ഗാഡ്ഗിൽ റിപ്പോർട്ട് : തെറ്റിധരിപ്പിക്കൽ തുടരുന്നു !
First Published : 2024-08-06, 12:15:29pm -
1 മിനിറ്റ് വായന

Western Ghatt Ecological Expert Panel അഥവാ ഗാഡ്ഗിൽ കമ്മീഷൻ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ ഇവയാണ്
1. മലനിരകളെ മൂന്ന് സോണുകളായി തിരിക്കുക.
2. സോൺ നിയന്ത്രണം,രണ്ടാം ഭാഗത്ത് ചില നിയന്ത്രണങ്ങൾ,മൂന്നാം ഭാഗത്ത് മുൻ കരുതലകൾ.
3. പൊതുഭൂമി സ്വകാര്യവത്കരിക്കാൻ പാടില്ല.
4. സോൺ 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 5 വർഷം കൊണ്ട് (2015 കൊണ്ട്)1-ലെ ഖനനം നിർത്തണം.
5.സോൺ-3-ൽ പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്,കൃഷിഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം.
6. ജനിതക മാറ്റംവരുത്തിയ വിത്തുകൾ പാടില്ല.സോൺ 1ൽ 5 വർഷംകൊണ്ടും സോൺ-2 ൽ 8 വർഷം കൊണ്ടും സോൺ 3 ൽ 10 വർഷം കൊണ്ടും ജൈവ കൃഷി യിലേക്കു മാറാൻ ശ്രമം.അതിനു വേണ്ട സാങ്കേതിക-സാമ്പത്തിക ഉത്തരവാദിത്തം സർക്കാരുകൾക്ക് .
7. സോൺ1,2 ൽ വനഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ല.
8 . കൃഷിഭൂമി കൃഷിക്കായി മാത്രം മാറ്റി ഇടുക.
9 . പഞ്ചായത്തുതലത്തിലുള്ള വികേന്ദ്രീകൃതജലവിഭവ പരിപാലനപദ്ധതികൾ ഉണ്ടാക്കണം.
10. തനതു മത്സ്യങ്ങളെ സംരക്ഷിക്കുക,സാമ്പത്തിക പ്രോത്സാഹനം കൊടുക്കണം.
11. ഏക വിള തോട്ടങ്ങളെ നിരുത്സാഹപ്പെടുത്തണം.
12 . പ്ലാസ്റ്റിക് ഉപയോഗം പടിപടിയായി നിറുത്തലാക്കൽ.
13 . പ്രത്യേക സാമ്പത്തിക മേഖല(SEZ) പാടില്ല.
14 . വികേന്ദ്രീകൃത സൗരോർജ്ജ പദ്ധതികൾ തുടങ്ങുക.
15 .റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷം .
16 . എല്ലാ മേഖലകളിലും മഴ വെള്ള ശേഖരണം,
17 . ജല വൈദ്യുത പദ്ധതികളാവാം.
18 . വലിയ കാറ്റാടിപദ്ധതികൾ പാടില്ല.
19 . സോൺ 2-ൽ 15 മീറ്റർ കവിയാത്ത അണക്കെട്ടുകളാവാം.
20 . കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികൾ 30-50 വർഷമെടുത്ത് ഡീക്കമ്മീഷൻചെയ്യണം.
21. ആധുനിക ഊർജ്ജത്തിന്റെ ഉപയോഗം,മാലിന്യ സംസ്കരണം എന്നിവയ്ക്കുള്ള സൗകര്യമുണ്ടായിരിക്കണം.
22 . പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്.
മുകളിൽ കൊടുത്ത നിയന്ത്രണങ്ങളിൽ എവിടെയും പശ്ചിമ ഘട്ടത്തിലെ കർഷകർ തൂമ്പാകുഴി എടുക്കരുത്,പശുവിനെ വളർത്തരുത്,വീട് പെയിൻ്റ് അടിക്കരുത്,പാട്ടു വെയ്ക്കരുത്,വസ്തുക്കൾ കൈ മാറരുത് എന്ന് സൂചനയില്ല.
20000 ച.മീറ്ററിലധികം(1.077 ലക്ഷം ച .അടി)വലിപ്പമുള്ള വീട് ,1.5 ലക്ഷം ച.മീറ്ററില ധികം(16.15 ലക്ഷം ച.അടി)വിസൃതി യുള്ള ഷോപ്പിംഗ് കോംപ്ലക്സ് പണിയരുത് എന്ന നിർദ്ദേശം എത്ര കർഷകരെയാണ് പ്രതികൂലമായി ബാധിക്കുക !
20 ഡിഗ്രിയിൽ അധികം ചരിവും150 മീറ്റർ ദൈർഘ്യവുമുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത കൂടുതലാണ്.
28 ലക്ഷം മലയാളികൾ താമസിച്ചു വരുന്ന 5620 ച.Km പ്രദേശ ങ്ങളിൽ മുണ്ടെക്കെെ, പെട്ടിമുടി,പോത്തുകല്ലുകൾ ആവർ ത്തിക്കാം എന്ന് Rebuild Kerala Initiative എന്ന സർക്കാർ വിധക്ത റിപ്പോർട്ട് 2018ൽ വിശദമാക്കി.അതിനുള്ള കാരണ ങ്ങളിൽ മഴ യുടെ സ്വഭാവത്തിലെ മാറ്റം ഒരു ഘടകമാണ്.മറ്റു ഘടകങ്ങൾ എല്ലാം മനുഷ്യ നിർമിതമാണ് എന്ന് പറയാൻ കേരള മുഖ്യമന്ത്രി മുതലുള്ള സർക്കാർ വക്താക്കൾ മടിക്കു ന്നത് നിഷ്ക്കളങ്കമല്ല !
പ്രദേശത്തിൻ്റെ പാരിസ്ഥിതിക സംതുലനം നിലനിൽക്കാൻ മൂന്നിലൊന്ന് പ്രദേശങ്ങ ളിൽ കാടുകൾ ഉണ്ടാകണം എന്നതാ ണ് യാഥാർത്ഥ്യം.മലനിരകളിൽ 40% ഇടങ്ങളിലാണ് വന സാനിധ്യം വേണ്ടത്.
മേപ്പാടി ഉൾപ്പെടുന്ന വൈത്തിരി താലൂക്കിൽ 3% കാടും10% തോട്ടങ്ങളും ബാക്കി വരുന്ന പ്രദേശങ്ങൾ വീടുകൾ,മറ്റു കെട്ടിടങ്ങൾ , റോഡുകൾ ഇവ കൊണ്ട് നിറഞ്ഞിരിക്കുന്നു.
മേപ്പാടി പഞ്ചായത്തിൽ 2021-22 ൽ മാത്രം 431 പുതിയ കെട്ടിട ങ്ങൾ പണിതു.2016 മുതൽ 2022 വരെ 2151 കെട്ടിടങ്ങൾ പണിതുയർത്തിയത് ആനാട്ടുകാരല്ല. മരണപ്പെട്ട ആളുകൾ അനധികൃത നിർമാണങ്ങളുടെ വക്താക്കളുമല്ല.
കേരളത്തിൽ ലഭിച്ചു വന്ന ഒരു ദിവസത്തെ സാധാരണ മഴ 20-30 mm ആയിരുന്നു. എന്നാൽ ആ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചു.കാലാവസ്ഥയിൽ വന്ന മാറ്റം രൂക്ഷമാണ്,അതിനെ നേരെയാക്കാൻ സാങ്കേതിക വിദ്യകൾക്കു പരിമിതികൾ ഉണ്ട്.
നമ്മുടെ കാടുകളെ സംരക്ഷിച്ച്,ചരിഞ്ഞ പ്രദേശങ്ങളിൽ ഖനനവും അനിയന്ത്രിത കെട്ടിട -റോഡു നിർമാണങ്ങൾ,മറ്റ് മണ്ണിളക്കലുകൾ,ഏകവിള കൃഷിയും ഒഴിവാക്കി പ്രദേശ ത്തിൻ്റെ ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ സാധ്യത കുറക്കണം.
ഉരുൾപൊട്ടൽ സാധ്യതാപ്രദേശത്തെ താമസം ഭാഗികമായി ഒഴിവാക്കണം , കൃഷി തുടരണം,പുതിയ ഇടങ്ങളിൽ താമസി ക്കേണ്ടി വരുന്നവർക്ക് ആധുനികവും സുരക്ഷിതവുമായ വീടുകൾ,യാത്രാ സൗകര്യവും വരുമാനവും കേരളത്തിലെ MLA മാർക്ക് തുല്യമാകും വിധം അനുവദിക്കണം. പഞ്ചാബികളായ അഭയാർത്ഥികൾക്കായി (1960)കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചാണ്ടിഗഢ് സിറ്റിയെ മാതൃക യാക്കാൻ എങ്കിലും നമുക്കു കഴിയണം.
മാറിയ കാലാവസ്ഥയെ പിഴച്ച് കൂട്ട മരണത്തിന് തയ്യാറാകാൻ കേരളീയർക്കു കഴി യില്ല.പശ്ചിമഘട്ടത്തിൻ്റെ സംരക്ഷകർ ആദിമവാസികളും ആ നാട്ടുകാരുമാണ്.രാജ്യത്തെ 40% ജനങ്ങൾക്കു കുടി നീരും ഭക്ഷണവും മഴയും ഉറപ്പു നൽകു ന്നതിൽ അതിനിർണ്ണായകമാണ് സഹ്യപർവ്വതനിരകൾ.
ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞതുപോലെ ഇടുക്കി ഡാം പോലെ യുള്ള നിർമ്മാണങ്ങൾ കാലാവധി കഴിയും പ്രകാരം പൊളിച്ചു നീക്കേണ്ടിവരും.
അവിടെയുള്ള ആദിമവാസികളും കർഷകരും എന്നും അഭിമാ നത്തൊടെയും സാമ്പത്തിക-ആരോഗ്യ സുരക്ഷിതരായി പശ്ചിമഘട്ട മലനിരകളിൽ ഉണ്ടാകും എന്നാണ് സുസ്ഥിര- പരിസ്ഥിതി- മാനവിക-കേരളം പ്രതീക്ഷിക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
1.jpg)
2.jpg)