മാടായിപ്പാറ സംരക്ഷണം അനിവാര്യമാണ് !
First Published : 2026-08-22, 11:32:59am -
1 മിനിറ്റ് വായന

മാടായിപ്പാറ സംരക്ഷണം നാടിൻ്റെ സുരക്ഷക്ക് !
മാടായിപ്പാറ(ഇടനാടൻ ചെങ്കൽ കുന്നുകൾ)അതീവ ജലാഗിരണ ശേഷിയുള്ള സമ്പന്നമായ ആവാസ വ്യവസ്ഥയാണ്.ഉത്തര കേരള ത്തിലെ 16 ഓളം പുഴകളിൽ പത്തോളം പുഴകൾ ഉത്ഭവിക്കുന്നത് ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്നാണ്.ഇത് സൂചിപ്പിക്കുന്നത് ചെങ്കൽ കുന്നുകൾ നാടിന്റെ ജലസംഭരണികൾ ആണെന്നാണ്.
മാടായിപ്പാറ യിൽ നടത്തിയ നിരീക്ഷണ പഠനങ്ങൾ പറയുന്നു,ഒരു വർഷം ഈ പാറപ്പരപ്പ് 32 കോടിയോളം ലിറ്റർ വെള്ളം സംഭരിച്ചു വെക്കുന്നു എന്ന്. ചെങ്കൽ കുന്നുകൾ ഏറ്റവും സമ്പന്നമായ ജൈവ വൈവിധ്യങ്ങളുടെ കലവറകളുമാണ്.മാടായിപ്പാറയിൽ മാത്രം 700 ഓളം സപുഷ്പി സസ്യങ്ങള കണ്ടെത്തിയിട്ടുണ്ട് പശ്ചിമഘട്ട മേഖലയിൽ മാത്രം കാണപ്പെടുന്ന 40 ഓളം സ്ഥാനിക പുൽവർഗ ച്ചെടികളിൽ 10ൽ അധികം സ്പീഷീസുകൾ ഇവിടെ വളരുന്നുണ്ട്. മാടായിപ്പാറയിൽ നിന്ന് പുതിയതായി കണ്ടെത്തിയ സസ്യങ്ങളാണ് കൃഷ്ണനെയ്തൽ,ഏക സുമം, പാറമുള്ള്,മലബാർ റോട്ടാല, മുല ചുരത്തി, മാടായിച്ചൂത്, മാടായി കൃഷ്ണപ്പൂ, മാടായി സീലാക്നി, കുഞ്ഞിക്കോളാമ്പി, വെളുത്ത കുഞ്ഞിക്കോളാമ്പി പൊക്കുട കീച്ചിപ്പുല്ല് എന്നിവ.
കണ്ണൂർ ജില്ലയുടെ മൊത്തം വിസ്തൃതിയുടെ 0.01% മാത്രമുളള മാടായിപ്പാറയിൽ കണ്ണൂർ ജില്ലയിലെ സസ്യ വൈവിധ്യത്തിന്റെ 59% കണ്ടെത്തിയിട്ടുണ്ട്.കേരളത്തിൽ കണ്ടെത്തിയ 328 ഇനം ചിത്രശലഭ ങ്ങളിൽ 160 ൽ അധികം ഇനങ്ങൾ മാടായിപ്പാറയിൽ ഉണ്ട്. കേരളത്തിൽ കാണപ്പെടുന്ന 560 ഓളം പക്ഷികളിൽ ദേശാടകർ ഉൾപ്പെടെ 269 ഇനങ്ങൾ മാടായിപ്പാറയിൽ ഉണ്ട്.ഇവയിൽ പത്തിലധികം ജനങ്ങൾ നിലത്ത് മുട്ടയിട്ടു പ്രചരണം നടത്തുന്നവ യാണ് നാൽപതിലധികം തരം നിലത്തുനിന്ന് ഇര തേടുന്ന പക്ഷിക ളാണ്.300 അധികം നിശാശലഭങ്ങൾ നാൽപ്പതിലധികം തുമ്പികൾ 43 ഇനം കടന്നലുകൾ 20 ൽ അധികം പുൽച്ചാടികൾ 15 ൽ അധികം തൊഴുകയ്യൻ പ്രാണികൾ നൂറിലധികം ചിലന്തികൾ 30 ൽ അധികം ഉഭയജീവികൾ എന്നിവയും മാടായിപ്പാറയിൽ ഉണ്ട്.നാലിനം പതിയ ഷഡ്പദ ഇനങ്ങളെ ആദ്യമായി കണ്ടെത്തുന്നത് മാടായിപ്പാറയിൽ നിന്നാണ്. ഇതിൽ ഒരു പുതിയ ഇനം കുഴിയാനത്തുമ്പിയും ഉൾപ്പെടുന്നു.
കഴിഞ്ഞ കുറച്ച് വർഷമായി സന്ദർശകരുടെ ബാഹുല്യം മൂലവും സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങളും നാലു ചക്ര വാഹനങ്ങളും തലങ്ങും വിലങ്ങും നിർത്തിയിടുകയോ ഓടിച്ച് കയറ്റുകയോ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഫലമായും സഞ്ചാരികൾ ഉപേക്ഷി ക്കുന്ന ജൈവ-അജൈവ മാലിന്യങ്ങളും മാടായിപ്പാറയെ നാശത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്.
അവധി ദിവസങ്ങളിൽ 500-600 വാഹനങ്ങളാണ് ഇവിടെയെത്തുന്നത്.
ഇത്തരം നശീകരണത്തിന് ആക്കം കൂട്ടുന്ന രീതിയിലാണ് 2026 ജൂലൈ 31 മുതൽ എക്കോ പാർക്ക് എന്ന പേരിൽ പരിസ്ഥിതി വിരുദ്ധമായ കച്ചവട സ്ഥാപനം പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചു വരുന്നത്.ഈ നില തുടരുകയാണെങ്കിൽ കേരളത്തിലെ ഏറ്റവും സമ്പന്നമായ ചെങ്കൽ പാറപ്പരപ്പായ മാടായിപ്പാറ അധിക നാൾ അതിന്റെ ജൈവവൈവിധ്യത്തോടെ കൂടി നിലനിൽക്കുകയില്ല.
ഈയൊരു സാഹചര്യത്തിൽ മാടായിപ്പാറ സംരക്ഷിക്കുന്നതിന് വേണ്ടി 2026 ആഗസ്റ്റ് 22ന് ശനിയാഴ്ച(ഇന്ന്)മാടായിപ്പാറ സംരക്ഷണ റാലിയും സമ്മേളനവും നടക്കുന്നു.പരിസ്ഥിതി സ്നേഹികളായ എല്ലാവരും തന്നെ ഈ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്, പരിപാടി വലിയ വിജയമാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
സംഘാടക സമിതിക്കു വേണ്ടി,
ടി.പി. പത്മനാഭൻ
(ചെയർമാൻ)
വി.സി. ബാലകൃഷ്ണൻ
(ജനറൽ കൺവീനർ)
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment