പൊന്മുടിയിലെ അനധികൃത നിർമാണങ്ങൾ തുടരുന്നു.




പൊൻമുടിയിൽ തോട്ടമുടമ അനധികൃത നിർമാണ പ്രവർത്ത നങ്ങൾ പുനരാരംഭിച്ചു.

അതീവ പരിസ്ഥിതി ലോല മേഖലയായ പൊൻമുടിയിലെ മെർക്കിസ്റ്റൻ തോട്ടത്തിൽ സൈക്ലിംഗ് മാരത്തോണിൻ്റെ പേരിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരം ഭിച്ചിരിക്കുന്നു.

 

തിരുവനന്തപുരം ജില്ലാ കളക്ടറും പെരിങ്ങമ്മല പഞ്ചായ ത്തും നൽകിയ സ്റ്റോപ്പ് മെമ്മോകൾ അവഗണിച്ച്,തെരഞ്ഞെ ടുപ്പിനു പിറ്റേന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗ തിയിൽ അവധി ദിവസങ്ങളിലുൾപ്പെടെ നടക്കുകയാണ്.മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾക്ക് വാതിലും ജനലുമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ,കുന്നിടിച്ച് നിരപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ പറ്റി തദ്ദേശവാസികൾ പെരിങ്ങ മ്മല പഞ്ചായത്ത് അധികൃതരേയും ജില്ലാ കളക്ട്രേറ്റിലും അറിയിച്ചിട്ട് നിരവധി ദിവസങ്ങളായെങ്കിലും അധികൃതർ വേണ്ട നടപടികൾ എടുക്കാതെ സംസ്ഥാന ഭരണത്തിൽ വൻ സ്വാധീനശക്തിയുള്ള തോട്ടമുടമയ്ക്കു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുകയാണ് അധികാരികൾ.

 

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല പ്രദേശമായ പൊന്മുടി കുന്നുകൾ അഗസ്ഥ്യർ കൂടത്തിൻ്റെ ഭാഗമാണ്.പ്രദേശത്തെ  മനുഷ്യ ഇടപെടലും അനാരോഗ്യകരമായ പരിസ്ഥിതി ആഘാ തങ്ങൾ വരുത്തിവെക്കുമെന്ന വസ്തുതമറന്നാണ് മെർക്കിസ്റ്റൻ എസ്റ്റേറ്റ് നിർമാണങ്ങൾ നടന്നു വരുന്നത്.

 

പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി പേരിനൊരു റിപ്പോർട്ട് തേടിയിട്ടുണ്ട്.ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമു ണ്ടാക്കുന്ന,എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ മറ്റു നടപടികൾ ഒന്നും തന്നെ എടു ക്കുന്നില്ല.

 

തോട്ടമുടമയുടെ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിൻ്റെയും,ജില്ലാ കളക്ടറുടെയും നടപടിയിൽ പ്രതിഷേധിച്ച് വമ്പിച്ച ജനകീയ പ്രതിഷേധങ്ങ ൾക്ക് സാമൂഹ്യ,പരിസ്ഥിതി,രാഷ്ട്രീയ മേഖലകളിലടക്കമു ള്ളവർ രൂപം നൽകി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment