തുരങ്ക പാത : 60 നിർദ്ദേശങ്ങളോട് കേന്ദ്ര മന്ത്രാലയം അംഗീകാരം നൽകിയതിനു പിന്നിൽ !
First Published : 2025-06-21, 02:26:58pm -
1 മിനിറ്റ് വായന

2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കല്ലാടി-മെപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വനവാസം,കാലാവസ്ഥ മാറ്റം മന്ത്രാലയം(MoEF & CC)അനുമതി നൽകിയത്,60 സുരക്ഷ നിർദ്ദേശങ്ങൾ നടപ്പിലാക്കി,പദ്ധതിയുമായി മുന്നോട്ടു പോകാം എന്ന് പറഞ്ഞു കൊണ്ടാണ് .
മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച(ജൂൺ 17) ഉത്തരവ് പുറപ്പെടുവിച്ചു.സംസ്ഥാന സർക്കാർ ഔദ്യോഗിക മായി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭി ക്കാൻ പുതിയ ഉത്തരവ് സഹായിക്കും.പദ്ധതി പൊതു മരാ മത്ത് വകുപ്പ്,കേരള ഇൻഫ്രാസ്ട്ര ക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്,കൊങ്കൻ റെയിൽവേ കോർപ്പറേഷൻ(KRC) എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കും.വിവിധ മറ്റ് സർക്കാർ സമിതികളുടെ ഭൂശാസ്ത്രം,പരിസ്ഥിതി,ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിഗണിക്കേണ്ട തുണ്ടെന്ന് വ്യക്തമാക്കുന്നു,കൂടാതെ സ്ഥിരമായി ആഘാത ങ്ങൾ നിരീക്ഷിക്കാൻ നാല് ഗ്രൗണ്ട് വൈബ്രേറ്റർ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്.
ജില്ലാ കളക്ടർ നിർദ്ദേശിച്ച നാല് അംഗങ്ങളുള്ള സമിതിയും പദ്ധതിയെ നിരീക്ഷിക്കാൻ രൂപീകരിക്കേണ്ടതുണ്ട്,കൂടാതെ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം ഓരോ ആറുമാസ ത്തിനും അവലോകന റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
നിർദ്ദിഷ്ട തുരങ്കത്തിന് മുകളിലുള്ള ചെമ്പ്ര കൊടുമുടിയിൽ ഷോല വനവും ഹൃദയസരസ് തടാകവും ഉണ്ട്-ബനസുര ചിലപ്പൻ പക്ഷികൾ ഉൾപ്പെടെ നിരവധി അപൂർവ പക്ഷി ഇനങ്ങളുടെ വാസസ്ഥലമാണ് പ്രദേശം എന്ന് മന്ത്രാലയം സമ്മതിക്കുന്നു.
തുരങ്ക നിർമ്മാണം നടക്കുന്നതിന് അടുത്താണ്,2019 ആഗസ്റ്റിൽ പുത്തുമല പ്രദേശത്തിന് സമീപം,വിനാശകരമായ മണ്ണിടിച്ചിൽ അനുഭവപ്പെടുകയും 7പേർ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തത്.
വയനാട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കാനും മാറിയ കാലാവ സ്ഥയിൽ സുരക്ഷിതമായി വയനാട്ടുകാർക്ക് ജീവിക്കാനും ഉതകുന്നതല്ല തുരങ്ക പാത എന്ന് പരിസ്ഥിതി ര രംഗത്തുള്ള വിധക്തർ ആവർത്തിക്കുമ്പോൾ,വൻകിട നിർമാണാവും ആന താരകളുടെ തകർച്ചയും ആദിവാസി ഊരുകൾ മാറ്റ പ്പെടേണ്ട അവസ്ഥയും അവശേഷിക്കുന്ന വനങ്ങളുടെ തകർ ച്ചയും ഒക്കെ ക്ഷണിച്ചു വരുത്തുന്നതാകും തുരങ്ക പാതയുടെ നിർമ്മാണം.
പാരിസ്ഥിതിക ആഘാതം പരിഹരിക്കാൻ വേണ്ടി വരുന്ന തുകയും നിർമാണ കമ്പനി മുടക്കേണ്ട പരിസ്ഥിതി ആഘാതം കുറക്കൽ ചെലവും ഉൾപ്പെടുത്താതെയാണ് പദ്ധതിയുടെ അടങ്കൽ തുക കൂട്ടിയിരിക്കുന്നത്.
പരിസ്ഥിതി ദുർബലമായ വയനാട്ടിൽ നടക്കാൻ പോകുന്ന വൻകിട നിർമാണത്തിന് പിന്നിൽ അനാരോഗ്യ താൽപ്പര്യങ്ങ ളാണ് നിഴലിച്ചു നിൽക്കുന്നത്.പദ്ധതിയ്ക്ക് സംസ്ഥാന സർക്കാൻ കൈകൊണ്ട അതെ തീരുമാനം തന്നെ കേന്ദ്ര മന്ത്രാലയവും അംഗീകരിച്ചിരിക്കുന്നു.
വയനാടിൻ്റെ നിലവിലെ തിരിച്ചടികളുടെ സൂചനയായി മറ്റൊരു ഉരുൾപൊട്ടൽ കൂടി കഴിഞ്ഞ ദിവസം ഉണ്ടായതായി വനം വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.കാലാവസ്ഥയിലെ മാറ്റവും വന്യമൃഗ-മനുഷ്യ സംഘർഷവും രൂക്ഷമായിട്ടും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ തീരുമാനം.അത് വയനാട്ടുകാരെ കൂടുതൽ ആകൂലരാക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment