എൽനിനോ ഇന്ത്യയിൽ രൂക്ഷമായി ബാധിക്കുന്നു !


First Published : 2026-06-29, 02:13:56pm - 1 മിനിറ്റ് വായന


മൺസൂൺ വൈകുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്ന എൽനിനോ പ്രതിഭാസം രാജ്യത്തെ കാർഷിക മേഖലയെ പ്രതിസന്ധി യിലെത്തിക്കുമെന്നാണ് ആശങ്ക.രാജ്യത്തെ 315 ജില്ലകളിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


12 സംസ്ഥാനങ്ങളിലെ,ജലസേചന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമായ 111 ജില്ലകളിലെ സാഹചര്യം ആശങ്ക ഉളവാക്കു ന്നതാണെന്ന്  കൃഷിമന്ത്രിമാരുടെ യോഗം വിലയിരുത്തി.


എൽ നിനോ മൂലം മഴ വൈകുന്നത്,രാജ്യത്തെ വിഴുങ്ങിയ ഉഷ്ണ തരംഗം കൂടുതൽ കാലം തുടരും.ഇത് ഉപജീവനമാർഗ്ഗം തകർക്കുകയും ആയിരക്ക ണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും.അടുത്ത വിളനടീൽ സീസണിൽ മഴയെ ആശ്രയിക്കുന്ന കർഷകർക്ക് മഴയുടെ കുറവ് വിനാശകരമായിരിക്കും. 


മെയ് മാസത്തിലെ ഉഷ്ണതരംഗം ഇതിനകം ഗോതമ്പ്,കടുക് വിളകൾക്ക് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.കൂടാതെ എൽ നിനോ വരൾച്ചാ സാഹചര്യ ങ്ങൾ കൂടുതൽ വഷളാക്കുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ആശങ്കാ ജനകമായ രീതിയിൽ ബാധിക്കുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു.


പസഫിക് സമുദ്രത്തിൽ ശക്തമായ മാറ്റങ്ങൾ സംഭവിക്കുന്നതായി നാസയുടെ ഉപഗ്രഹങ്ങൾ കണ്ടെത്തിയിരിന്നു.പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തും അസാധാരണമാംവിധം ചൂടുള്ള വെള്ളം ഉയർന്ന തോതിൽ അടിഞ്ഞുകൂടുന്നതായാണ് പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.എൽ നിനോ(El Niño)തിരിച്ചെത്തു ന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.


സമുദ്രജലനിരപ്പിലെ ഉയർച്ച എൽനിനോയുടെ കരുത്ത് വർധിക്കു ന്നതിനെയാണ് കാണിക്കുന്നത്.ചൂടുള്ള വെള്ളം വികസിക്കുന്നതിനാൽ സമുദ്രനിരപ്പ് ഉയരുന്നത് ആഴക്കടലിൽ വലിയ തോതിൽ താപം സംഭരിക്ക പ്പെടുന്നു എന്നതിന്റെ തെളിവാണ്.


കെൽവിൻ തരംഗങ്ങൾ(Kelvin waves)എന്നറിയപ്പെടുന്ന വമ്പൻ ചൂടുള്ള തരംഗങ്ങളാണ് പസഫിക് സമുദ്രത്തിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്നത്. ദക്ഷിണ അമേരിക്കൻ തീരങ്ങളിലേക്ക് ചൂടു വെള്ളം എത്തുന്നത് കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.നേരത്തെ 1997-ൽ ഉണ്ടായ അതിശക്തമായ എൽ നിനോ പ്രതിഭാസത്തോട് സമാനമായ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്.


പസഫിക് സമുദ്രത്തിലെ താപനില ശരാശരിയേക്കാൾ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നത് വലിയൊരു പ്രതിസന്ധിയുടെ തുടക്കമാണ്.അതാണ് സൂപ്പർ എൽ നിനോ ആയി ഇന്ത്യ മുതലുള്ള ഒട്ടുമിക്ക രാജ്യങ്ങൾക്കും ഭീഷണിയായി മാറുന്നത്.


മൺസൂൺ വൈകുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്ന എൽ നിനോ പ്രതിഭാസം രാജ്യത്തെ കാർഷിക മേഖലയെ പ്രതിസന്ധി യിലെത്തിക്കുമെന്നാണ് ആശങ്ക.രാജ്യത്തെ 315 ജില്ലകളിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


എൽ നിനോ മൂലം മഴ വൈകുന്നത്,രാജ്യത്തെ വിഴുങ്ങിയ ഉഷ്ണ തരംഗം കൂടുതൽ കാലം തുടരും,ഇത് ഉപജീവനമാർഗ്ഗം തകർക്കുകയും ആയിരക്ക ണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും.അടുത്ത വിള നടീൽ സീസണിൽ മഴയെ ആശ്രയിക്കുന്ന കർഷകർക്ക് മഴയുടെ കുറവ് വിനാശകരമായിരിക്കും. 


മെയ് മാസത്തിലെ ഉഷ്ണതരംഗം ഇതിനകം ഗോതമ്പ്,കടുക് വിളകൾക്ക് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.കൂടാതെ എൽ നിനോ വരൾച്ചാ സാഹചര്യ ങ്ങൾ കൂടുതൽ വഷളാക്കുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ആശങ്കാ ജനകമായ രീതിയിൽ ബാധിക്കുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു.


പസഫിക് സമുദ്രത്തിൽ ശക്തമായ മാറ്റങ്ങൾ സംഭവിക്കുന്നതായി നാസയുടെ ഉപഗ്രഹങ്ങൾ കണ്ടെത്തിയിരിന്നു.പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തും അസാധാരണമാംവിധം ചൂടുള്ള വെള്ളം ഉയർന്ന തോതിൽ അടിഞ്ഞുകൂടുന്നതായാണ് പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.എൽ നിനോ (El Niño)തിരിച്ചെത്തു ന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.


സമുദ്രജലനിരപ്പിലെ ഉയർച്ച എൽനിനോയുടെ കരുത്ത് വർധിക്കുന്ന തിനെയാണ് കാണിക്കുന്നത്. ചൂടുള്ള വെള്ളം വികസിക്കുന്നതിനാൽ സമുദ്രനിരപ്പ് ഉയരുന്നത് ആഴക്കടലിൽ വലിയ തോതിൽ താപം സംഭരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്.


കെൽവിൻ തരംഗങ്ങൾ(Kelvin waves)എന്നറിയപ്പെടുന്ന വമ്പൻ ചൂടുള്ള തരംഗങ്ങളാണ് പസഫിക് സമുദ്രത്തിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്നത്. ദക്ഷിണ അമേരിക്കൻ തീരങ്ങളിലേക്ക് ഈ ചൂടുവെള്ളം എത്തുന്നത് കാലാവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.നേരത്തെ 1997-ൽ ഉണ്ടായ അതിശക്തമായ എൽ നിനോ പ്രതിഭാസത്തോട് സമാനമായ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്.


മൺസൂണിന് തൊട്ടുമുമ്പ് കടലിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന തണുത്ത വെള്ളത്തെ ആശ്രയിച്ചാണ് മത്തി മുട്ടയിടുന്നതും വളരുന്നതും എൽ നിനോ കാരണം കടൽവെള്ളം ചൂടാകുമ്പോൾ മത്തിയുടെ മുട്ടയിടൽ വൈകുകയോ പൂർണമായി ഇല്ലാതാവുകയോ ചെയ്യാം.

 
കടൽവെള്ളത്തിലെ കടുത്ത ചൂട് കാരണം മീനുകളുടെ ദഹനപ്രക്രിയയും ശരീരവളർച്ചയും തകിടം മറിയുകയും.ഇത് അവയുടെ വലിപ്പം കുറയാൻ ഇടയാക്കുകയും ചെയ്യുന്നു

 

 കടൽവെള്ളത്തിലെ കടുത്ത ചൂട് കാരണം മീനുകളുടെ ദഹനപ്രക്രിയയും ശരീരവളർച്ചയും തകിടം മറിയുകയും.ഇത് അവയുടെ വലിപ്പം കുറയാൻ ഇടയാക്കുകയും ചെയ്യുന്നു. ചൂട് കൂടുമ്പോൾ മീനുകൾ തങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ തണുപ്പുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ മാറും.

 
മുൻപ് കേരളത്തിലെയും കർണാടകയിലെയും തീരങ്ങളിൽ മാത്രം സമൃദ്ധമായിരുന്ന മത്തി നിലവിൽ ഒഡീഷ,പശ്ചിമ ബംഗാൾ തുടങ്ങിയ കിഴക്കൻ തീരങ്ങളിലേക്കും മാറിപ്പോകുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment