വെളിച്ച മലിനീകരണം എന്ന ആപത്ത് !
First Published : 2026-05-20, 11:16:31am -
1 മിനിറ്റ് വായന
12.jpg)
അമിതമായതോ തെറ്റായതോ ആയ കൃത്രിമ വെളിച്ചത്തിന്റെ സാന്നിധ്യം,മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു,ഇത് വർദ്ധിച്ചുവരുന്ന ആശങ്കയായി മാറിയിട്ടുണ്ട്.ശബ്ദ മലിനീകരണം,വായു മലിനീകരണം,ജല മലിനീകരണം പോലെ അപകടകരമാണ് അനവസരത്തിലെ വെളിച്ചവും.
തെരുവുവിളക്കുകളും വാണിജ്യ ചിഹ്നങ്ങളും വീടുകളിലെ അമിത വെട്ടവും പ്രകാശ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. പ്രകാശ മലിനീകരണത്തിലൂടെയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ വലുതാണ്.ഇത് പ്രകൃതി പെരുമാറ്റങ്ങളെയും പാരിസ്ഥിതിക ഇടപെടലുകളെയും തടസ്സപ്പെടുത്തുന്നതിലൂടെയും സസ്യവളർച്ച യെയും പുനരുൽപാദനത്തെയും മാറ്റുന്നതിലൂടെയും രാത്രികാല വന്യജീവികളെ ബാധിക്കുന്നു.
കൃത്രിമ വെളിച്ചം മനുഷ്യരുടെ ജീവതാളങ്ങളെ(Circadian cycle) / സ്വാഭാവിക ചക്രങ്ങളെ തടസ്സപ്പെടുത്തും.ഉറക്കവും മാനസിക അവസ്ഥയും തൊഴിൽ ക്ഷമതയും രോഗ സാഹചര്യങ്ങളും ഒക്കെ ഇവിടെ സ്വാധീനിക്കപ്പെടും.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ആകാശം മുമ്പ് കരുതിയിരുന്നതി നേക്കാൾ വേഗത്തിൽ പ്രകാശ പൂരിതമാകുകയാണ്.
ASTROlab, 2023 പഠനം അനുസരിച്ച്,വൻനഗരങ്ങളിൽ,സാധാരണ യായി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന 95% നക്ഷത്ര ങ്ങളും പ്രകാശ മലിനീകരണം കാരണം ഇപ്പോൾ ദൃശ്യമല്ല.ഇത് മനുഷ്യർക്കും ആവാസവ്യവസ്ഥകൾക്കും മറ്റും അപകടകരമായി മാറി.രാത്രികാല വെളിച്ചം ദേശാടന മൃഗങ്ങളെ ആശയക്കുഴപ്പത്തിലാ ക്കുകയും,ഭക്ഷ്യലഭ്യതയിലും മറ്റ് ബന്ധങ്ങളിൽ മാറ്റം വരുത്തും.
പ്രകൃതിദത്ത പരിതസ്ഥിതികളിൽ,പ്രകാശ മലിനീകരണം രാത്രികാല മൃഗങ്ങളുടെ സ്വാഭാവിക സ്വഭാവങ്ങളെ തടസ്സപ്പെടുത്തും.അവയുടെ ആവാസ വ്യവസ്ഥകളെ ബാധിക്കുകയും ചെയ്യുന്നു.പ്രത്യുൽപാദനം, യാത്ര ,ഭക്ഷണ രീതികൾ എന്നിവയെ ബാധിക്കും.പ്രകാശ മലിനീകര ണത്തിന്റെ ഭാഗമായി കടലാമ കുഞ്ഞുങ്ങൾ ചന്ദ്രപ്രകാശമുള്ള സമുദ്രത്തിന് പകരം കരയിലെ കൃത്രിമ വിളക്കുകളിലേക്ക് ആകർഷി ക്കപ്പെടുന്നു.ഇത് ഉയർന്ന മരണനിരക്കിലേക്ക് നയിക്കുന്നു.
നദികൾ, തടാകങ്ങൾ തുടങ്ങിയ മറ്റ് ജല ആവാസവ്യവസ്ഥകളിലും പ്രതികൂല ഫലങ്ങൾ വരുത്തും.ഏറ്റവും ദൃശ്യമായ പരിണതഫലം സയനോ ബാക്ടീരിയയിലാണ്(നീല ആൽഗെ),ഈ സൂക്ഷ്മാണുക്കൾ ക്ക് വെളിച്ചം അനിവാര്യ ഘടകമാണ്.വെളിച്ചമുള്ളപ്പോൾ പ്രകാശ സംശ്ലേഷണം നടത്തും.അവ രാത്രിയിൽ കോശങ്ങളുടെ കേടുപാടു കൾ തീർക്കും,നൈട്രജനെ സംഭരിക്കുക രാത്രിയിലാണ്.
കൂടാതെ പ്രകാശ തീവ്രതയിലെ മാറ്റങ്ങൾ അവയുടെ വളർച്ചയെ ബാധിക്കും.ഇത് പരിസ്ഥിതിയുടെ ഭക്ഷ്യവലയത്തെയും കാർബൺ ചക്രത്തെയും ബാധിക്കും.
Artificial light at night (ALAN)പ്രശ്നങ്ങൾ പരിഹരിക്കാൻ Dark Sky Reserve /Preserveകൾ വർധിപ്പിക്കാൻ സർക്കാരുകൾശ്രമിക്കുന്നു. ഇന്ത്യയിലെ ഹാൻലെ,കൊല്ലിമല,മഹാരാഷ്ട്രയിലെ പഞ്ച് കടുവ സങ്കേതം എന്നിവ ഉദാഹരണങ്ങളാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)
.jpg)