേണ്ടത് എന്ന വസ്തുത ലൈബീരിയ മറന്നു പോയി.

 

വിനാശകരമായി ബാധിക്കുന്ന ഇടപാടിനെതിരെ ജോർജ്ജ് വീ ഗവൺമെൻ്റിനെതിരെ വോട്ട് ചെയ്യാൻ നാട്ടുകാർ തീരുമാനിച്ചു പുതിയ സർക്കാർ നിലവിൽ വന്നു.അവർ ഇത് പുനപരിശോ ധിക്കും എന്നാണ് പരിസ്ഥിതി നേതാക്കാൾ പ്രതീക്ഷിക്കുന്നത്.

 

ആഗോള കാർബൺ മാർക്കറ്റിനായുള്ള നിയമങ്ങൾ വികസി പ്പിക്കുന്നതു തുടരുന്ന ഐക്യരാഷ്ട്ര സഭ പ്രത്യേകമായി ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

 

കാർബൺ ക്രെഡിറ്റ് എന്ന  ഹരിത വാതകങ്ങൾ പുറം തള്ളൽ നിയന്ത്രിക്കാനായി കൊണ്ടുവന്ന പദ്ധതികൾ പുതിയ തരം കോളനിവൽക്കരണത്തിന് കോർപ്പറേറ്റുകളെ സഹായിക്കുക യാണൊ എന്ന് സംശയിക്കണം ?

 

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment