ചുട്ടു പൊള്ളുകയാണ് കേരളം !


First Published : 2025-01-28, 02:18:40pm - 1 മിനിറ്റ് വായന


ഡിസംബറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില(37.4 ഡിഗ്രി സെൽഷ്യസ്)കേരളത്തിലായിരുന്നു രേഖപ്പെടുത്തിയത്,ഡിസംബർ 31- ന് കണ്ണൂർ വിമാനത്താവളത്തിൽ.കഴിഞ്ഞ വർഷം ഈ സ്ഥാനത്ത് കണ്ണൂർ നഗരമായിരുന്നു ഉണ്ടായിരുന്നത്.കോട്ടയവും വർധിച്ച ചൂടിൻ്റെ പിടിയിലാണ്.2 മുതൽ 4 ഡിഗ്രി വരെയാണ് ഡിസംബർ-ജനുവരി മാസങ്ങളിൽ ചൂട് കൂടിയത്.


ഹരിത വാതകങ്ങളുടെ വർധനയും നഗരങ്ങളിലെ കൂടിയ ചൂടും(warm Island)ശൈത്യകാലത്തെ ഇല്ലാതാക്കി.തണുത്ത കാലാവസ്ഥയ്ക്ക് കാരണം വടക്കേ ഇന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റായിരുന്നു. എന്നാൽ കിഴക്കു നിന്ന് എത്തുന്ന ചൂട് കാറ്റാണ് ഇപ്പോൾ വീശി വരു ന്നത്.ശ്രീലങ്കക്കും ഭൂമധ്യരേഖക്കും ഇടയ്ക്ക് സംഭവിക്കുന്ന താവ സംവഹനവും കാർമേഘങ്ങൾ ഇല്ലാത്തതും ഡിസംബർ-ജനുവരിയി ൽ ചൂട് കൂടാൻ ഇടയുണ്ടാക്കി.


2016 ഡിസംബറിനു ശേഷം ഏറ്റവുമധികം ചൂട് 2024 ലെ ഡിസംബറിൽ ഉണ്ടായി.വടക്കൻ കേരളത്തിനൊപ്പം തിരുവനന്തപുരം,എറണാകുളം, കോട്ടയം ജില്ലകളിൽ ചൂട് അധികമാണ്.പുനലൂരിൽ ചൂട് ഒട്ടും കുറവല്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ 6 ഉഷ്ണ കാറ്റുകൾ(Heat wave)ഉണ്ടായി.40 -45 ഡിഗ്രി എത്തിയാൽ ഉഷ്ണ കാറ്റ് ഉണ്ടായതായി കരുതാം.


ജനുവരി ഒന്നു മുതൽ ജനുവരി 25 വരെ കേരളത്തിൻ്റെ ശരാശരി മഴ യെക്കാൾ 12% കുറവാണ് കിട്ടിയത്,ലഭിക്കേണ്ടി ഇരുന്നത് 6.3 mm, കിട്ടിയത് 5.5 mm.വടക്കൻ ജില്ലകളിൽ മഴക്കുറവ് കൂടുതലാണ്. കാസർഗോഡ് 66% കുറഞ്ഞായിരുന്നു മഴ.കണ്ണൂരിൽ യഥാർത്ഥ മഴ യുടെ 1% മാത്രം ലഭിച്ചു.കോഴിക്കോട് 11% കുറച്ചായിരുന്നു മഴ. മലപ്പുറത്ത് -85%വും പാലക്കാട് -80%,കൊല്ലം -23%,ആലപ്പുഴ -76%, ഇടുക്കിയിൽ-10% എന്നിങ്ങനെയാണ് മഴക്കുറവ്.വയനാട്ടിൽ ഒട്ടും മഴ ലഭിച്ചില്ല.തിരുവനന്തപുരം ജില്ലക്കു മാത്രമാണ് അധികം മഴ കിട്ടിയത്, 48% അധികമായിരുന്നു മഴ.


ഇടുക്കി ഒഴിച്ചുള്ള ജില്ലകളിൽ ചൂട് ഡിസംബറിൽ തന്നെ അധികമായി മാറുമ്പോൾ മനുഷ്യരെ മാത്രമല്ല നാൽക്കാലികളുടെ പാൽ ഉൽപ്പാദന ത്തെയും നെൽകൃഷിയെയും തെങ്ങിനെയും എല്ലാം പ്രതികൂലമായി ബാധിക്കും.അന്തരീക്ഷ ഊഷ്മാവിലെ ഒരു ഡിഗ്രി ചൂടു കൂടൽ 10% നെൽകൃഷിയെ തകർക്കും .


കാലാവസ്ഥാ വ്യതിയാനം സാമ്പത്തിക രംഗത്ത് കൂടുതൽ തിരിച്ചടി ഉണ്ടാക്കുക ഏഷ്യൻ രാജ്യങ്ങളിലാണ്.അവിടെ തന്നെ അധികവും ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ.കേരളവും കൂടുതൽ തിരിച്ചടി നേരിടുന്നു.


വന്യമൃഗങ്ങൾ കാടിറങ്ങി വരാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നതിന് ഡിസംബറിലെ അത്യുഷ്ണം കാരണമാകുന്നു.വേനൽ മഴ ഇനി എങ്കിലും എത്തിയില്ല എങ്കിൽ കേരളം 2025ലും വൻ വരൾച്ചയെയും ജലക്ഷാമത്തെയും നേരിടേണ്ടി വരും.

Download PDF Here

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment