മാടായിപ്പാറ സംരക്ഷിക്കാൻ നാട്ടുകാർ വീണ്ടും രംഗത്ത് വരിക !


First Published : 2026-08-08, 03:00:42pm - 1 മിനിറ്റ് വായന


പ്രിയമുള്ളവരെ,

 മാടായിപ്പാറയെ തകർക്കുന്ന രീതിയിൽ അതിന്റെ ജൈവവൈവിധ്യ ത്തിന് ആഴത്തിലുള്ള നാശം വരുത്തുന്ന രീതിയിലുള്ള ഒരു സ്ഥാപനം എക്കോ പാർക്ക് എന്ന പേരിൽ ജൂലൈ 31 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട് .

കൃത്യമായ അനുമതിയോ മറ്റു രേഖകളോ ഇല്ലാതെ ആണ് ഇത് തുടങ്ങിയിരിക്കുന്നത്.കൂടാതെ  മാടായിപ്പാറയുടെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന തെളിനീർ വെള്ളച്ചാട്ടമായ കക്കിത്തോട് കെട്ടിനിർത്തി കുളമാക്കി അവിടെ ടൂറിസം പരിപാടിയുടെ ഭാഗമായി 20 രൂപ നിരക്കിൽ ടിക്കറ്റ് വച്ച് ആളുകളെ ചൂഷണം ചെയ്യുകയാണ്.


രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ വലിയ തോതിലുള്ള ലൈറ്റുകളും മറ്റും സ്ഥാപിച്ചുകൊണ്ട് ആണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ പാർട്ടികൾ,ബഹളം ഉണ്ടാക്കി കൊണ്ടുള്ള മറ്റു പരിപാടികൾ എന്നിവയും ഈ പാർക്കിൽ നടക്കുകയാണ്.

ഇതിന് തടയിട്ടില്ലെങ്കിൽ മാടായിപ്പാറ മുഴുവനായും നശിച്ചുപോകുന്ന രീതിയിലേക്ക് പോകുമെന്നുള്ളതിന് യാതൊരു സംശയവുമില്ല. മാടായിപ്പാറയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ കയറ്റുന്നതും, ഭക്ഷണം കഴിച്ച അവശിഷ്ടങ്ങൾ(പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ) തള്ളുന്നതും പതിവായിരിക്കുകയാണ്. 

മാടായിപ്പാറ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല.ജൈവ വൈവിധ്യ സമ്പന്നമായ  ഇടമാണ്. അതുകൊണ്ട് ഒരു രണ്ടാം മാടായിപ്പാറ സംരക്ഷണ സമരം ആരംഭിക്കേണ്ട  സമയമായിരിക്കുന്നു.അതിനായി  സീക്ക്,ജില്ലാ  പരിസ്ഥിതി ഏകോപനസമിതി, മാടായിപ്പാറ സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ  ഒരു മാടായിപ്പാറ സംരക്ഷണ സമ്മേളനം നടക്കുന്നു.

സ്ഥലം: മാടായി വടുകുന്ദ തടാകത്തിനു സമീപം

തീയ്യതി: 2026 ആഗസ്ത് 22 രാവിലെ 10 മണി.

എല്ലാവരും ഈ ഉദ്യമത്തിൽ നേരിട്ട് പങ്കെടുത്തു കൊണ്ട് മാടായിപ്പാറ സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘാടക സമിതിക്കു വേണ്ടി

പി.പി.കൃഷ്ണൻ മാസ്റ്റർ (മാടായിപ്പാറ സംരക്ഷണ സമിതി )
ടി.പി. പത്മനാഭൻ (SEEK)
വി.സി. ബാലകൃഷ്ണൻ (ചെയർമാൻ,ജില്ലാ പരിസ്ഥിതി ഏകോപന സമിതി ) 
കെ.ഇ. കരുണാകരൻ (കൺവീനർ, ജില്ലാ പരിസ്ഥിതി ഏകോപന സമിതി )

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment