മഴക്കുറവ് തിരിച്ചടിയാകുന്നു !
First Published : 2026-09-08, 03:04:36pm -
1 മിനിറ്റ് വായന

ഇടവപ്പാതിയിലെ ആദ്യ 90 ദിവസങ്ങൾ പിന്നിടുമ്പോൾ ,മഴക്കുറവ് കേരളത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.ശരാശരി മഴ ലഭിച്ചത് ഒരു ജില്ലയിൽ മാത്രം,തിരുവനന്തപുരം.11 ജില്ലകളിലെ മഴക്കുറവ് 20% ത്തിന് മുകളിൽ.വലിയ തോതിൽ മഴ കുറഞ്ഞ ജില്ലകൾ വയനാടും ഇടുക്കിയും. കഴിഞ്ഞ വർഷത്തെക്കാൾ രൂക്ഷമായി വരൾച്ച സംസ്ഥാനത്ത് മാറിയിട്ടുണ്ട്.
എൽനിനോ പ്രതിഭാസം രാജ്യത്താകെ മഴ കുറച്ചു.പസിഫിക് സമുദ്ര ത്തിലെ ജലത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയരുന്ന പ്രതിഭാസത്തെയാണ് എൽനിനോ എന്ന് വിളിക്കുന്നത്. ഇത്,അന്തരീക്ഷ താപനില വർധിപ്പിക്കുകയും ആഗോളതലത്തിൽ മഴയുടെയും കാറ്റിന്റെയും ഗതിയും രീതികളും മാറ്റുകയും ചെയ്യും.ലോകമാകെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ, 2027 ഫെബ്രുവരി വരെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിവരം.
തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്.വിവിധ ജില്ലകളിൽ താപനില ഉയർന്നു.ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ മഴക്കുറവ് 64% . ഈ കാലയളവിൽ 76.2 മി. മീറ്റർ മഴ ലഭിക്കേണ്ടിരുന്നെങ്കിലും പെയ്തത് 27.4 മി. മീറ്റർ മാത്രമാണ്.ജൂൺ മുതൽ ഇതുവരെ 1769.9 മി.മീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്ററേ പെയ്തുള്ളൂ.
മഴയുടെ പ്രാദേശിക വിതരണത്തിൽ കാര്യമായ അസന്തുലിതാ വസ്ഥ നിലനിൽക്കുന്നു.രാജ്യത്തെ പ്രധാന ഖാരിഫ് വിള ഉൽപ്പാദക സംസ്ഥാനങ്ങളിൽ,നിലവിൽ ഏറ്റവും രൂക്ഷമായ മഴക്കുറവ് നേരിടുന്നത് ബീഹാറാണ് (53%); തൊട്ടുപിന്നിൽ ഉത്തർപ്രദേശ് (40%). പഞ്ചാബ്,കേരളം എന്നിവിടങ്ങളിൽ 28-29% കുറവ് തുടരുമ്പോൾ, കർണാടക,ഹരിയാന,ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ 14-17% കുറവാണുള്ളത്. അതേസമയം,മധ്യ-പടിഞ്ഞാറൻ മേഖലകളിലെ പല സംസ്ഥാനങ്ങളിലും മഴയുടെ സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.
മഴയുടെ കുറവ് മൂലമുണ്ടാകുന്ന യഥാർത്ഥ ആഘാതം വിലയിരു ത്തുന്നതിന്, കഴിഞ്ഞ 25 വർഷമായി 'Deficient Rainfall Impact Parameter'(DRIP)എന്ന വിശകലന രീതി ഉപയോഗിക്കുന്നു.മഴയുടെ കുറവ് മാത്രം അളക്കുന്നതിന് പകരം,കണക്കുകൾക്കൊപ്പം ജലസേചന സൗകര്യങ്ങളുടെ ലഭ്യത കൂടി പരിഗണിക്കുന്നതിലൂടെ വിളകൾക്കും സംസ്ഥാനങ്ങൾക്കും നേരിടേണ്ടിവരുന്ന യഥാർത്ഥ പ്രതിസന്ധി കണക്കാക്കാൻ DRIP-ന് സാധിക്കുന്നു.നിലവിൽ ഏറ്റവും ഉയർന്ന കാർഷിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾ കർണാടക,ബിഹാർ,ഉത്തർപ്രദേശ്,ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവയെയാണ് .ഹരിയാനയും മിതമായ തോതിലുള്ള സമ്മർദ്ദം നേരിടുന്നുണ്ടെങ്കിലും,അവിടുത്തെ മികച്ച ജലസേചന സൗകര്യങ്ങൾ മൊത്തത്തിലുള്ള പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
കേരളത്തിലെ മഴക്കുറവ് റബ്ബർ തുടങ്ങി നെൽകൃഷിയെ വരെ പ്രതികൂലമായി ബാധിക്കും.ഉൽപ്പാദനത്തിലെ കുറവും തൊഴിൽ നഷ്ടവും തിരിച്ചടിയാണ്.വൈദ്യുതി മേഖലയിൽ മഴക്കുറവ് ചെലവ് വർധിപ്പിക്കും.വൈദ്യുതി മുടങ്ങാനും കാരണമാകും.
കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായി വയനാടിനെയും ഇടുക്കിയെയും ബുദ്ധിമുട്ടിക്കുന്നു.പ്രകൃതി ദുരന്തങ്ങൾ രൂക്ഷമായി ബാധിക്കാറുള്ള വയനാട്ടിൽ വരൾച്ച മറ്റൊരു വലിയ തിരിച്ചടിയായി മാറുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment